News
‘പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്’ ; പാർവതിയുടെ പോസ്റ്റിന് നടി സ്വര ഭാസ്‌കറിന്റെ കമന്റ് കണ്ടോ?
‘പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്’ ; പാർവതിയുടെ പോസ്റ്റിന് നടി സ്വര ഭാസ്‌കറിന്റെ കമന്റ് കണ്ടോ?
നടി പാർവതി തിരുവോത്തും നിത്യാ മേനോനും ഗായിക സയനോരയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. എന്നാൽ ഇതിന് പിന്നാലെ നിരവധി കമന്റുകളും പ്രത്യക്ഷപെട്ടു
പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് വേറിട്ട ഈ പോസ്റ്റ്. അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷനാണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വണ്ടര്‍ വുമണ്‍ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകള്‍.
ഇപ്പോഴിതാ പാര്‍വതി തിരുവോത്തിന് ആശംസകളുമായി ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടക്കമുള്ള താരങ്ങള്‍. ”ഒഎംജി, ഒരുപാട് ആശംസകള്‍ പ്രിയപ്പെട്ടവളേ..” എന്നാണ് സ്വര ചിത്രത്തിന് താഴെ കമന്റ് ആയി കുറിച്ചിരിക്കുന്നത്.
ഗായിക ചിന്മയി ശ്രീപദയും മറ്റ് താരങ്ങളും ആരാധകരും താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്.
പാര്‍വതിക്കൊപ്പം നാദിയ മൊയ്ദു, നിത്യ മേനോന്‍, പത്മപ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ സിനിമയില്‍ ഗര്‍ഭിണികളായി വേഷമിടുക എന്നാണ് സൂചന. ഗായിക സയനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.
അതേസമയം, ‘ഹെര്‍’, ‘ഉള്ളൊഴുക്ക്’, ‘തങ്കളാന്‍’ എന്നിവയാണ് പാര്‍വതിയുടെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍. മമ്മൂട്ടി ചിത്രം ‘പുഴു’വിലാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.