Connect with us

ആറ് മാസം മുൻപ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അർബുദം, പക്ഷെ ഞാനും അമ്മയും സ്ട്രോങ്ങ്‌ ആണ്; നടൻ സുനിൽ സൂര്യ

Social Media

ആറ് മാസം മുൻപ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അർബുദം, പക്ഷെ ഞാനും അമ്മയും സ്ട്രോങ്ങ്‌ ആണ്; നടൻ സുനിൽ സൂര്യ

ആറ് മാസം മുൻപ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അർബുദം, പക്ഷെ ഞാനും അമ്മയും സ്ട്രോങ്ങ്‌ ആണ്; നടൻ സുനിൽ സൂര്യ

തിങ്കളാഴ്ച നിശ്ചയം, മുകൾപരപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ സുനിൽ സൂര്യ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോക അർബുദ ദിനത്തിൽ അമ്മയുടെ കാൻസർ വിവരത്തെ കുറിത്താണ് നടൻ പറയുന്നത്.

സുനിൽ സൂര്യയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു;

“ഇന്ന് 2025 ഫെബ്രുവരി 4 ലോക കാൻസർ ദിനമാണല്ലോ? . പുതുവർഷ ദിനത്തിൽ തന്നെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ സാധിച്ചപ്പോൾ ഈ വർഷം മുതൽ നല്ല കാര്യങ്ങൾ സംഭവിക്കും എന്ന് ഞാൻ കരുതിയെങ്കിലും തെറ്റിപ്പോയി. ആറ് മാസം മുൻപ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അർബുദം ഉണ്ടെന്ന സത്യം മറ നീക്കി പുറത്തു വന്നു.”

പക്ഷെ ഞാനും അമ്മയും സ്ട്രോങ്ങ്‌ ആണ്, ഡബിൾ സ്ട്രോങ്ങ്‌. ഒപ്പം കുടുംബവും, ബന്ധുക്കളും,കൂട്ടുകാരും ഡോക്ടർമ്മാരും എല്ലാവരും അമ്മയ്‌ക്കൊപ്പം ഉണ്ട്. മരുന്നിനൊപ്പം അമ്മയ്ക്ക് മാനസിക പിന്തുണ നൽകുക എന്നതാണ് പ്രധാനം എന്ന് ഈ വേളയിൽ ഞാൻ മനസ്സിലാക്കുന്നു. യുണൈറ്റഡ് ബൈ യുണീക്ക്’ എന്നതാണ് ഈ വർഷത്തെ ക്യാൻസർ തീം”പക്ഷെ അമ്മ പറയുന്നത് “അതിനേക്കാൾ നല്ലത് വേറെ ഒന്നുണ്ട്.

“പോയാൽ ഒരു കോഴി, കിട്ടിയാൽ ഒരു മുട്ട” നീ ഫേസ്ബുക്കിൽ കുറിച്ചോ എന്നാണ്. അതാണ് രോഗം ഉണ്ടെന്ന് അറിഞ്ഞ ശേഷം അമ്മയുടെ ഒരു ലൈൻ. എങ്കിലും അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആർക്കും ഈ രോഗം വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

.മരുന്നും, ഭക്ഷണവും, വെള്ളവും, എല്ലാം അമ്മയ്ക്ക് മുറയ്ക്ക് നൽകുന്നുവെങ്കിലും ട്രീറ്റ്മെന്റ് നടക്കുന്നതിനാൽ അമ്മയുടെ പ്രായം വെച്ച് പ്രതിരോധ ശേഷി കുറയാൻ സാധ്യത വളരെ ഏറെയാണ്. അതിനാൽ സന്ദർശകരെ അനുവദിക്കരുത് എന്നാണ് ഡോക്ടർമ്മാർ അറിയിച്ചിരിക്കുന്നത്. ആയതിനാൽ ഇതൊരു അറിയിപ്പായി കണ്ട് പ്രിയപ്പെട്ടവർ സഹകരിക്കുമല്ലോ. ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളും ഉണ്ടാവണം.

നന്ദി

More in Social Media

Trending

Recent

To Top