Bollywood
ഉറ്റ സുഹൃത്തിന്റെ അച്ഛന്‍ മരണപ്പെട്ടു; അന്തിമോചാരം അര്‍പ്പിക്കാന്‍ ഹരിയാനയിലെ ഗ്രാമത്തിലെത്തി സഞ്ജയ് ദത്ത്, നടനെ കാണാന്‍ തടിച്ചു കൂടി ജനം
ഉറ്റ സുഹൃത്തിന്റെ അച്ഛന്‍ മരണപ്പെട്ടു; അന്തിമോചാരം അര്‍പ്പിക്കാന്‍ ഹരിയാനയിലെ ഗ്രാമത്തിലെത്തി സഞ്ജയ് ദത്ത്, നടനെ കാണാന്‍ തടിച്ചു കൂടി ജനം
നിരവധി ആരാധകരുള്ള താരമാണ് സഞ്ജയ് ദത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമലല്, സുഹൃത്തുക്കള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന താരം കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ഉറ്റ സുഹൃത്തിന്റെ അച്ഛന്‍ അന്തരിച്ചത്. മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ നടന്‍ ഹരിയാനയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സൂപ്പര്‍താരത്തിന്റെ വരവറിഞ്ഞത് നിരവധി പേരാണ് തടിച്ചുകൂടിയത്. താരത്തിന്റെ അടുത്ത സുഹൃത്തായ ഹിതേന്ദ്രയുടെ അച്ഛനാണ് മരിച്ചത്.
വിവരം അറിഞ്ഞ താരം ഹരിയാനയിലെ റെവാരിയിലുള്ള കിഷന്‍ഗര്‍ ബലവാസ് ഗ്രാമത്തിലെ ഹിതേന്ദ്രയുടെ വീട്ടില്‍ എത്തുകയായിരുന്നു. 45 മിനിറ്റോളം നേരമാണ് താരം സുഹൃത്തിനൊപ്പം ചെലവഴിച്ചത്. താരത്തെ ഒരു നോക്കു കാണാനായി വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. കടുത്ത സുരക്ഷാ വലയത്തിലായിരുന്നു താരത്തിന്റെ സന്ദര്‍ശനം. ആദരാജ്ഞലി അര്‍പ്പിച്ചതിനു ശേഷം താരം മുംബൈയിലേക്ക് തിരിച്ചുപോയി.
വിദേശത്ത് സ്വകാര്യ കമ്പനിയില്‍ ഡയറക്ടറായി വര്‍ക്ക് ചെയ്യുകയാണ് ഹിതേന്ദ്ര. പത്ത് ദിവസം മുന്‍പാണ് താരത്തിന്റെ അച്ഛന്‍ ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് മരിക്കുന്നത്. അതേസമയം, കെജിഎഫ് 2, ഷംഷേര എന്നീ സിനിമകളിലാണ് സഞ്ജയ് ദത്ത് അവസാനമായി അഭിനയിച്ചത്. വിജയ് യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോയില്‍ പ്രധാന വേഷത്തില്‍ സഞ്ജയ് ദത്ത് എത്തുന്നുണ്ട്.