Connect with us

മെലിഞ്ഞ് ഉണങ്ങി മഞ്ജു വാര്യർ; നടിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

Social Media

മെലിഞ്ഞ് ഉണങ്ങി മഞ്ജു വാര്യർ; നടിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

മെലിഞ്ഞ് ഉണങ്ങി മഞ്ജു വാര്യർ; നടിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.

അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

ഇപ്പോഴിതാ മഞ്ജു വാര്യർ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പിന്നാലെ പുതിയ ഫോട്ടോയിൽ മഞ്ജു വളരെ കൂടുതലായി മെലിഞ്ഞ് പോയെന്നും ആരാധകർ പരിഭവപ്പെടുന്നുണ്ട്. കൃത്യമായ ജിമ്മും വർക്കൗട്ടും ഡാൻസ് പ്രാക്ടീസും എല്ലാം ചെയ്യുന്ന ആളാണ് മഞ്ജു. അത് കാരണം സ്വാഭാവികമായി മെലിഞ്ഞതാണോ, അതോ മനപ്പൂർവ്വം ശരീര സൗന്ദര്യം നിലനിർത്തുന്നതിന്റെ ഭാഗമായി മെലിഞ്ഞതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

എന്നാൽ എന്തെങ്കിലും രോഗം ബാധിച്ചോ, ഷുഗർ ഉണ്ടോ എന്ന് ചോദിക്കുന്നവരും കമന്റ് ബോക്സിലുണ്ട്. പെട്ടെന്ന് ഇത്രയും വണ്ണം കുറയണമെങ്കിൽ എന്തെങ്കിലും രോഗം ആയിരിക്കാമെന്നും ചിലർ പറയുന്നു. 20 കഴിഞ്ഞ പെൺകുട്ടികൾക്ക് പോലും മലയാള സിനിമയിൽ നല്ല നായികാ വേഷങ്ങൾ കിട്ടാത്ത സാഹചര്യത്തിലും തമിഴിലും മലയാളത്തിലുമായി നാൽപ്പത്തിയാറുകാരിയായ മഞ്ജു തിരക്കിലാണ്. അത് തന്നെ അവരുടെ കഷ്ടപ്പാടിന്റെ ഫലമാണെന്നും ആരാധകർ പറയുന്നു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യറുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നിരവധി അവകാശവാദങ്ങളുന്നയിച്ചിരുന്നു സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജു വാര്യറുടെ ജീവൻ അപകടത്തിലാണെന്നും നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി എന്നെല്ലാം ചോദിച്ചുകൊണ്ടാണ് സംവിധായകന്റെ പോസ്റ്റുകൾ.

ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ നടി പോലീസിൽ പരാതിയും നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയാണ് നടി പരാതി നൽകിയത്. കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. യുഎസിൽ നിന്നാണ് സനൽകുമാർ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തു നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.

More in Social Media

Trending

Recent

To Top