TV Shows
ആയിരങ്ങളിൽ നിന്നും 18 കുട്ടി ഗായകർ ; കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി “സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3”!
ആയിരങ്ങളിൽ നിന്നും 18 കുട്ടി ഗായകർ ; കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി “സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3”!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നാണ് സ്റ്റാർ സിങ്ങർ ജൂനിയർ. കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിങ്ങർ ജൂനിയർ” മൂന്നാം സീസണുമായി വീണ്ടും ഏഷ്യാനെറ്റ് എത്തുകയാണ്. 4 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് മത്സരാര്ഥികളായി എത്തുന്നത് . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 18 പേരാണ് സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ വേദിയിൽ എത്തുന്നത്.
ഈ കുട്ടികുറുമ്പുകളുടെ ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ സിതാര , മഞ്ജരി സംഗീതസംവിധായകരായ സ്റ്റീഫൻ ദേവസ്സി , കൈലാസ് മേനോൻ എന്നിവരാണ് .
കൂടാതെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ചലച്ചിത്ര താരങ്ങളായ നിഖില വിമൽ , ഗായിക നിത്യ മാമൻ തുടങ്ങി നിരവധി പ്രമുഖർ ഈ വേദിയിൽ എത്തും. ഈ ഷോയുടെ അവതാരകനായി എത്തുന്നത് ജുവൽ മേരിയും ബിഗ് ബോസ്സ് ഫെയിം കുട്ടി അഖിലുമാണ് .
സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഗായിക സുജാത മോഹൻ , ഹരിചരൻ, നാഷണൽ അവാർഡ് വിന്നർ നാഞ്ചിയമ്മ , ചലച്ചിത്രതാരം ഐശ്വര്യ ലക്ഷ്മി , വിധികർത്താക്കളായ സ്റ്റീഫൻ ദേവസ്സി , സിതാര , മഞ്ജരി , കൈലാസ് മേനോൻ , ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .
സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ ലോഞ്ച് ഇവന്റിൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ചലച്ചിത്രതാരം സസ്തികയുടെ ഡാൻസും സ്റ്റീഫൻ ദേവസ്സിയും മകൻ ഷോൺ ദേവസ്സിയും ചേർന്നൊരുക്കിയ മ്യൂസിക്കൽ ഫ്യൂഷനും ഗായകരയുടെ സുജാത മോഹൻ , മധുശ്രീ നാരായണൻ , ഹരിചരൻ , നഞ്ചിയമ്മ , സിതാര , മഞ്ജരി , സ്റ്റീഫൻ ദേവസ്സി , കൈലാസ് മേനോൻ തുടങ്ങിയവരുടെ സംഗീതവിരുന്നും പ്രേക്ഷകർക്ക് മുന്നിൽ എത്തും.
സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ലോഞ്ച് ഇവന്റ് ഒക്ടോബര് 30 ഞാറാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . കുട്ടികുരുന്നുകളുടെ കുറുമ്പും പാട്ടുകളുമായി ” സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ” ഒക്ടോബര് 31 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
about star singer