സീരിയൽ നടിയുടെ വീട്ടിൽ നിന്നും ലഭിച്ചത് 57 ലക്ഷത്തിന്റെ കള്ളനോട്ടും യന്ത്രവും; ഏഴു കോടിയുടെ കള്ളനോട്ട് ലക്ഷ്യമിട്ടു ; നടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹത ബാക്കി !!!

കള്ളനോട്ടടി നടത്തിയ സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിലായി. മനോരമ ചാനലിലെ പരിണയം സീരിയലിലൂടെ ശ്രദ്ധേയയായ സൂര്യ ശശികുമാറാണ് അറസ്റ്റിലായത്. സൂര്യക്കൊപ്പം ‘അമ്മ രമാദേവി , സഹോദരി ശ്രുതി എന്നിവർ അറസ്റ്റിലായി.
മുളങ്കാട്ടുള്ള ആഡംബര വസതിയിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ടടി യന്ത്രവും കണ്ടെത്തി. ഇവർ ഇതിലൂടെ കോടികൾ സമ്പാദിച്ചെന്നാണ് വിവരം. സീരിയലിന്റെ മറവിലായിരുന്നു കള്ള നോട്ട് നിർമാണം. കട്ടപ്പന പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 2 .19 ലക്ഷത്തിന്റെ കള്ളനോട്ടുമായി പിടിയിലായവരാണ് നടിയെകുറിച്ചുള്ള വിവരങ്ങൾ നൽകിയത്.
നടിയുടെ വീടിന്റെ മുകൾ നിലയിലായിരുന്നു കള്ളനോട്ടടി. അറസ്റ്റിലായ കൃഷ്ണകുമാർ ,ലിയോ ജോർജ് , രവീന്ദ്രൻ എന്നിവരാണ് കള്ളനോട്ട് നിർമിച്ചിരുന്നത്. സാധനങ്ങൾ വാങ്ങാനായി സൂര്യയുടെ ‘അമ്മ രമാദേവി 4.36 ലക്ഷം രൂപ ഇവർക്ക് നൽകി. ഇതിനായി ആന്ധ്രായിൽ നിന്നും 28000 രൂപയുടെ പേപ്പറുകളും എത്തിച്ചു. എട്ടു മാസമായി സൂര്യയുടെ വീട്ടിൽ ഇതിനായുള്ള തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു.
കള്ളനോട്ടടിക്കായി രമാദേവി മുകൾനില വാടകയില്ലാതെ ഇവർക്ക് നൽകി. ഏഴു കോടിയുടെ കള്ളനോട്ടായിരുന്നു ലക്‌ഷ്യം. ആദ്യ ഘട്ടത്തിലുണ്ടാക്കിയ 200 രൂപയുടെ 1026 നോട്ടുകൾ വിതരണം ചെയ്യാനെത്തിയപ്പോളാണ് ഇവർ അറസ്റ്റിലായത്. 1 ലക്ഷം രൂപക്ക് 3 കോടിയുടെ കള്ളനോട്ട് നൽകും. ഇതിൽ പകുതി രാമദേവിക്കുള്ളതാണ്. മുൻപ് രാമദേവിയുടെ ഭർത്താവ് ഗൾഫിൽ വെടിയേറ്റ് മരിച്ചിരുന്നു. ഇതിനു പിന്നിൽ കള്ളനോട്ട് മാഫിയ ആവാം എന്ന നിഗമനത്തിലാണ് പോലീസ്. സീരിയലിലൂടെ സംബന്ധിച്ച സ്വത്തായാണ് ആളുകൾ ഇവരുടെ ആസ്തി വിലയിരുത്തിയിരുന്നത്.
actress surya sasikumar and family held in fake currency racket case
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് തുടരന്വേഷണം ആവശ്യമില്ല എന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി ഇന്നലെ വളരെ വേദനയോടെയാണ് ബാലഭാസ്കറുടെ വേണ്ടപ്പെട്ടവർ...