Interviews
തൃഷയോ നയൻതാരയോ മികച്ചത് ?! വിജയ് സേതുപതി പറയുന്നു…
തൃഷയോ നയൻതാരയോ മികച്ചത് ?! വിജയ് സേതുപതി പറയുന്നു…
തൃഷയോ നയൻതാരയോ മികച്ചത് ?! വിജയ് സേതുപതി പറയുന്നു…
സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന ചോദ്യത്തിന് സംശയമേതുമില്ലാതെ എല്ലാവരും പറയുന്ന പേരാണ് നയൻതാരയുടേത്. ഏറ്റവും ഇഷ്ടമുള്ള തമിഴ് നടി ആരെന്ന് ചോദിച്ചാൽ നയൻതാര എന്ന ഉത്തരമാണ് മിക്കവർക്കും ഉണ്ടാകുക. തൃഷയുടെ പേരും പലരും പറയാറുണ്ട്. ഈ രണ്ട് നടിമാർക്കൊപ്പവും അടുത്തിടെ അഭിനയച്ച നടനാണ് വിജയ്‌സേതുപതി. വിജയ് സേതുപതി- നയൻതാര കൂട്ടുകെട്ടിൽ ഒന്നിച്ച നാനും റൗഡി താൻ എന്ന ചിത്രം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.
ഇപ്പോഴിതാ, അതേ ഓളമാണ് വിജയ് സേതുപതിയും തൃഷയും ഒരുമിച്ച ‘96’ എന്ന മൂവിയും ഉണ്ടാക്കിയിരിക്കുന്നത്. 96നു മുൻപ് വിജയ് സേതുപതി നയൻതാരയ്ക്കൊപ്പം അഭിനയിച്ച ചിത്രമാണ് ഇമൈക്കൾ നൊടികൾ. നയൻസിന്റെ ഭർത്താവായിട്ടായിരുന്നു താരം എത്തിയത്. അതിഥി റോൾ ആയിരുന്നുവെങ്കിലും കൈയ്യടി നേടിയ കഥാപാത്രം തന്നെ ആയിരുന്നു അതും.
അടുത്തിടെ ഒരു അഭിമുഖത്തിൽ തൃഷയെ ആണോ നയൻതാരയെയാണോ ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് സേതുപതി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സ്ത്രീകളെ രണ്ടായി കാണാൻ കഴിയില്ലെന്നും സ്ത്രീകളെന്ന് പറഞ്ഞാൽ തന്നെ ‘സുന്ദരം’ എന്നുമായിരുന്നു താരം പറഞ്ഞത്.
Vijay Sethupathi about Trisha and Nayanthara