Connect with us

ആ പെണ്‍കുട്ടിയോട് ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ കള്ളത്തരം പറയുന്നത് ശരിയാണോന്നും മുന്നോട്ട് ജീവിക്കേണ്ടേ ചോദിച്ചു; നടന്‍ ഷാജു പറയുന്നു

serial

ആ പെണ്‍കുട്ടിയോട് ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ കള്ളത്തരം പറയുന്നത് ശരിയാണോന്നും മുന്നോട്ട് ജീവിക്കേണ്ടേ ചോദിച്ചു; നടന്‍ ഷാജു പറയുന്നു

ആ പെണ്‍കുട്ടിയോട് ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ കള്ളത്തരം പറയുന്നത് ശരിയാണോന്നും മുന്നോട്ട് ജീവിക്കേണ്ടേ ചോദിച്ചു; നടന്‍ ഷാജു പറയുന്നു

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് ഷാജു എന്ന ഡോക്ടർ ഷാജു. വർഷങ്ങളായി സീരിയലുകളിൽ സജീവ സാന്നിധ്യമാണ് ഡോക്ടർ ഷാജു. ടിഎസ് സജിയുടെ സംവിധാനത്തിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിൽ കൂടി ആയിരുന്നു ഷാജുവിന്റെ അരങ്ങേറ്റം.

ഇപ്പോൾ കുടുംബവിളക്കിൽ രോഹിത് ഗോപാലനായി തിളങ്ങുകയാണ്. സുമിത്രയെ വിവാഹം കഴിച്ച് ശ്രീനിലയം വീട്ടിലേക്ക് വന്ന് ഗംഭീര കഥയായി മാറി. പരമ്പരയില്‍ രോഹിത്തായി അഭിനയിക്കുന്നത് നടനും ഡോക്ടറുമായ ഷാജുവാണ്. ഒത്തിരി വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായിട്ടുള്ള ഷാജു സീരിയല്‍ നിര്‍മാതാവ് കൂടിയാണ്.

ഇടക്കാലത്ത് ഷാജു പീഡനക്കേസിലകപ്പെട്ടു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നു. സത്യത്തില്‍ പെണ്‍കുട്ടികള്‍ അവര്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം നടത്തിയത് കൊണ്ട് ഉണ്ടായ പ്രശ്‌നമാണെന്നാണ് താരം പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് രസകരമായ അനുഭവം ഉണ്ടായതിനെ പറ്റി നടന്‍ വെളിപ്പെടുത്തിയത്.

തന്റെ പേരില്‍ വന്ന സ്ത്രീപീഡന ആരോപണം ഒരു സോഷ്യല്‍ പ്രശ്‌നമാണെന്നാണ് ഷാജു പറയുന്നത്. ആളുകള്‍ ഈ വാര്‍ത്തകള്‍ വായിക്കണം എന്നുള്ളത് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്തകള്‍ വരുന്നത്. എല്ലാവരെയും കൊണ്ട് വായിപ്പിക്കാന്‍ വേണ്ടിയാണ് പലതരത്തിലുള്ള ഹെഡ് കൊടുക്കുന്നത്. എന്തെങ്കിലും വാര്‍ത്ത കൊടുത്ത് അതിന്റെ തലക്കെട്ട് കണ്ട് വായിക്കാന്‍ ചെന്നാല്‍ ഏതേലും സീരിയലില്‍ അഭിനയിച്ച കഥയായിരിക്കും ഉണ്ടാവുക.

അങ്ങനെ ഒരു ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒരു തിയറ്ററില്‍ നിന്നും മറ്റൊരു തിയേറ്ററിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ എന്റെ വണ്ടിയുടെ പുറകില്‍ ഒരു വണ്ടി കൊണ്ട് വന്ന് ഇടിച്ചു. അത് പരാതി കൊടുക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നു. പരാതി എഴുതുമ്പോള്‍ സാറെ, ഇത് ചെറിയ വല്ലോ നഷ്ടവും ആണെങ്കില്‍ കളഞ്ഞിട്ട് പോ സാറേ എന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു.

അവര്‍ എന്റെ കാറിന് പുറകില്‍ കൊണ്ട് ഇടിച്ചതാണ്. അതെങ്ങനെ ശരിയാവുമെന്ന് ചോദിച്ചപ്പോള്‍ ആക്‌സിഡന്റാവുമ്പോള്‍ സാധാരണമല്ലേ എന്നാണ് പറഞ്ഞത്. അങ്ങനെയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കാന്‍ ചെല്ലുന്നത്. എന്റെ കാറിന് പുറകില്‍ ഒരു കാര്‍ വന്ന് ഇടിച്ചു എന്നാണ് ഞാന്‍ പരാതി എഴുതുന്നത്. എന്നാല്‍ മറ്റേ കാറിലുണ്ടായിരുന്നവര്‍ വേറൊരു പരാതി എഴുതി കൊണ്ടിരിക്കുകയാണ്. സത്യത്തില്‍ ആ കാറില്‍ ഒരു പെണ്‍കുട്ടിയും രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നു

വണ്ടി അപകടത്തില്‍ പെട്ട ഉടനെ ഞാന്‍ പുറകിലുണ്ടായിരുന്ന കാറുകാരെ ചീത്ത വിളിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നും കാണിച്ചാണ് അവര്‍ പരാതി എഴുതി വെച്ചിരിക്കുന്നത്. ഞാന്‍ ഈ പരാതി കൊടുക്കുകയാണെങ്കില്‍ അവരും ഇതുമായി മുന്നോട്ട് പോകും. ആ കൊച്ചിന് ലൈസന്‍സ് ഇല്ലെന്നാണ് അവരുടെ പ്രശ്‌നം. എന്നാല്‍ കാര്‍ ആക്‌സിഡന്റ് കേസ് ആയത് കൊണ്ട് സാറിന്റെ പരാതിയില്‍ അവര്‍ക്ക് തിരികെ പോകാം. എന്നാല്‍ അവരുടെ പരാതിയില്‍ എനിക്ക് കേസുമായി അവിടെ നില്‍ക്കേണ്ടി വരും.

ഇക്കാര്യം ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞു. ഇങ്ങനെയാണ് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് കൊടുക്കുന്ന സംരക്ഷണം അവര്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമെന്നാണ് ഞാന്‍ പറഞ്ഞത്. ഇതുപോലെ പല അനുഭവങ്ങളും ഉള്ളവരുണ്ട്. പെണ്‍കുട്ടികള്‍ അവര്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ഇതുപോലെ ദുരുപയോഗം ചെയ്യാറുണ്ടെന്ന്,’ ഷാജു പറയുന്നു.

എന്തായാലും അന്ന് സ്റ്റേഷനില്‍ നിന്നും ഞാന്‍ ആ പരാതി കീറി കളഞ്ഞിട്ട് ഇറങ്ങി പോന്നു. മാത്രമല്ല ആ പെണ്‍കുട്ടിയോട് ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ കള്ളത്തരം പറയുന്നത് ശരിയാണോന്നും മുന്നോട്ട് ജീവിക്കേണ്ടേ ചോദിച്ചു. ഇത് അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ തലക്കെട്ട് മാറി. ചെറുതായെന്ന് മുട്ടി, ഡോ. ഷാജു പീഡനക്കേസില്‍ എന്നാണ് വാര്‍ത്ത വന്നത്. ശരിക്കും മുട്ടിയത് വണ്ടിയാണെന്നും വാര്‍ത്ത കേട്ടാല്‍ ഞാന്‍ മുട്ടിയതായി തോന്നുമെന്നും’, താരം വ്യക്തമാക്കുന്നു.

ഇരുപത്തിമൂന്ന് വര്‍ഷമായി അഭിനയലോകത്ത് സജീവമാണ് ഷാജു. ദൂരദർശനിൽ സീരിയൽ ചെയ്ത് കൊണ്ടായിരുന്നു താരം കരിയർ തുടങ്ങുന്നത്.

Continue Reading
You may also like...

More in serial

Trending

Recent

To Top