Interviews
അജിത്തിനോട് എനിക്ക് അസൂയയായിരുന്നു !! വെളിപ്പെടുത്തലുമായി വിജയ്…
അജിത്തിനോട് എനിക്ക് അസൂയയായിരുന്നു !! വെളിപ്പെടുത്തലുമായി വിജയ്…
അജിത്തിനോട് എനിക്ക് അസൂയയായിരുന്നു !! വെളിപ്പെടുത്തലുമായി വിജയ്…
തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു താരങ്ങൾ ആരാണെന്ന് ചോദിച്ചാൽ എല്ലാവരുടെയും ഉത്തരം അജിത്തും വിജയ്‍യും എന്നായിരിക്കും. രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള തമിഴ് നടന്മാരും ഇവർ രണ്ടുപേരും തന്നെയാണ്. അജിത്തിന് തമിഴ്‍നാട്ടിൽ കൂടുതൽ ഫാൻസുണ്ടെങ്കിൽ കേരളം പോലുള്ള മറ്റു സംസ്ഥാനങ്ങളിൽ ഫാൻസ് കൂടുതലുള്ളത് വിജയ്ക്കാണ്. ഇതിനിടെ അജിത്തിനോട് തനിക്ക് ഒരു കാലത്ത് ഭയങ്കര അസൂയ തോന്നിയിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ഇപ്പോൾ.
ഒരു സ്വകാര്യ എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ ആ സംഭവം വിജയ് വെളിപ്പെടുത്തിയത്. ആ അസോയിക്ക് കാരണം മറ്റൊന്നുമായിരുന്നില്ല. അജിത്തിന്റെ സൗന്ദര്യവും അഭിനയവും തന്നെ ആയിരുന്നു. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയിൽ എത്തുന്നത്. എങ്കിൽ പോലും ആദ്യകാലങ്ങളിൽ എവിടെ ചെന്നാലും ആളുകൾ കൂടുതലായി അജിത്തിനെ പൊതിയുന്നത് കാണുമ്പോൾ ശെരിക്കും അസൂയ തോന്നിയിരുന്നുവെന്ന് വിജയ് പറഞ്ഞു.
അന്നത്തെ തന്റെ രൂപത്തിൽ വല്ലാത്ത നിരാശ ഉണ്ടായിരുന്നുവെന്നും, ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിൽ ആയതെന്നും വിജയ് കൂട്ടിച്ചേർത്തു.
Vijay about Thala Ajith