Connect with us

“സ്ഫടികം” തിയേറ്റര്‍ റിലീസിന് ഒരുക്കിക്കൊണ്ടിരിക്കെ “ഏഴിമല പൂഞ്ചോല” റീമാസ്റ്റര്‍ വേര്‍ഷൻ യൂട്യൂബിൽ ; വിമർശനവുമായി സംവിധായകൻ ഭദ്രന്‍ ; മറുപടി പറഞ്ഞ് ചാനൽ അതികൃതർ!

News

“സ്ഫടികം” തിയേറ്റര്‍ റിലീസിന് ഒരുക്കിക്കൊണ്ടിരിക്കെ “ഏഴിമല പൂഞ്ചോല” റീമാസ്റ്റര്‍ വേര്‍ഷൻ യൂട്യൂബിൽ ; വിമർശനവുമായി സംവിധായകൻ ഭദ്രന്‍ ; മറുപടി പറഞ്ഞ് ചാനൽ അതികൃതർ!

“സ്ഫടികം” തിയേറ്റര്‍ റിലീസിന് ഒരുക്കിക്കൊണ്ടിരിക്കെ “ഏഴിമല പൂഞ്ചോല” റീമാസ്റ്റര്‍ വേര്‍ഷൻ യൂട്യൂബിൽ ; വിമർശനവുമായി സംവിധായകൻ ഭദ്രന്‍ ; മറുപടി പറഞ്ഞ് ചാനൽ അതികൃതർ!

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം നിർവഹിച്ച സ്ഫടികം എന്ന ചിത്രത്തിലെ “ഏഴിമല പൂഞ്ചോല” എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം മാറ്റിനി നൗ എന്ന യൂട്യൂബ് ചാനല്‍ റീമാസ്റ്റര്‍ ചെയ്ത് പുറത്തുവിട്ടിരുന്നു. പഴയ മോഹൻലാലിനെ കണ്ടതിൽ എല്ലാ ആരാധകർക്കും നല്ല സന്തോഷമായെന്നാണ് അതിനു ലഭിക്കുന്ന പ്രതികാരങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

എന്നാല്‍ ഇതിന് പിന്നാലെ സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് വൈറലാകുന്നത്. ഏഴിമല പൂഞ്ചോല എന്ന പാട്ട് റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണാന്‍ ഇടയായെന്നും എന്നാല്‍ അത് ആരാണ് ചെയ്തതെന്നോ ഏത് തരത്തിലുള്ള റീമാസ്റ്ററിങ് ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്നോ തങ്ങള്‍ക്കറിയില്ലെന്നുമാണ് ഭദ്രന്‍ കുറിപ്പിലൂടെ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം….

https://youtu.be/Q-83nmJpZOY
Also read;

എന്നെ സ്നേഹിക്കുന്ന,സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ….
സ്‌ഫടികം സിനിമയിലെ “ഏഴിമല പൂഞ്ചോല “എന്ന പാട്ട് remaster ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി…

അതിന്റെ കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ exciting ആയുള്ള കമന്റുകളും കണ്ടു. സന്തോഷം!!
അത് ഏത് തരത്തിലുള്ള remastering ആണ് അവർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല…അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല..

Also read;
Also read;

ഞാൻ കൂടി ഉൾപ്പെട്ട Geometrics Film House എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള perfect remastering പ്രൊഡ്യൂസർ R. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്.
Chennai, 4frames sound കമ്പനിയിൽ അതിന്റെ 4k atmos മിക്സിങ്ങും interesting ആയുള്ള ആഡ് ഓണുകളും ചേർത്ത് കൊണ്ട് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്..
ഈ വാർത്ത കഴിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്താൽ നല്ലതായിരുന്നു…
സ്നേഹത്തോടെ ഭദ്രൻ, എന്നായിരുന്നു ഭദ്രൻ പങ്കുവച്ച കുറിപ്പ്.

Also read;
Also read;

അതേസമയം, ചാനലും ഇതിനു മറുപടിയെന്നോണം ഒരു കമെന്റ് പിൻ ചെയ്തിട്ടുണ്ട്…

ഹായ് ആൾ.. മാറ്റിനി നൗ ൻറെ ഈ Remastered വേർഷനും ഭദ്രൻ സാറിൻറെ റിലീസിന് തയ്യാറെടുക്കുന്ന Remastered വേർഷനും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് അറിയിക്കുന്നു . His version could be more superior in terms of Picture and audio quality.” എന്നാണ് മാറ്റിനി നൗ ചാനലിന്റെ വിശദീകരണം.

https://youtu.be/t7ybewS5_uk

About bhadran

More in News

Trending

Recent

To Top