അവിടെ നിന്നും ആട്ടിപ്പായിച്ചു; പലതവണ അവഗണന; നാളുകൾക്ക് പിന്നാലെ ആ വെളിപ്പെടുത്തൽ; ചങ്കുപൊട്ടി കെ കെ!!!
By
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് കൃഷ്ണകുമാർ മേനോൻ എന്ന കെകെ. കെ കെ എന്നുപറഞ്ഞാൽ ഒരുപക്ഷെ പ്രേക്ഷകർക്ക് മനസിലാവണമെന്നില്ല. പക്ഷെ കുടുംബവിളക്കിലെ സിദ്ധുവിനെ അറിയാത്തവരായി ഉണ്ടാവില്ല. കുടുംബവിളക്കിലെ സിദ്ധാർത്ഥായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കെകെ മേനോൻ.
ജനപ്രിയ പരമ്പരയുടെ വിജയം നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. വൈക്കം സ്വദേശിയായ കെകെ മേനോൻ സീരിയലുകൾക്ക് പുറമെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ 17 വർഷമായി ബാങ്ക്, ഓട്ടോ മൊബൈൽ മേഖലകളിലും നടൻ വർക്ക് ചെയ്തു. സീരിയലുകൾക്കൊപ്പം തന്നെ മലയാളത്തിലും തമിഴിലുമായി നിരവധി ഷോർട്ട് ഫിലിം, സിനിമകൾ എന്നിവയിലും കെ കെ അഭിനയിച്ചു.
ഓൺ സ്‌ക്രീനിലെ വില്ലനായ സിദ്ധുവിൽ നിന്നും തീർത്തും വ്യത്യസ്തനാണ് ജീവിതത്തിലെ കെകെ. സോഷ്യൽ മീഡിയയിൽ റീലുകളും വീഡിയോകളുമൊക്കെയായി നിറ സാന്നിധ്യമാണ് കെകെ മേനോൻ. കുടുംബവിളക്ക് രണ്ടാം പാർട്ട് തുടങ്ങിയതിന് ശേഷം സിദ്ധു എത്തിയിട്ടില്ല. തന്റെ പോർഷന് കുറച്ചധികം ബ്രേക്കുണ്ട്. അതിനിടയിൽ ഒരു സിനിമ കമ്മിറ്റ് ചെയ്തു. അതിന് വേണ്ടിയാണ് ഇപ്പോൾ താടിയും മീശയും ഒക്കെ കളഞ്ഞ് പുതിയ ഗെറ്റപ്പ് സ്വീകരിച്ചത് എന്ന് കെകെ മേനോൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി തുറന്ന് പറയുകയാണ് കെകെ മേനോൻ. തന്റെ മേക്കോവറിനെക്കുറിച്ച് കെകെ സംസാരിക്കുന്നുണ്ട്. പത്ത് വർഷമായി കൂടെയുണ്ടായിരുന്ന താടി വടിച്ച് പുതിയൊരു സിനിമയ്ക്ക് വേണ്ടിയാണെന്നാണ് കെകെ പറയുന്നത്. പത്ത് വർഷമായി താടിയിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല.
ഇടയ്ക്ക് കളർ ചെയ്യുമെന്നല്ലാതെ താടിയുടെ നീളത്തിൽ പോലും ഏറ്റക്കുറച്ചിൽ വരുത്തിയിരുന്നില്ലെന്നാണ് കെകെ പറയുന്നത്. സിനിമയും ഷോർട്ട് ഫിലിമും സീരിയലുമൊക്കെയായി അമ്പതോളം വർക്കുകൾ ചെയ്തു. അതിലെല്ലാം താടി വച്ചു തന്നെയായിരുന്നു അഭിനയിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സിനിമയിൽ നിന്നും ഒരുപാട് അപമാനങ്ങൾ നേരിട്ടിട്ടുണ്ടെന്നാണ് കെകെ മേനോൻ പറയുന്നത്. എന്നാൽ ആരിൽ നിന്നാണെന്നോ ഏത് സിനിമയുടെ ലൊക്കേഷിൽ നിന്നാണോ എന്ന് പറയാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഞാൻ നാൽപ്പത്തി രണ്ടാമത്തെ വയസ്സിലാണ് ഇന്റസ്ട്രിയിലേക്ക് വന്നത്. ഒരു പക്ഷെ എന്റെ ഇരുപതുകളിലാണ് ഞാൻ എത്തുന്നത് എങ്കിൽ അത്തരം മോശം അനുഭവങ്ങൾ കളിയായി എടുക്കാമായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷെ വയസ്സ് ഇത്രയും ആയപ്പോൾ, അതിനുള്ള പക്വതയും നമുക്കുണ്ടാവുമ്പോൾ ഇൻസെൾട്ട് ചെയ്താൽ വേദനിക്കുമെന്നാണ് കെകെ പറയുന്നത്. പിന്നാലെയാണ് താരം തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുന്നത്. ഒരു സിനിമയുടെ ലൊക്കേഷിൽ സീനിയേഴ്സ് ഇരുന്ന് ഇരുന്ന് പോയി, അവിടെ നിന്ന് എന്നെ അപമാനിച്ച് എഴുന്നേൽപ്പിച്ചുവെന്നാണ് താരംപറയുന്നത്.
ഇത്തരം അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. നമ്മളെക്കാൾ വയസ്സിൽ ചെറുതായവർ പോലും അങ്ങനെ മോശമായി പെരുമാറുമ്പോൾ വേദനിക്കുമെന്നാണ് കെകെ പറയുന്നത്. കൂടാതെ അഭിനയിച്ച രംഗങ്ങൾ പൂർണമായും എടുത്തു കളഞ്ഞ അനുഭവമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. വിജയ് ചിത്രം മെർസലിലായിരുന്നു കെകെയ്ക്ക് അത്തരമൊരു അനുഭവമുണ്ടായിരുന്നത്. ചിത്രത്തിൽ എസ്‌ജെ സൂര്യയ്‌ക്കൊപ്പമായിരുന്നു കെകെയ്ക്ക് കോമ്പിനേഷൻ രംഗങ്ങളുണ്ടായിരുന്നത്.
ഒമ്പത് ദിവസത്തെ ഷൂട്ടും കുറച്ചധികം സീനുകളുമുണ്ടായിരുന്നു. ചിത്രത്തിന്റെ കഥയിൽ വളരെ പ്രധാനപ്പെട്ട രംഗവുമുണ്ടായിരുന്നു. അതിനാൽ താൻ സുഹൃത്തുക്കളോടെല്ലാം വിജയ് ചിത്രത്തിൽ അഭിനയിച്ച കാര്യം പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം പറഞ്ഞു, മെർസലിൽ ഞാൻ അഭിനയിച്ചിട്ടുണ്ട് എന്ന്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ എന്റെ ഒറ്റ സീനും ഇല്ലായിരുന്നുവെന്നാണ് താരം പറയുന്നത്.
ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നാണ് കെകെ പറയുന്നത്. തിയേറ്ററിലിരുന്ന് എന്നെ കരയിപ്പിച്ച അനുഭവമാണ് അതെന്നും താരം പറയുന്നു. അന്ന് വിജയ് ചിത്രത്തിലെ രംഗങ്ങൾ കട്ട് ചെയ്യപ്പെട്ടെങ്കിലും ഇന്ന് കെകെയെ തേടി കമൽഹാസൻ ചിത്രമാണ് എത്തിയിരിക്കുന്നത്. എന്നാൽ മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ ചിത്രം റിലീസ് ചെയ്ത ശേഷം തന്റെ രംഗമുണ്ടോ എന്ന് നോക്കിയ ശേഷം മാത്രമേ സിനിമയുടെ പേര് പറയൂവെന്നാണ് കെകെ പറയുന്നത്.