Actress
ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, ഗര്‍ഭകാലത്തെ ഷൂട്ടിങ് അനുഭവത്തെ കുറിച്ച് യാമി ഗൗതം
ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, ഗര്‍ഭകാലത്തെ ഷൂട്ടിങ് അനുഭവത്തെ കുറിച്ച് യാമി ഗൗതം
ഗര്‍ഭകാലത്തെ ഷൂട്ടിങ് അനുഭവത്തേക്കുറിച്ചും യാമി തുറന്നു പറഞ്ഞു. ഗര്‍ഭകാലത്തിന്റെ ആദ്യ മാസങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആക്ഷന്‍ രംഗങ്ങള്‍ പോലും ഈ സമയത്ത് താരത്തിന് അഭിനയിക്കേണ്ടിവന്നു.
ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് താരം പറയുന്നത്. മാനസികമായും ബുദ്ധിമുട്ടിക്കുന്നതായിരുന്നു. ഭര്‍ത്താവിന്റേയും ടീമിന്റേയും തന്റെ കുടുംബത്തിന്റേയുമെല്ലാം പിന്തുണയില്ലായിരുന്നെങ്കില്‍ ഇത് സാധിക്കുമായിരുന്നില്ലെന്നും താരം പറഞ്ഞു.
ചിത്രത്തിലെ കഠിനമായ പരിശീലന രംഗമുണ്ടായിരുന്നു. വളരെ ശ്രദ്ധിക്കേണ്ട സമയമായിരുന്നു. ആ സമയത്ത് രഹസ്യമായി എന്നെ നോക്കിയ ഡോക്ടര്‍മാര്‍ക്ക് നന്ദി. ഭാഗ്യത്തിന് കുറിച്ച് ഭാഗം മാത്രമേ ചിത്രീകരിക്കാനുണ്ടായിരുന്നുള്ള.
പക്ഷേ കുഞ്ഞും ഈ സിനിമയുടെ ഭാഗമായി എന്നത് അവിശ്വസനീയമാണ്. എന്റെ അമ്മ ജോലി ചെയ്യുന്നത് കണ്ട് വളര്‍ന്നത് എനിക്ക് പ്രചോദനമായിട്ടുണ്ട്. നമ്മള്‍ ഇന്ത്യന്‍ വനിതകള്‍ പ്രശംസിക്കപ്പെടുന്നതിനേക്കാള്‍ ശക്തരാണ്. യാമി ഗൗതം പറഞ്ഞു.
താരത്തിന്റെ ഭര്‍ത്താവും കുഞ്ഞു വരുന്നതിലെ സന്തോഷം പങ്കുവച്ചു. സിനിമ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കുഞ്ഞിനെക്കുറിച്ച് അറിയുന്നത്. അഭിമന്യുവിന്റെ കഥ പോലെയാണ് തോന്നിയത് എന്നുമാണ് ധര്‍ പറഞ്ഞത്. 2021ലാണ് ഇരുവരും വിവാഹിതരായത്.