Connect with us

നടൻ അഖിൽ അക്കിനേനി വിവാഹിതനായി

Actor

നടൻ അഖിൽ അക്കിനേനി വിവാഹിതനായി

നടൻ അഖിൽ അക്കിനേനി വിവാഹിതനായി

തെലുങ്ക് സൂപ്പർതാരമായ നാ​ഗാർജുനയുടെയും നടി അമസ അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജിയാണ് വധു. രണ്ടാളും ദീർഘനാളായി പ്രണയത്തിലായിരുന്നു. ചിരഞ്ജീവി, രാം ചരൺ ഭാര്യ ഉപാസന ഉൾപ്പടെയുള്ള പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു.

നവംബറിലായിരുന്നു വിവാഹ നിശ്ചയം. വ്യവസായി സുൽഫി റാവ്ജിയുടെ മകളാണ് 39 കാരിയായ സൈനബ് റാവ്ജി. സൈനബിന്റെ സഹോദരൻ സൈൻ റാവ്ജി ഇസഡ്ആർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സുൽഫി റാവ്ജി.

2016-ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി. 21ാം വയസ്സിലാണ് അഖിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. അന്ന് ശ്രിയയ്ക്കു പ്രായം 26. അഖിൽ അക്കിനേനിയുടെ വിവാഹം മുടങ്ങിയത് അന്ന് വലിയ തോതിൽ വാർത്തയായിരുന്നു. പ്രമുഖ ബിസിനസുകാരൻ ജിവി കൃഷ്ണ റെഡ്ഡിയുടെ പേരമകളാണ് ശ്രിയ ഭൂപാൽ.

More in Actor

Trending

Recent

To Top