News
ബൈക്ക് എനിക്ക് ഭയങ്കര പേടിയാണ്; ഭാര്യയുടെ ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ പോലും സാധിക്കാതെപോയി; വിനീത് ശ്രീനിവാസന്!
ബൈക്ക് എനിക്ക് ഭയങ്കര പേടിയാണ്; ഭാര്യയുടെ ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ പോലും സാധിക്കാതെപോയി; വിനീത് ശ്രീനിവാസന്!
മലയാള സിനിമയിൽ നടൻ, തിരക്കഥാകൃത്ത് തുടങ്ങി വിവിധ തലങ്ങളിൽ പ്രശസ്തി ആർജിച്ച താരമാണ് ശ്രീനിവാസൻ. നായകനായും കോമഡി താരമായും സഹനടനുമായെല്ലാം സിനിമകളിൽ നിറഞ്ഞു നിന്ന ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അച്ഛനെ പോലെ തന്നെ ജനപ്രിയരാണ്. തൊട്ടതെല്ലാം ഹിറ്റാക്കുന്ന, ഹേറ്റേഴ്സ് ഇല്ലാത്ത താരമായാണ് വിനീത് ശ്രീനിവാസൻ അറിയപ്പെടുന്നത്. തട്ടത്തിൻ മറയത്ത്, ഹൃദയം തുടങ്ങി വിനീത് ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്.
ഇപ്പോഴിതാ,മൂന്ന് വർഷത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സിലാണ് വിനീത് ശ്രീനിവാസൻ നായകനാകുന്നത്.
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നതിനിടയില്‍ ഭാര്യക്ക് സര്‍പ്രൈസ് കൊടുത്തതിനേക്കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്. ബൈക്കില്‍ ഒരുമിച്ച് പോകുക എന്നത് പഠിക്കുന്ന കാലം തൊട്ട് ദിവ്യയുടെ ആഗ്രഹമായിരുന്നെന്നും അതാണ് മൂകാംബികയില്‍ വെച്ച് താന്‍ നടത്തിയക്കൊടുത്തതെന്നും വിനീത് പറഞ്ഞു.
ബൈക്ക് എനിക്ക് ഭയങ്കര പേടിയാണ്. കാര്‍ ഞാന്‍ എത്രവേണെമെങ്കിലും ഓടിക്കും. കാറിന് നാല് വീലുണ്ടല്ലോ. ബൈക്കിന് രണ്ട് വീലെ ഉള്ളു. നല്ല ബാലന്‍സില്‍ നിന്നിട്ടില്ലെങ്കില്‍ പോകുന്ന വഴി അറിയില്ലല്ലോ. അതുകൊണ്ടാണ് ബൈക്ക് എനിക്ക് പേടി.
വണ്ടി ഞാന്‍ ഓടിച്ചിട്ടുണ്ട് പക്ഷെ എന്റെ ഭാര്യ ദിവ്യയെയും കൊണ്ട് ആദ്യമായിട്ട് ബൈക്കില്‍ പോയത് അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ സമയത്താണ്. പഠിക്കുന്ന സമയത്ത് ഒക്കെ ടൂവീലറില്‍ നമുക്ക് പോകാമെന്നൊക്കെ അവള് പറയുമായിരുന്നു.
അവള്‍ക്ക് ആ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ഓടിക്കാന്‍ പേടി ആയത് കൊണ്ട് അത് നടത്തി കൊടുക്കാന്‍ സാധിച്ചിട്ടില്ല. അരവിന്ദന്റെ അതിഥികള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ദിവ്യ മൂകാംബിക വന്നപ്പോള്‍ രാവിലെ ഒരു ചെറിയ സര്‍പ്രൈസ് കൊടുക്കാമെന്ന് ഞാന്‍ വിചാരിച്ചു.
രാവിലെ ആറ് മണിക്ക് വിളിച്ചുണര്‍ത്തി വാ നമുക്ക് തൊഴാന്‍ പോകാമെന്ന് പറഞ്ഞ് അവളെ കൊണ്ടുപോയി. നേരെ ബൈക്കില്‍ കയറ്റി മുകാംബിക ക്ഷേത്രത്തിന്റെ ചുറ്റിലും കുറേ ദൂരം കറങ്ങി തിരിച്ചെത്തിച്ചു. ആദ്യമായി ടൂവീലറില്‍ ഞങ്ങള്‍ റൈഡിന് പോയത് അങ്ങനെയാണ്, വിനീത് ശ്രീനിവാസന്.
about vineeth sreenivasan
