Interviews
‘അമ്മ മരിച്ചപ്പോൾ പോലും കരയാത്ത സഞ്ജയ് ദത്തിനെ അഞ്ചു മണിക്കൂറോളം തുടർച്ചയായി കരയിച്ച സംഭവം !!!
‘അമ്മ മരിച്ചപ്പോൾ പോലും കരയാത്ത സഞ്ജയ് ദത്തിനെ അഞ്ചു മണിക്കൂറോളം തുടർച്ചയായി കരയിച്ച സംഭവം !!!
By
‘അമ്മ മരിച്ചപ്പോൾ പോലും കരയാത്ത സഞ്ജയ് ദത്തിനെ അഞ്ചു മണിക്കൂറോളം തുടർച്ചയായി കരയിച്ച സംഭവം !!!
സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയിലെത്തിയപ്പോൾ വലിയ ഒച്ചപ്പാടുകളും പ്രതികരണങ്ങളുമാണ് ഉയർന്നത്. വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിലെ 308 കാമുകിമാരും തീവ്രവാദ ബന്ധവുമെല്ലാം ചിത്രത്തിൽ ആവിഷ്കരിക്കപ്പെട്ടു. ചിത്രം സൂപ്പർ ഹിറ്റായതോടെ സഞ്ജയ് ദത്തിനെ അവതരിപ്പിച്ച രൺബീർ കപൂറിന്റെ കരിയർ ഗ്രാഫ് ഉയർന്നു. എന്നാൽ ഇത്രയും ബോൾഡായ സഞ്ജയ് ദത്ത്, ‘അമ്മ മരിച്ചപ്പോൾ പോലും കരയാത്ത സഞ്ജയ് ദത്ത് ഒരിക്കൽ അഞ്ചു മണിക്കൂറോളമാണ് നിർത്താതെ കരഞ്ഞത് .
സഞ്ജയ്‌യുടെ ആദ്യ സിനിമ റോക്കി റിലീസ് ചെയ്യുന്നതിന് മൂന്നു ദിവസം മുൻപാണ് നർഗീസ് ദത്ത് മരിക്കുന്നത്. അര്‍ബുദബാധയെത്തുടർന്നായിരുന്നു മരണം. ചികിത്സയുടെ സമയത്ത് മകനുള്ള സന്ദേശങ്ങൾ നർഗീസ് റെക്കോർഡ് ചെയ്ത് ഓഡിയോ രൂപത്തിൽ സൂക്ഷിച്ചിരുന്നു.
അമ്മ മരിച്ചപ്പോൾ പോലും കരഞ്ഞിട്ടില്ല, എന്നാൽ ആ ടേപ്പ് റെക്കോർഡര്‍ ഓണാക്കി അമ്മ പറഞ്ഞതു കേട്ട് അഞ്ചു മണിക്കൂറോളം താൻ നിർത്താതെ കരഞ്ഞെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. ‘ആ വികാരം നിയന്ത്രിക്കാൻ എനിക്ക് പറ്റുമായിരുന്നില്ല. അതില്‍ അമ്മ പറയുന്നത് ഇപ്രകാരമാണ്: ”മറ്റെന്തിനെക്കാളും നീ നിന്നിലെ എളിമ കാത്തുസൂക്ഷിക്കുക, എപ്പോഴും വിനയമുള്ളവനായിരിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക. അതാണ് നിന്നെ മുന്നോട്ടു നയിക്കുക, അതാണ് നിന്നെ നിന്റെ ജോലിയിൽ കരുത്തനാക്കുക’.
അമ്മ തന്നെ എത്രത്തോളം കരുതിയിരുന്നുവെന്നും സ്നേഹിച്ചിരുന്നുവെന്നും മനസ്സിലാക്കിയപ്പോൾ കരച്ചിലടക്കാനായില്ല എന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. സഞ്ജയ് ദത്തും മാതാപിതാക്കളും തമ്മിലുള്ള ബന്ധം സിനിമയിലും സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. അമ്മയുടെ ഈ ഓഡിയോ സന്ദേശങ്ങൾ എങ്ങനെയാണ് ലഹരി ഉപേക്ഷിക്കാൻ താരത്തെ സഹായിച്ചെതെന്നും ചിത്രത്തിൽ പറയുന്നു.
കൂടുതൽ വായിക്കുവാൻ >>>
sanjay dutt about his mother