Connect with us

സീരിയലില്‍ അവിഹിതം ഉണ്ടാവാനുള്ള കാരണം ; ഈ നിയമത്തില്‍ നിന്നും മാറി നമ്മള്‍ ഷൂട്ട് ചെയ്താല്‍ അന്നേരം തന്നെ അത് ഒഴിവാക്കി കളയും; സിനിമയെക്കാളും വലിയ ബിസിനസാണ് സീരിയൽ ; സീരിയൽ എന്ന് കേൾക്കുമ്പോൾ നെറ്റിചുളുക്കുന്നവർ കേൾക്കാൻ നടന്‍ ഷാജു പറയുന്നു!

serial news

സീരിയലില്‍ അവിഹിതം ഉണ്ടാവാനുള്ള കാരണം ; ഈ നിയമത്തില്‍ നിന്നും മാറി നമ്മള്‍ ഷൂട്ട് ചെയ്താല്‍ അന്നേരം തന്നെ അത് ഒഴിവാക്കി കളയും; സിനിമയെക്കാളും വലിയ ബിസിനസാണ് സീരിയൽ ; സീരിയൽ എന്ന് കേൾക്കുമ്പോൾ നെറ്റിചുളുക്കുന്നവർ കേൾക്കാൻ നടന്‍ ഷാജു പറയുന്നു!

സീരിയലില്‍ അവിഹിതം ഉണ്ടാവാനുള്ള കാരണം ; ഈ നിയമത്തില്‍ നിന്നും മാറി നമ്മള്‍ ഷൂട്ട് ചെയ്താല്‍ അന്നേരം തന്നെ അത് ഒഴിവാക്കി കളയും; സിനിമയെക്കാളും വലിയ ബിസിനസാണ് സീരിയൽ ; സീരിയൽ എന്ന് കേൾക്കുമ്പോൾ നെറ്റിചുളുക്കുന്നവർ കേൾക്കാൻ നടന്‍ ഷാജു പറയുന്നു!

മലയാളം സീരിയലുകൾ വലിയ രീതിയിൽ ഏറ്റെടുക്കപ്പെടുന്നുണ്ട് എങ്കിലും ഇന്നും സീരിയൽ എന്ന് കേൾക്കുമ്പോൾ എല്ലാവരും നെറ്റി ചുളിക്കും. അവിഹിതമെന്നും കണ്ണീര്‍ പരമ്പരകളെന്നുമാണ് പൊതുവേ മലയാളം സീരിയലുകള്‍ക്ക് ലഭിക്കുന്ന പേര്. എന്നാല്‍ സിനിമയെക്കാളും വലിയ ബിസിനസ് നടക്കുന്ന മേഖല സീരിയലാണെന്ന് പറയുകയാണ് നടന്‍ ഷാജു.

ഇപ്പോള്‍ കുടുംബവിളക്കിലെ രോഹിത്ത് ആയിട്ടാണ് ഷാജു അഭിനയിച്ച് കൊണ്ടിരിക്കുന്നത്.അടുത്ത കാലത്ത് സീരിയലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വാര്‍ത്തകള്‍ക്ക് ഷാജു മറുപടി പറയുകയാണിപ്പോള്‍. എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍.

സീരിയല്‍ സെന്‍സറിങ്ങിനെ കുറിച്ച് ഷാജു പറയുന്നതിങ്ങനെ..

‘സീരിയലിന് സെന്‍സറിങ് വേണമെന്ന് ഇടക്കാലത്ത് പലരും പറയുന്നുണ്ട്. എന്തിനാണെന്ന് അറിയില്ല. കാരണം സിനിമയില്‍ കാണിക്കുന്നത് പോലൊയുള്ള ഒന്നും സീരിയലില്‍ കാണിക്കുന്നില്ല. ഏഷ്യാനെറ്റിലെ സസ്‌നേഹം എന്ന സീരിയല്‍ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. അത് നിര്‍മ്മിക്കുമ്പോള്‍ അറിയാം. ഒരു സീരിയല്‍ ചെയ്യാന്‍ ഒത്തിരി നിയമാവലികളുണ്ട്.

പിന്നെ ചാനലിന് തന്നെ സെന്‍സര്‍ ചെയ്യാം. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ പാടില്ല, അവരെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ പാടില്ല, ആണുങ്ങളെയും മോശമായി സംസാരിക്കാന്‍ പാടില്ല, അങ്ങനെ കുറേ നിയമങ്ങളുണ്ട്. ‘ഈ നിയമത്തില്‍ നിന്നും മാറി നമ്മള്‍ ഷൂട്ട് ചെയ്താല്‍ അന്നേരം തന്നെ അത് ഒഴിവാക്കി കളയും.

എല്ലാത്തിനും പെര്‍മിഷന്‍ വേണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ സെന്‍സറിങ് പോലെ ചാനല്‍ തന്നെ ചെയ്യുന്നുണ്ട്. നമ്മളങ്ങനെ കാണിക്കുന്നുമില്ല. സീരിയല്‍ കാണാത്ത ആളുകളാണ് സീരിയലിനെ പറ്റി വളരെ മോശമായി സംസാരിക്കുന്നത്’.

അവിഹിതം ചിത്രീകരിക്കുന്നില്ലെങ്കിലും അത്തരം ബന്ധങ്ങളെ പറ്റി കാണിക്കുന്നുണ്ട്. സിനിമയില്‍ നോക്കുകയാണെങ്കില്‍ അവിഹിത രംഗങ്ങളോടെയല്ലേ കാണിക്കുന്നത്. സീരിയലില്‍ അത് പറയുന്നതേയുള്ളു. പിന്നെ സീരിയല്‍ എന്ന് പറഞ്ഞാല്‍ നല്ലൊരു വ്യവസായം ആണ്.

സിനിമയെക്കാളും വലിയ വ്യവസായമാണ് സീരിയല്‍. അത് എത്ര പേര്‍ക്ക് അറിയും? അതിനകത്ത് റേറ്റിങ് എന്ന് പറഞ്ഞൊരു മാനദണ്ഡമുണ്ട്. സിനിമ ആളുകള്‍ കണ്ടാല്‍ മാത്രം മതി. പക്ഷേ സീരിയല്‍ ജനങ്ങള്‍ കണ്ടിട്ട് റേറ്റ് ചെയ്യപ്പെടണം. റേറ്റിങ് ശരിയായിട്ടില്ലെങ്കില്‍ പ്രൊഡ്യൂസറും തകരും, ചാനലിന്റെ സ്ലോട്ടും പോവും.

അപ്പോള്‍ കഥ വേറൊരു റൂട്ടിലേക്ക് കൊണ്ട് പോകാന്‍ നമ്മള്‍ നിര്‍ബന്ധിതരാവും’. ‘ഒരു സിനിമയ്ക്ക് അറുപതോ എഴുപതോ സീനുണ്ടാവും. ആറ് മാസം കൊണ്ടിയിരിക്കും ഇതൊക്കെ ഷൂട്ട് ചെയ്യുക. പക്ഷേ സീരിയലില്‍ പതിനഞ്ച് മുതല്‍ പതിനെട്ട് സീന്‍ വരെ ഒരു ദിവസം എടുക്കും. അങ്ങനെ നോക്കിയാല്‍ നാല് ദിവസം കൊണ്ട് സിനിമ തീരും. പരിമിതമായ ആളുകളും സൗകര്യവുമാണുള്ളത്. ഇന്ന് താരങ്ങള്‍ ആരൊക്കെ ഉണ്ട്, അവരെ വെച്ചിട്ട് കഥ എഴുതുമെന്നും ഷാജു പറയുന്നു’.

about shaju

Continue Reading
You may also like...

More in serial news

Trending

Recent

To Top