serial news
കോളേജ് മൊത്തം അറിഞ്ഞ പ്രണയം; ആ കൂട്ടിയ്ക്ക് വല്ലാത്തൊരു പ്രണയമായി മാറിയിരുന്നു; ആ പ്രായമല്ലേ…. ഒടുവില്‍ പൊളിഞ്ഞു; കുടുംബവിളക്കിലെ അനുഭവം പോലെ തന്നെ; എന്നാൽ ഇത് റിയൽ ലൈഫ് സ്റ്റോറി ആണ്; പ്രണയം പൊളിഞ്ഞതിലെ കാരണം തുറന്ന് പറഞ്ഞ് ഡോക്ടർ ഷാജു!
കോളേജ് മൊത്തം അറിഞ്ഞ പ്രണയം; ആ കൂട്ടിയ്ക്ക് വല്ലാത്തൊരു പ്രണയമായി മാറിയിരുന്നു; ആ പ്രായമല്ലേ…. ഒടുവില്‍ പൊളിഞ്ഞു; കുടുംബവിളക്കിലെ അനുഭവം പോലെ തന്നെ; എന്നാൽ ഇത് റിയൽ ലൈഫ് സ്റ്റോറി ആണ്; പ്രണയം പൊളിഞ്ഞതിലെ കാരണം തുറന്ന് പറഞ്ഞ് ഡോക്ടർ ഷാജു!
ടെലിവിഷന്‍ പരമ്പരകളിൽ നിറസാന്നിധ്യമാണ് ഡോക്ടര്‍ ഷാജു. സീരിയലിലൂടെ മാത്രമല്ല സിനിമകളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് താരം. കുടുംബവിളക്കിലെ രോഹിത്തായി കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതിനിടെ ഇപ്പോഴിതാ തന്റെ പ്രണയ കഥയും നടക്കാതെ പോയ നിര്‍മ്മാണത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ഷാജു. പറയാം നേടാം എന്ന ടെലിവിഷൻ പരിപാടിയില്‍ വച്ചായിരുന്നു താരം മനസ് തുറന്നത്.
എംജി കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നല്ലോ? എന്നായിരുന്നു അവതാരകനായ എംജി ശ്രീകുമാറിന്റെ ചോദ്യം. പിന്നാലെ താരം തന്റെ പ്രണയ കഥ വെളിപ്പെടുത്തുകയായിരുന്നു.
“പ്രീഡിഗ്രിയല്ല, ഡിഗ്രി പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നു. നെടുമങ്ങാടു നിന്നും ഒരു സ്റ്റുഡന്റ്‌സ് ഓണ്‍ലി ബസ് ഉണ്ടായിരുന്നു. ആ ബസില്‍ വരുന്ന കുട്ടിയായിരുന്നു. അവര്‍ സുവോളജി ഫസ്റ്റ് ഇയറും ഞാന്‍ സെക്കന്റ ഇയറുമായിരുന്നു. അതങ്ങനെ പ്രണയമായി മുന്നോട്ട് പോവുകയായിരുന്നു. കോളേജില്‍ എല്ലാവരും അറിയുന്ന ഭയങ്കര പ്രണയമായിരുന്നു. പക്ഷെ ഫൈനല്‍ ഇയര്‍ കഴിഞ്ഞപ്പോഴേക്കും അതങ്ങ് പൊട്ടിപ്പോയി.
ആ കൂട്ടിയ്ക്ക് വല്ലാത്തൊരു പ്രണയമായി മാറിയിരുന്നു. വീട്ടിലൊന്നും അറിഞ്ഞിരുന്നില്ല. ആ പ്രായമല്ലേ. ജീവിതത്തിലേക്ക് കൊണ്ടെത്തിക്കണം എന്ന് തന്നെയായിരുന്നു കരുതിയിരുന്നത്. തേര്‍ഡ് ഇയര്‍ കഴിഞ്ഞ് ഞാന്‍ പുറത്ത് വന്ന ശേഷം, അന്ന് ഞാന്‍ ബൈക്കിലൊക്കെയാണ് പോകുന്നത്, ആ കുട്ടിയുടെ കൂട്ടുകാരോ ആരോ പറഞ്ഞു കൊടുത്തു ഇവന്‍ ഭയങ്കര കാശുകാരനാണ്, കള്ളനാണ് എന്നൊക്കെ. ഈ കുട്ടി ആളൊരു പാവമായിരുന്നു. അവരത് വിശ്വസിച്ചു.
നമ്മുടെ കയ്യില്‍ ഒരു പുണ്ണാക്കുമില്ലായിരുന്നുവെന്നതാണ് സത്യം. പക്ഷെ ആ കുട്ടി അതൊക്കെ വിശ്വസിച്ചു. പിന്നെ അവരുടെ വീട്ടുകാരും ബ്രെയിന്‍ വാഷ് ചെയ്തു. അങ്ങനെ ആ കുട്ടി എന്നോട് മിണ്ടാതായി. അവര്‍ ഇപ്പോള്‍ എവിടെയോ ഉണ്ട്. അന്വേഷിച്ചിട്ടില്ല. ഈ പരിപാടി കാണുമ്പോള്‍ മനസിലാകും. എന്റെ കൂടെ പഠിച്ചവര്‍ക്കും മനസിലാകുമെന്നും ഷാജു പറയുന്നു. പിന്നാലെ താന്‍ നിര്‍മ്മാണം ആരംഭിച്ചതിനെക്കുറിച്ചും ഷാജു പറയുന്നത്.
രസത്തിന് വേണ്ടിയല്ല ലാഭത്തിന് വേണ്ടി തന്നെയായിരുന്നു താന്‍ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് താരം പറയുന്നത്. നെടുമുടി വേണുവായിരുന്നു സറ്റയര്‍ സ്വഭാവമുള്ള ആ പരമ്പരയുടെ കഥ പറയുന്നത്. നെടുമുടി വേണുവുമായി വര്‍ഷങ്ങളായി പരിചയമുണ്ടെന്നും ഷാജു പറയുന്നു. പത്ത് എപ്പിസോഡുകളും ചിത്രീകരിക്കുകയും ചെയ്തു. അത് സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് കൊവിഡ് വരുന്നത്. അതോടെ സംപ്രേക്ഷണം മാറ്റി വെക്കുകയായിരുന്നുവെന്നാണ് ഷാജു പറയുന്നത്.
എന്നാല്‍ കൊവിഡ് കേസുകള്‍ കൂടുകയും ലോക്ക്ഡൗണ്‍ നീണ്ടു പോവുകയും ചെയ്തതോടെ ബാക്കി ചിത്രീകരിക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് ഷൂട്ട് തുടങ്ങാമെന്ന് കരുതിയിരിക്കെയായിരുന്നു നെടുമുടി വേണുവിന്റെ മരണമെന്നും ഷാജു പറയുന്നുണ്ട്. സീരിയല്‍ മുടങ്ങിപ്പോയതോടെ 20 ലക്ഷത്തോളം രൂപ നഷ്ടമായെന്നും താരം പറയുന്നുണ്ട്. ജ്വാലയായ് എന്ന പരമ്പര ചെയ്തിരുന്ന കാലത്താണ് നെടുമുടി വേണുവിനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും അത് വലിയ ഭാഗ്യമായി കരുതുന്നുണ്ടെന്നും ഷാജു പറയുന്നുണ്ട്.”
about dr. shaju