Connect with us

യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ

Actress

യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ

യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് യാമി ഗൗതം. ഇപ്പോഴിതാ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് യാമി ഗൗതമും ഭര്‍ത്താവും ഫിലിംമേക്കറുമായ ആദിത്യയും. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തിയ വിവരം അറിയിച്ചത്. ആണ്‍ കുഞ്ഞിന്റെ പേരും താരദമ്പതികള്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

വേദാവിദ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഗര്‍ഭകാലത്തും പ്രസവ സമയത്തും കൂടെ നിന്ന ഡോക്ടര്‍മാര്‍ക്ക് ഇരുവരും നന്ദിയും അറിയിച്ചിട്ടുണ്ട്. മാതാപിതാക്കളായുള്ള മനോഹരമായ ഈ യാത്ര തുടങ്ങുമ്പോള്‍ മകന്റെ ഭാവിയെ ഞങ്ങള്‍ ആകാംക്ഷയോടെ നോക്കിക്കാണുന്നു. അവന്‍ കുടുംബത്തിനും രാജ്യത്തിനും അഭിമാനമായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും യാമി കുറിച്ചു.

അക്ഷയതൃതീയ ദിനത്തിലാണ് (മെയ് 10) കുഞ്ഞിന്റെ ജനനമെന്നും പോസ്റ്റില്‍ പറയുന്നു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും സ്‌നേഹവും അവന്റെയൊപ്പം ഉണ്ടാകണമെന്നും ഇരുവരും കുറിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകരും രംഗത്തെത്തി.

കുഞ്ഞിന്റെ പേരിന്റെ അര്‍ഥം എന്താണെന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. രണ്‍വീര്‍ സിങ്, മൃണാല്‍ താക്കൂര്‍, ആയുഷ്മാന്‍ ഖുറാന, പ്രിയ മണി, നേഹ ധൂപിയ തുടങ്ങിയ താരങ്ങളും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു ഗര്‍ഭിണിയാണെന്ന വിവരം യാമി ആരാധകരെ അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2021 ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്.

More in Actress

Trending