Connect with us

“ഹലോ… ഞാന്‍ മമ്മൂട്ടി, എന്നെ അറിയുമോയെന്ന് ചോദിച്ചു”; അങ്ങോട്ട് പോയി മിണ്ടാൻ മടികാണിച്ചു നിന്ന സീനത്തിനോട് മമ്മൂട്ടി പറഞ്ഞത് !

News

“ഹലോ… ഞാന്‍ മമ്മൂട്ടി, എന്നെ അറിയുമോയെന്ന് ചോദിച്ചു”; അങ്ങോട്ട് പോയി മിണ്ടാൻ മടികാണിച്ചു നിന്ന സീനത്തിനോട് മമ്മൂട്ടി പറഞ്ഞത് !

“ഹലോ… ഞാന്‍ മമ്മൂട്ടി, എന്നെ അറിയുമോയെന്ന് ചോദിച്ചു”; അങ്ങോട്ട് പോയി മിണ്ടാൻ മടികാണിച്ചു നിന്ന സീനത്തിനോട് മമ്മൂട്ടി പറഞ്ഞത് !

മലയാള സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളാണ് സീനത്ത്. വില്ലത്തി വേഷങ്ങളിലും അമ്മ വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുള്ള നടി ഒരു സംവിധായിക കൂടിയാണ്. തുടക്കത്തില്‍ നാടകരംഗത്തേക്ക് എത്തുന്ന മുസ്ലിം സ്ത്രീകളില്‍ ഒരാള്‍ സീനത്തായിരുന്നു. അക്കാലത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പലപ്പോഴായി നടി പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയുടെ റോഷാക്കില്‍ ഷറഫുദ്ദീന്റെ അമ്മയായി അഭിനയിച്ചത് നടിയായിരുന്നു. ഇപ്പോഴിതാ, ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് സീനത്ത്.

തനിക്ക് സംസാരിക്കാന്‍ മടിയുള്ളതിനാല്‍ അടുത്ത് ചെന്നില്ലെന്നും അദ്ദേഹം ഒടുവില്‍ അടുത്ത് വന്ന് സംസാരിക്കുകയായിരുന്നെന്നുമാണ് സീനത്ത് പറഞ്ഞത്. കൗമുദി മൂവിസിനോടായിരുന്നു സീനത്തിന്റെ പ്രതികരണം.

Also read ;
Also read;

“ആദ്യമായി മമ്മൂക്കയെ കണ്ടത് കെ.ജി. ജോര്‍ജിന്റെ മഹാനഗരം എന്ന സിനിമയിലാണ്. ഒരാളോട് അങ്ങോട്ട് ചെന്ന് സംസാരിക്കാന്‍ എനിക്ക് ഭയങ്കര മടിയാണ്. ചെന്ന് നമസ്‌കാരം പറയുകയും അവരോടുള്ള ഇഷ്ടം അറിയിക്കാനൊന്നും എനിക്ക് അറിയില്ല. എല്ലാവരുടെ അടുത്ത് നിന്നും ഒതുങ്ങി നില്‍ക്കുന്ന ടൈപ്പാണ് ഞാന്‍.

അതുപോലെ മമ്മൂക്കയോടുള്ള ഇഷ്ടവും ആരാധനയുമെല്ലാം എന്റെ മനസിലുണ്ട്. എന്നിട്ടും ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയില്ല. അദ്ദേഹം മേക്കപ്പ് ഒക്കെ ചെയ്ത് അഭിനയിക്കാന്‍ പോയി വന്നിട്ടും ഞാന്‍ അടുത്ത് പോയില്ല.

https://youtu.be/Q-83nmJpZOY

പിന്നെ നോക്കുമ്പോള്‍ എന്റെ അടുത്ത് വന്ന് ഹലോ…..ഞാന്‍ മമ്മൂട്ടി, എന്നെ അറിയുമോയെന്ന് ചോദിച്ചു. എനിക്കാകെ ടെന്‍ഷനായി ഞാന്‍ ചാടി എഴുന്നേറ്റ് നമസ്‌കാരം പറഞ്ഞു. ഞാന്‍ എന്റെ ഏട്ടത്തിയോട് പറഞ്ഞു. എടീ മമ്മൂക്ക എന്റെ അടുത്ത് വന്നുവെന്നെല്ലാം ഞാന്‍ അവളോട് പറഞ്ഞു. കാരണം എനിക്ക് അത്രയും സന്തോഷമായിരുന്നു എന്നാണ് സീനത്ത് പറയുന്നത്.

ഒ.ടി.ടി പ്ലാറ്റ്‌ഫോം നല്ലതല്ല എന്ന അഭിപ്രായമാണ് സീനത്തിന് . അതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ,

“ഒ.ടി.ടി നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ വലിയ സ്‌ക്രീനില്‍ കാണേണ്ടതാണ്. ഒ.ടി.ടി പോലെ ചെറിയ പ്ലാറ്റ് ഫോമില്‍ കണ്ടാല്‍ അതിന്റെ ഭംഗി വരില്ല. ഉദാഹരണത്തിന് സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസം എടുത്ത് നോക്കു. ചെറിയ സ്‌ക്രീനിലാണ് സീരിയല്‍ കാണുക.

Also read;
Also read;

സീരിയലില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ വരില്ല. അത് നമ്മള്‍ മേശപ്പുറത്ത് ഇരുന്ന് കാണുന്ന ഒരു സംഭവമാണ്. സൂപ്പര്‍ സ്റ്റാര്‍ ഒന്നും സിരിയലില്‍ വരില്ല. സിനിമ ഒ.ടി.ടിയിലേക്ക് വന്നാല്‍ അതാണ് സംഭവിക്കുക. തിയേറ്ററില്‍ വന്നതിന് ശേഷമല്ലാതെ ഒ.ടി.ടിയില്‍ വരാന്‍ പാടില്ല.

മൂന്ന് മാസത്തിനുള്ളില്‍ ഒരു സിനിമ ഒ.ടി.ടിയില്‍ വരുന്നത് കൊണ്ട് അതില്‍ വന്നിട്ട് കാണാമെന്നാണ് പലരും വിചാരിക്കുക. സിനിമയുടെ വില ഈ കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെടും എന്നാണ് താരം പറയുന്നത്.

https://youtu.be/4_EqCLSJEoI

about seenath actor

Continue Reading
You may also like...

More in News

Trending