Actress
മലർ ടീച്ചറായി വന്നാലും ഇന്ദുവായി വന്നാലും ഏത് കഥാപാത്രമാണെങ്കിലും അങ്ങേയറ്റം നിങ്ങൾ ആ കഥാപാത്രത്തിനായി നൽകും; കാർത്തി
മലർ ടീച്ചറായി വന്നാലും ഇന്ദുവായി വന്നാലും ഏത് കഥാപാത്രമാണെങ്കിലും അങ്ങേയറ്റം നിങ്ങൾ ആ കഥാപാത്രത്തിനായി നൽകും; കാർത്തി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 2015ൽ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലർ’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ് സായ് പല്ലവി.
നാഗ ചൈതന്യ നായകനായെത്തുന്ന തണ്ടേൽ എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. തണ്ടേലിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. നടൻ കാർത്തിയും ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുക്കാനെത്തിയിരുന്നു. ഈ വേളയിൽ സായ് പല്ലവിയെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നീ വളരെ വളരെ സ്പെഷ്യലാണ് സായ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് റോളിലും ഒരു ലൈഫ് ഉണ്ട്. ഓരോ റോളും അങ്ങനെയാണ്, അതിപ്പോൾ ഒരാളെ പ്രണയിക്കുന്ന രംഗമാണെങ്കിൽ പോലും അതിന്റെ ഏറ്റവും മാക്സിമം നിങ്ങൾ നൽകും. അതുകൊണ്ടാണ് പിള്ളേരെല്ലാം ഭ്രാന്ത് പിടിച്ചു നടക്കുന്നത്.
ഡാൻസിനെക്കുറിച്ച് പിന്നെ പറയണ്ട. അമരൻ കണ്ടതിന് ശേഷം ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. മലർ ടീച്ചറായി വന്നാലും ഇന്ദുവായി വന്നാലും ഏത് കഥാപാത്രമാണെങ്കിലും അങ്ങേയറ്റം നിങ്ങൾ ആ കഥാപാത്രത്തിനായി നൽകും. ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിന് നന്ദി. അതൊക്കെ സ്ക്രീനിൽ കാണുമ്പോൾ വളരെ മനോഹരമാണ്.
ഒരു ആർമി ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ത്യാഗങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്ക് അറിയില്ല. നിങ്ങൾ അത് നന്നായി ചെയ്തു. അവരുടെ ജീവിതമെന്താണെന്നോ വേദനയെന്താണെന്നോ ആർക്കും മനസിലാകില്ല. അത് നിങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. എനിക്ക് വളരെയധികം സന്തോഷമുണ്ട്, ഞങ്ങൾക്ക് നിന്നെയൊരുപാട് ഇഷ്ടമാണ് സായ് എന്നും കാർത്തി പറഞ്ഞു.
