Connect with us

അന്ന് അവര്‍ എന്റെ ദാവണി വലിച്ചൂരി, കമല്‍ ഹസന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ സംഭവിച്ചത്; വെളിപ്പെടുത്തി ശോഭന

Malayalam

അന്ന് അവര്‍ എന്റെ ദാവണി വലിച്ചൂരി, കമല്‍ ഹസന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ സംഭവിച്ചത്; വെളിപ്പെടുത്തി ശോഭന

അന്ന് അവര്‍ എന്റെ ദാവണി വലിച്ചൂരി, കമല്‍ ഹസന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ സംഭവിച്ചത്; വെളിപ്പെടുത്തി ശോഭന

നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം.

അടുത്തിടെ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ചടങ്ങിലാണ് ശോഭനയെ കുറേ നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍ കണ്ടത്. നടിയുടെ നൃത്തം കാണുകയെന്നത് എല്ലാവര്‍ക്കും സാധ്യമല്ല. ശോഭനയുടെ നൃത്തം വീഡിയോ എടുത്ത് സോഷ്യല്‍ മീ!ഡിയയില്‍ പ്രചരിപ്പിക്കാന്‍ അനുമതിയില്ല. വര്‍ഷങ്ങളായി നൃത്ത രംഗത്ത് സജീവമായ ശോഭനയുടെ നൃത്ത വീഡിയോകള്‍ യൂട്യൂബിലും മറ്റും വിരളമായി മാത്രം കാണുന്നതിന് കാരണമിതാണ്.

നൃത്തത്തില്‍ ജീവിതം സമര്‍പ്പിച്ച കലാകാരിയായാണ് ശോഭനയെ ആരാധകര്‍ കാണുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ശോഭനയുടെ നൃത്തം ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. രണ്ട് വട്ടം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നടിയാണ് ശോഭന.കരിയറില്‍ ഒട്ടനവധി സിനിമകള്‍ ചെയ്‌തെങ്കിലും മണിച്ചിത്രത്താഴിലെ നാ?ഗവല്ലിയായാണ് ശോഭനയെ ഇന്നും പ്രേക്ഷകര്‍ കാണുന്നത്. തന്റെ നൃത്തിലെ വൈദ?ഗ്ധ്യമെല്ലാം പുറത്തെടുക്കാന്‍ ഈ സിനിമയിലൂടെ ശോഭനയ്ക്ക് കഴിഞ്ഞു.

നാഗവല്ലിയെ ഇന്നും ശോഭന പൂര്‍ണമായി അഴിച്ച് വെച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നു.നടിയുടെ കണ്ണിലും ന!ൃത്തച്ചുവടുകളിലും നാ?ഗവല്ലി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു. ബാലചന്ദ്രമേനോന്‍ ഒരുക്കിയ ഏപ്രില്‍ 18 എന്ന സിനിമയിലാണ് ശോഭന ആ?ദ്യമായി നായികയായി അഭിനയിക്കുന്നത്. സിനിമ ശ്രദ്ധ പിടിച്ചു പറ്റി. എനക്കുള്‍ ഒരുവനായിരുന്നു രണ്ടാമത്തെ സിനിമ.

ചിത്രത്തില്‍ കമല്‍ ഹാസന്റെ നായികയായാണ് ശോഭന അഭിനയിച്ചത്. എസ്പി മുത്തുരാമനായിരുന്നു സിനിമ സംവിധാനം ചെയ്ത്. ഈ സിനിമയില്‍ അഭിനയിച്ചിപ്പോഴുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശോഭന. സിനിമ ഉലഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ഇതേക്കുറിച്ച് സംസാരിച്ചത്.

എനക്കുള്‍ ഒരുവന്‍ ബാലചന്ദര്‍ സാറുടെ പ്രൊഡക്ഷനായിരുന്നു, വലിയ ഹൈപ്പായിരുന്നു. ഞാന്‍ ഒന്നും ചോദിക്കാറില്ല. ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോള്‍ കമല്‍ ഹാസന്‍ എന്ന് പറഞ്ഞു. എനിക്ക് ഭയമായി. കാരണം വീട്ടിലെ കബോര്‍ഡിലെല്ലാം അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ വെച്ചിരുന്നു. പക്ഷെ എനിക്ക് പേടിയുള്ളത് പുറമെ കാണിച്ചില്ല. ചെറിയ മലയാളം സിനിമയുടെ സെറ്റില്‍ നിന്നും വലിയാെരു തമിഴ് സിനിമയിലേക്കാണ് എത്തിയത്. എവിഎമ്മില്‍ വലിയ സെറ്റൊക്കെ ഇട്ടു. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.

എനിക്ക് നീല സല്‍വാറായിരുന്നു തന്നത്. ആദ്യ ഷോട്ട് കൊറിയോഗ്രഫി ചെയ്യുന്നത് പുളിയൂര്‍ സരോജയായിരുന്നു. വലിയ വിഗെല്ലാം വെച്ച് ഞാനെത്തി. അവര്‍ എന്നെ നോക്കി ഈ ഇവരാണോ നായിക എന്ന് ചോദിച്ച് എന്റെ ദാവണി വലിച്ചൂരി. എന്തിനാണിതെന്ന് ചോദിച്ചു. ഇല്ല എനിക്ക് വേണമെന്ന് പറഞ്ഞ ദാവണി ധരിച്ചു. എന്റെ മാമന്‍ വന്നു. മാമിയാരേ എന്നാണ് മാമന്‍ അവരെ വിളിച്ചത്. പാവം എന്തിനാണ് അവളെ പേടിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചെന്നും ശോഭന ചിരിച്ച് കൊണ്ട് ഓര്‍ത്തു.

എനക്കുള്‍ ഒരുവന്‍ തമിഴകത്ത് പരാജയ സിനിമയായിരുന്നു. തമിഴകത്ത് ആദ്യം നായികയായി അഭിനയിച്ച സിനിമ പരാജയപ്പെട്ടതിനാല്‍ വലിയ സ്വീകാര്യത ശോഭനയ്ക്ക് തുടക്ക കാലത്ത് ലഭിച്ചില്ല. ഇതോടെയാണ് ശോഭന മലയാള സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. മലയാളത്തില്‍ ശ്രദ്ധേയ. വേഷങ്ങള്‍ ശോഭനയ്ക്ക് ലഭിച്ചു. തമിഴ് കരിയറില്‍ ദളപതിയിലാണ് നടിക്ക് ശ്രദ്ധേയ വേഷം ചെയ്തത്.

അടുത്തിടെ ശിവ എന്ന സിനിമയെക്കുറിച്ച് ശോഭന സംസാരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജിനികാന്തും ശോഭനയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ശിവ. ‘ശിവയില്‍ ആദ്യം ഒരു മഴയത്തുള്ള രംഗം എടുത്തു. എനിക്കറിയില്ലായിരുന്നു. ട്രാന്‍സ്പരന്റായ വെള്ള സാരിയായിരുന്നു. ഉള്ളില്‍ ധരിക്കാന്‍ ഒന്നുമില്ലേയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. വീട്ടില്‍ പോയി വരാനും സമയമില്ല. പ്രീമെഡിറ്റേറ്റഡ് മര്‍ഡര്‍ പോലെയായിരുന്നു അത്. എനിക്കൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നു. വലിയ പ്രൊഡക്ഷന്‍ കമ്പനിയാണ്’

‘നമ്മളാല്‍ വൈകിപ്പോവരുതെന്നുണ്ടായിരുന്നു. എന്ത് ചെയ്യുമെന്ന് നോക്കി. എവിഎം സ്റ്റുഡിയോയില്‍ പ്ലാസ്റ്റിക്കിന്റെ ഒരു ടേബിള്‍ ക്ലോത്ത് ഉണ്ടായിരുന്നു. അതെടുത്ത് ഞാന്‍ ഉള്ളില്‍ ധരിച്ചു. പാവാടയ്ക്കുള്ളില്‍. പത്ത് മിനുട്ടിനുള്ളില്‍ ഞാന്‍ റെഡിയായി. രജിനി സാര്‍ എന്നെ എടുക്കണം. എന്നെ എടുത്തപ്പോള്‍ പ്ലാസ്റ്റിക്കിന്റെ ശബ്ദം വന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ മുഖം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അദ്ദേഹം പോയി പറയുമോ എന്ന് ഞാന്‍ ഭയന്നു. പക്ഷെ അദ്ദേഹം പറഞ്ഞില്ല,’ എന്നും ശാഭന പറഞ്ഞു.

രജിനി സാര്‍ സ്‌ക്രീനില്‍ ഒപ്പമുള്ളയാളെ കംഫര്‍ട്ടബിളാക്കുമെന്നും നടി വ്യക്തമാക്കി. ദളപതി എന്ന സിനിമ ചെയ്യുമ്പോള്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നെന്നും കാരണം ജോലി ചെയ്യുന്ന സമയം വളരെ കൂടുതലായിരുന്നെന്നും ശോഭന ഓര്‍ത്തു. വീട്ടില്‍ പോവാന്‍ പറ്റില്ലായിരുന്നു അതാണ് തന്നെ അന്ന് വിഷമിപ്പിച്ചതെന്നും ശോഭന ചിരിച്ച് കൊണ്ട് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending