Connect with us

മോഹൻലാലും സഹോദരനായ പ്യാരിലാലും ഒന്നിച്ചഭിനയിച്ച സിനിമ

featured

മോഹൻലാലും സഹോദരനായ പ്യാരിലാലും ഒന്നിച്ചഭിനയിച്ച സിനിമ

മോഹൻലാലും സഹോദരനായ പ്യാരിലാലും ഒന്നിച്ചഭിനയിച്ച സിനിമ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. മകൾ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

മറ്റുള്ള താരങ്ങളെപ്പോലെ മക്കളോടും ഭാര്യയോടുമുള്ള സ്‌നേഹം പരസ്യമായി കാണിക്കുകയോ അതേ കുറിച്ച് സംസാരിക്കാൻ തയ്യാറാവുകയോ ചെയ്യാത്ത ഒരാളാണ് മോഹൻലാൽ. എല്ലാവരോടും ആവശ്യമായ ഡിറ്റാച്ച്‌മെന്റ് സൂക്ഷിച്ചാണ് താൻ സ്‌നേഹം പ്രകടിപ്പിക്കാറ് എന്നുള്ളത് മോഹൻലാൽ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അധികം അറ്റാച്ച്ഡായാൽ താൻ സ്‌നേഹിക്കുന്നവർക്കുണ്ടാകുന്ന വേദനകൾ സഹിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കാം താൻ അങ്ങനെ പെരുമാറുന്നതെന്നാണ് മോഹൻലാൽ ഒരിക്കൽ പറഞ്ഞത്.

എത്രയൊക്കെ തിരക്കുകൾ വന്നാലും അമ്മയ്‌ക്കൊപ്പം ചിലവഴിക്കാൻ ലാൽ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖ ബാധിതയായി കിടപ്പിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി. പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് വിശ്വനാഥൻ, ശാന്തകുമാരി ദമ്പതികളുടെ മക്കൾ. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ട്. ഇപ്പോഴിതാ സഹോദരനെ കുറിച്ചും മോഹൻലാലിനെ കുറിച്ചുമുള്ള ഒരു അറിയകഥയാണ് പുറത്തു വരുന്നത്.

ഇപ്പോൾ പുറത്തു വരുന്നത് ആ കഥയാണ്. ആ കഥ ഇങ്ങനെ… 22 വർഷങ്ങൾക്കു മുൻപാണ് മോഹൻലാലിൻറെ ഏക സഹോദരൻ പ്യാരിലാൽ മരിച്ചത്. ജ്യേഷ്‍ഠനോട് വളരെ അടുപ്പവും ആത്മബന്ധവുമുള്ള ഒരാളായിരുന്നു മോഹൻലാൽ. മാത്രമല്ല മൂന്നു വർഷം മുൻപ് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ നേടിയ വേളയിലും തന്നെ വിട്ടുപിരിഞ്ഞുപോയ അച്ഛനെയും ജേഷ്ഠനെയും ഓർത്തുകൊണ്ടാണ് മോഹൻലാൽ സന്തോഷം പ്രകടിപ്പിച്ചത്. അത് വലിയ വാർത്തയും ആയി.

അതേസമയം മോഹൻലാലിൻറെ സഹോദരനായ പ്യാരിലാലും ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് ‘കിളികൊഞ്ചൽ’. വി അശോക് കുമാർ ആയിരുന്നു ഈ ചിത്രത്തിൻറെ സംവിധായകൻ. മോഹന്‍ലാലിനെയും ചേട്ടന്‍ പ്യാരിലാലിനെയും മുഖ്യകഥാപാത്രങ്ങളാക്കിയാണ് അശോക് കുമാര്‍ ഈ ചിത്രം സംവിധാനം ചെയ്തതത്. ഇരുവരും ഒന്നിച്ചുള്ള ആ പഴയ ചിത്രവും വൈറലാകുന്നുണ്ട്.

Continue Reading
You may also like...

More in featured

Trending

Recent

To Top