ലിയോ 2 വരുന്നു ? ആരാധകരെ ഞെട്ടിച്ച് ലോകേഷിന്റെ മറുപടി!!!
By
വിജയെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ കഴിഞ്ഞ ഒക്ടോബർ 19 നാണ് റിലീസ് ചെയ്തത്. കേരളത്തിൽ നിന്ന് മാത്രം ലിയോ സ്വന്തമാക്കിയത് 60.5 കോടി രൂപയാണ്. ഇപ്പോഴിതാ ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗത്തിന്റെ സൂചനകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. എപ്പോഴായിരിക്കും ലിയോ 2 തുടങ്ങുക എന്ന ചോദ്യത്തിന് കൈതിയുടെ രണ്ടിന്റെ അടക്കം തിരക്കുകളിലാണ് എന്നായിരുന്നു ലോകേഷ് കനകരാജിന്റെ മറുപടി.
ഇപ്പോഴിതാ വിജയ്‍യുടെ ലിയോയുടെ നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചാണ് പുതുതായി ചര്‍ച്ചയാകുന്നത്. കശ്‍മിരില്‍ ഞങ്ങളുടെ ലിയോ എന്ന സിനിമയുടെ ചിത്രീകരണത്തിന് സഹായിച്ച സര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും ടൂറിസം അധികൃതകര്‍ക്കും നന്ദി അറിയിക്കുന്നു എന്നായിരുന്നു പോസ്റ്റ്. ഇനിയും കശ്‍മിര്‍ ഭാവി പദ്ധതികളുടെ ഭാഗമായിരിക്കും എന്നും വിജയ് നായകനായ ലിയോയുടെ നിര്‍മാതാക്കളായ സെവൻ സ്‍ക്രീൻ സ്റ്റുഡിയോ എഴുതി.
ഭാവി പദ്ധതികളെന്നതാണ് ലിയോ 2നെ കുറിച്ചുള്ള സൂചനകളായി ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. ഭാവി പദ്ധതികള്‍ ലിയോ രണ്ടിനെ കുറിച്ചുള്ള കോഡാണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ലിയോ വീണ്ടും ചര്‍ച്ചകളിലെത്തിയിരിക്കുകയാണ്. ലിയോ രണ്ട് അത്രത്തോളം ആവേശത്തോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത് എന്ന് വ്യക്തം.
വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നായികയായി തൃഷ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.
നവംബർ 24ന് വിജയ് ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു സ്ട്രീമിംഗ്. ഇന്ത്യയിൽ നിന്ന് മാത്രം 399.35 കോടി നേടിയ ചിത്രം തമിഴ്നാട്ടിൽ നിന്നുമാത്രം 213.62 കോടിയാണ് സ്വന്തമാക്കിയത്.