Connect with us

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകൻ ലൈംഗീകാരോപണവുമായി യുവതി

Social Media

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകൻ ലൈംഗീകാരോപണവുമായി യുവതി

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകൻ ലൈംഗീകാരോപണവുമായി യുവതി

നടൻ വിനായകനെതിരെ ലൈംഗീകാരോപണവുമായി യുവതി രംഗത്ത്. ഫോണിലൂടെ നടന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് ആരോപണം. മൃദുലദേവി ശശിധരന്‍ എന്ന ദളിത് ആക്ടിവിസ്റ്റ് കൂടിയായ യുവതിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം എന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു. 

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ എന്നും യുവതി ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു. 

മൃദുലദേവി ശശിധരന്‍റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. മൃദുലദേവി ശശിധരന്‍റെ പോസ്റ്റ് ഷെയർ ചെയ്ത മനുഷ്യാവകാശ പ്രവർത്തക രേഖ രാജ്, വിനായകൻ സ്വയം പരിഷ്ക്കരിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിനായകൻ തെറി വിളിക്കുന്ന ഓഡിയോ കേട്ട അനുഭവം മനുഷ്യാവകാശ പ്രവർത്തക കൂടിയായ അമ്മു ദീപയും പങ്കുവെക്കുന്നു കുട്ടികളുടെ ക്യാംപിലേക്ക് ക്ഷണിച്ച തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചതായി മനുഷ്യാവകാശ പ്രവർത്തകൻ ദിനു വെയിൽ പറയുന്നു. മൃദുലദേവിക്ക് ഐക്യദാർഢ്യവുമായി സൈബറിടത്തിൽ നിരവധിപ്പേരാണ് രംഗത്തുവരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടനെതിരെ തൊടുത്ത കടുത്ത വംശീയ ആക്രമണങ്ങൾ നടന്നിരുന്നു. താനൊരു ഇടതുപക്ഷ സഹയാത്രികനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിനായകന് പിന്തുണയുമായി നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നു.

പ്രധാനമായും ബിജെപി അനുഭാവികൾ വിനായകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തി. ഇതിനു പിന്നാലെയാണ് രണ്ടേമുക്കാല്‍ ലക്ഷത്തോളം ലൈക്കുള്ള തന്‍റെ പേജിന്‍റെ പ്രോഫൈല്‍ ചിത്രവും കവര്‍ ഇമേജും മാറ്റി വിനായകൻ പ്രതികരിച്ചത്. പ്രോഫൈല്‍ ചിത്രം കാളിയും, കവര്‍ ചിത്രം അയ്യപ്പനുമാണ് ഇപ്പോള്‍. ഇത് വിനായകന്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് നല്‍കിയ മറുപടി എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്. അയ്യങ്കാളിയെ അനുസ്മരിപ്പിക്കുന്നതാണ് വിനായകന്റെ ഫേസ്ബുക്ക് പ്രതിരോധമെന്നും താരത്തിന്റെ ആരാധകര്‍ വിലയിരുത്തുന്നു


Sexual harassment allegations against vinayakan

Continue Reading
You may also like...

More in Social Media

Trending

Recent

To Top