Interviews
സെറ്റിലെ ഇടവേളയില്‍ എല്ലാവരും ‘വിസ്കി’ കുടിക്കുന്നു; തനിക്കും അമ്മയ്ക്കും ഓരോ ഗ്ലാസ് തന്നു !! നടിയുടെ വെളിപ്പെടുത്തൽ..
സെറ്റിലെ ഇടവേളയില്‍ എല്ലാവരും ‘വിസ്കി’ കുടിക്കുന്നു; തനിക്കും അമ്മയ്ക്കും ഓരോ ഗ്ലാസ് തന്നു !! നടിയുടെ വെളിപ്പെടുത്തൽ..
സെറ്റിലെ ഇടവേളയില്‍ എല്ലാവരും ‘വിസ്കി’ കുടിക്കുന്നു; തനിക്കും അമ്മയ്ക്കും ഓരോ ഗ്ലാസ് തന്നു !! നടിയുടെ വെളിപ്പെടുത്തൽ..
പി.എൻ മേനോൻ സംവീധാനം ചെയ്ത് 1972ൽ തിയ്യറ്ററിലെത്തിയ മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രമാണ് ചെമ്പരത്തി. അതിലൂടെ ശോഭന എന്ന നായിക താരമായി മാറി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓര്‍മ്മകള്‍ അടുത്തകാലത്ത് വനിത മാഗസിന് നല്കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു. ആദ്യ ദിവസം തന്നെയുണ്ടായ ചില രസകരമായ നിമിഷങ്ങളെക്കുറിച്ചാണ് താരം പറയുന്നത്.
“കൊല്ലത്തായിരുന്നു ചെമ്പരത്തിയുടെ ചിത്രീകരണം. ഷൂട്ടിങ് തുടങ്ങിയ ദിവസം തന്നെ രസകരമായ ഒരു അനുഭവം ഉണ്ടായി. രാവിലെ സെറ്റിൽ ഇടവേളയായപ്പോള്‍ എല്ലാവരും വിസ്കി കുടിക്കുന്നു. ഞാനും അമ്മയും ഞെട്ടി. പ്രൊഡക്ഷന്‍ ബോയ് ഗ്ലാസില്‍ എല്ലവർക്കും വിസ്കി വിതരന്മാ ചെയ്യുന്നു. ഇതെന്താ ഇങ്ങനെ എന്ന് കരുതി ഞാനും അമ്മയഞ്ജം മൂക്കത്തു വിരൽ വെച്ചു.”
“എല്ലാവരും അത് വാങ്ങി കുടിക്കുന്നുമുണ്ട്. എനിക്കും അമ്മയ്ക്കും ഓരോ ഗ്ലാസ് കൊണ്ടു തന്നു. ‘വേണ്ട… ഞങ്ങള്‍ വിസ്കിയോ മദ്യമോ ഒന്നും കുടിക്കില്ല…’ എന്നു പറഞ്ഞു നിരസിച്ചപ്പോഴാണ് ചിരിയോടെ അയാള്‍ പറയുന്നത്, ‘ഇതു ജീരകവെള്ളമാണ്’.
“വലിയ ആഡംബരങ്ങള്‍ ഒന്നുമില്ലാത്ത സെറ്റായിരുന്നു ചെമ്പരത്തിയുടേത് . സെറ്റിലെല്ലാം ലുങ്കിയും മുണ്ടുമൊക്കെ ഉടുത്തു കുറച്ചു പേര്. ആദ്യ നാലു ദിവസം എനിക്കു വലിയ നിരാശയായിരുന്നു. മധു സാര്‍ മാത്രമാണ് ഒരു വലിയ താരം. രാഘവനും സുധീറുമൊക്കെ പുതിയ ആളുകള്‍. പക്ഷേ പതിയെപ്പതിയെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. അപ്പോഴും ഈ സിനിമ ആരു കാണുമെന്ന സംശയത്തിലായിരുന്നു ഞാന്‍. പക്ഷേ ചിത്രം വലിയ വിജയമായി.” – ശോഭന പറയുന്നു.
Veteran actress Shobhana memories
