Connect with us

ഇന്ത്യയിൽ പെൺകുട്ടികൾക്ക് കിട്ടുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്യപ്പെടുന്നു !! വലിയ കള്ളത്തരമാണ് അവർ പഠിക്കുന്നത് !! തന്റെ അനുഭവം വിവരിച്ച് നടൻ ഷാജു….

Interviews

ഇന്ത്യയിൽ പെൺകുട്ടികൾക്ക് കിട്ടുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്യപ്പെടുന്നു !! വലിയ കള്ളത്തരമാണ് അവർ പഠിക്കുന്നത് !! തന്റെ അനുഭവം വിവരിച്ച് നടൻ ഷാജു….

ഇന്ത്യയിൽ പെൺകുട്ടികൾക്ക് കിട്ടുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്യപ്പെടുന്നു !! വലിയ കള്ളത്തരമാണ് അവർ പഠിക്കുന്നത് !! തന്റെ അനുഭവം വിവരിച്ച് നടൻ ഷാജു….

ഇന്ത്യയിൽ പെൺകുട്ടികൾക്ക് കിട്ടുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്യപ്പെടുന്നു !! വലിയ കള്ളത്തരമാണ് അവർ പഠിക്കുന്നത് !! തന്റെ അനുഭവം വിവരിച്ച് നടൻ ഷാജു….

കുടുംബ പ്രേക്ഷകരുടെ ഇഷ്ട മിനി സ്‌ക്രീൻ താരങ്ങളില്‍ ഒരാളാണ് ഷാജു. ദന്ത ഡോക്ടര്‍ കൂടിയായ നടന്‍ ഷാജു ഇരുപതിലധികം സീരിയലുകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതാണ്. നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്, നീതിയില്ലാത്ത അവഹേളനത്തിനിരയാകേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പെറ്റി കേസ് കൊടുക്കാൻ പോയ പോയ താന്‍ പീഡന കേസില്‍ കുടുങ്ങാതെ രക്ഷപ്പെട്ടതിനെക്കുറിച്ചാണ് ഷാജു പറയുന്നത്. ഒരു പെണ്‍കുട്ടിക്കു കിട്ടുന്ന നിയമ പരിരക്ഷ എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും ചെറിയ തെളിവാണ് തനിക്ക് നേരിട്ട മോശം അനുഭവമെന്നും ഷാജു പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ സംഭവ കഥയിങ്ങനെ…

“ഒരു വര്‍ഷം മുന്‍പാണ് സംഭവം. കഴിഞ്ഞ വര്‍ഷം ഐഎഫ്‌എഫ്കെയുടെ സമയത്ത്. തിയേറ്ററിലേക്കു പോകുകയായിരുന്ന തന്റെ വണ്ടിയുടെ പിന്നില്‍ മറ്റൊരു വണ്ടി വന്നു തട്ടി. ഇടിച്ച വണ്ടിയുടെ അടുത്തെത്തി നോക്കിയപ്പോള്‍ ഡ്രൈവിങ് സീറ്റിലും അടുത്തും രണ്ട് പുരുഷന്‍മാരാണ്. ആദ്യ കാഴ്ചയില്‍ തന്നെ അവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി. കണ്ണു കാണാന്‍ പാടില്ലേയെന്നു ചോദിച്ചിട്ടും അവര്‍ക്ക് യാതൊരു കൂസലുമുണ്ടായില്ല.

പിന്നീട് വിഷയം പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് കാര്യങ്ങള്‍ മറ്റൊരു വഴിക്കായത്. പരാതി എഴുതുമ്പോൾ പരിചയമുള്ള ഒരു പൊലീസുകാരന്‍ അടുത്തു വന്നു വണ്ടിക്ക് വലിയ നഷ്ടം വല്ലതും ഉണ്ടായോ എന്നു ചോദിച്ചു. കുറഞ്ഞത് 5000 രൂപയുടെ പണിയുണ്ടെന്നു പറഞ്ഞപ്പോള്‍, കള സാറേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ലങ്കിലും ഏറെ വൈകാതെ കാര്യങ്ങള്‍ വ്യക്തമായി.

ഇടിച്ച വണ്ടിയിലുണ്ടായിരുന്ന പുരുഷന്‍മാര്‍ അപ്പുറത്ത് ആ പെണ്‍കുട്ടിയെക്കൊണ്ട് മറ്റൊരു പരാതി എഴുതിക്കുകയാണ്. വണ്ടി തട്ടിയ ഉടന്‍ താന്‍ ഓടിയിറങ്ങി വന്ന് ഡോര്‍ വലിച്ചു തുറക്കുകയും അസഭ്യം പറയുകയും ആ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നുമൊക്കെയാണതില്‍ എഴുതുന്നതത്രേ. എല്ലാം വെറും നുണകളായിരുന്നു. നട്ടാല്‍ മുളയ്ക്കാത്ത അസത്യങ്ങളായിരുന്നു.

ആ കുട്ടി പരാതി നല്‍കിയാല്‍ തനിക്കെതിരെ ക്രിമിനല്‍ കുറ്റമാകും. മറിച്ച്‌ താന്‍ നല്‍കുന്നതോ വെറും പെറ്റി കേസ്. മനസ്സിലേക്ക് ഭയം ഇരച്ച്‌ കയറാന്‍ തുടങ്ങി. നുണപ്പരാതിയില്‍ അപമാനിക്കപ്പെടും എന്നു തോന്നിയപ്പോഴാണ് പൊലീസുകാര്‍ ഒരു സമവായത്തിനു ശ്രമിക്കുന്നതെന്നു മനസ്സിലായി. എതിര്‍ ഭാഗത്തിന്റെ നീക്കത്തില്‍ കള്ളം മണത്ത എസ്‌ഐ അവരെ വിളിച്ചു ചോദിച്ചപ്പോള്‍ ആ പെണ്‍കുട്ടി പെട്ടെന്നു മുന്നിലേക്കു ചാടി വന്ന് ഇയാള്‍ വളരെ മോശമായി സംസാരിച്ചു, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞത്രേ.

സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ ഒരു ദാക്ഷണ്യവുമില്ലാതെ പറയുകയാണ്. അപ്പോഴേക്കും സ്റ്റേഷനിലുണ്ടായിരുന്നവരൊക്കെ അവിടെ കൂടി. പറഞ്ഞു വരുമ്പോൾ സ്ത്രീ വിഷയമാണ്. പലരും തിരിച്ചറിഞ്ഞ് അടുത്തു വന്നു കാര്യം തിരക്കാന്‍ തുടങ്ങി. അപമാന ഭാരത്താല്‍ തൊലി ഉരിഞ്ഞു. എങ്ങനെയെങ്കിലും അവിടെ നിന്നു പുറത്തു കടന്നാല്‍ മതിയെന്നായി. വണ്ടിയിടിച്ച വിഷയത്തില്‍ പരാതി കൊടുത്താല്‍ അവരും പരാതി കൊടുക്കുമത്രേ. ഇല്ലങ്കില്‍ അവര്‍ക്കും പരാതിയില്ല. പരാതിയില്ല എന്നു പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ വിജയിച്ച ഭാവമായിരുന്നു ആ പെണ്‍കുട്ടിയുടെ മുഖത്ത്. ഇത്രയും ചെറുപ്പത്തില്‍ ഇത്ര വലിയ കള്ളത്തരങ്ങള്‍ പറഞ്ഞു പഠിച്ചാല്‍ ജീവിതത്തില്‍ മുന്നോട്ടു പോകുമ്പോൾ ഒരു പാട് ദുഃഖിക്കേണ്ടി വരും എന്ന് ആ കുട്ടിയോടു പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

ആ സംഭവത്തിന് ശേഷം അതുമായി ബന്ധപ്പെട്ടുള്ള യാതൊരു നീക്കത്തിനും പിന്നീട് മുതിര്‍ന്നില്ല. കൊല്ലത്തുള്ള വണ്ടിയായിരുന്നു ഇടിച്ചത്. അപകടം നടന്ന സ്ഥലത്ത് വച്ച്‌ ആ വണ്ടിയുടെ കുറെ ചിത്രങ്ങളെടുത്തിരുന്നു. സ്റ്റേഷനില്‍ നിന്നിറങ്ങിയ ഉടന്‍ അതും ഡിലീറ്റ് ചെയ്തു.

Serial Actor Shaju about the worst experience

Continue Reading
You may also like...

More in Interviews

Trending

Recent

To Top