Bollywood
ബോം ബ് സ്‌ഫോട നം ചിത്രീകരിക്കുന്നതിനിടെ നടന്‍ സഞ്ജയ് ദത്തിന് പരിക്ക്
ബോം ബ് സ്‌ഫോട നം ചിത്രീകരിക്കുന്നതിനിടെ നടന്‍ സഞ്ജയ് ദത്തിന് പരിക്ക്
ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഷൂട്ടിംഗിനിടെ പരിക്ക്. കന്നഡ ചിത്രം ‘കെഡി’യുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബോം ബ് സ് ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.
അ പകടത്തില്‍ താരത്തിന്റെ കൈക്കും മുഖത്തും പരിക്കേറ്റു. തുടര്‍ന്ന് ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ബംഗളൂരു മഗഡി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പരുക്കില്‍ നിന്ന് സഞ്ജയ് ദത്ത് സുഖം പ്രാപിക്കുന്നുണ്ട് എന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഫൈറ്റ് മാസ്റ്റര്‍ ഡോക്ടര്‍ രവി വര്‍മയാണ് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യുന്നത്.
‘കെജിഎഫി’ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ സിനിമയാണ് കെഡി. ധ്രുവ് സര്‍ജ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. ശില്‍പ ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
താന്‍ യാഷിനും പ്രശാന്ത് നീലിനുമൊപ്പം കെജിഎഫ് ചെയ്തു. രാജമൗലി സാറിനെ തനിക്ക് അടുത്തറിയാം. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നമുക്ക് കൂടുതല്‍ എനര്‍ജിയും പാഷനും ഹീറോയിസവുമൊക്കെ കാണാനാകും.
ബോളിവുഡ് ഇതില്‍ നിന്നു പഠിക്കേണ്ടതുണ്ട്. ബോളിവുഡ് തങ്ങളുടെ മുന്‍കാലം മറന്നു പോകരുത് എന്നാണ് സഞ്ജയ് പറയുന്നത്. കെഡിദ ഡെവിള്‍ എന്ന ചിത്രത്തെ കുറിച്ചും താരം സംസാരിച്ചു. സംവിധായകന്‍ പ്രേമിനൊപ്പം കെഡി ചെയ്യാന്‍ പോവുകയാണ്.
വളരെ പ്രതീക്ഷയോടെയാണ് ഈ പ്രോജക്ടിലേക്ക് എത്തിയത്. ഇനിയുമേറെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ ചെയ്യാനാകുമെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് സഞ്ജയ് ദത്ത് പറഞ്ഞിരുന്നു.