News
ദുൽഖർ എന്ന് പറഞ്ഞാൽ ഭാര്യയെ അത്രമാത്രം സ്നേഹിക്കുന്ന, നല്ല ഭർത്താവായിരിക്കാൻ അത്രമാത്രം ഇഷ്ടപ്പെടുന്ന ആളാണ് ; നിത്യാ മേനോനെ വേദനിപ്പിച്ച ഗോസിപ്പ്!
ദുൽഖർ എന്ന് പറഞ്ഞാൽ ഭാര്യയെ അത്രമാത്രം സ്നേഹിക്കുന്ന, നല്ല ഭർത്താവായിരിക്കാൻ അത്രമാത്രം ഇഷ്ടപ്പെടുന്ന ആളാണ് ; നിത്യാ മേനോനെ വേദനിപ്പിച്ച ഗോസിപ്പ്!
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കി മുന്നേറുന്ന മലയാള നായികയാണ് നിത്യാ മേനോൻ. മലയാളത്തിൽ മാത്രമായി ഒതുങ്ങാതെ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവ സാന്നിധ്യമായ നിത്യ കന്നടയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.
തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് നിത്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. അൽപ്പം കൊഞ്ചൽ കലർന്ന സംസാരവും മുഖഭാവങ്ങളും എല്ലായിപ്പോഴും പ്രേക്ഷകരെ നിത്യയിലേക്ക് ആകർഷിക്കാറുണ്ട്. നല്ലൊരു അഭിനേത്രി എന്നതിന് പുറമെ മികച്ച ഗായിക കൂടിയാണ് നിത്യ.
മലയാളത്തിൽ ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ്, 100 ഡേയ്സ് ഓഫ് ലവ്, ഒകെ കണ്മണി തുടങ്ങിയ ചിത്രങ്ങളാണ് നിത്യയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. ഉസ്‌താദ് ഹോട്ടലിലും 100 ഡേയ്‌സ് ഓഫ് ലവിലും ഒക്കെ കണ്മണിയിലുമെല്ലാം ദുൽഖറിന്റെ നായികയായാണ് നിത്യ അഭിനയിച്ചത്. ദുൽഖർ നിത്യാ മേനോൻ കോംബോ മലയാളികൾക്ക് മാത്രമല്ല, തമിഴിലും ഏറെ പ്രിയപ്പെട്ടതാണ്.
മണിരത്‌നം സംവിധാനം ചെയ്ത ഒക്കെ കണ്മണി വമ്പൻ ഹിറ്റായി മാറി. പ്രണയം പറഞ്ഞ ചിത്രത്തിലെ പാട്ടുകളും രംഗങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിലെ ദുൽഖറിന്റെയും നിത്യയുടേയും ഓൺ കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിലുള്ള ഗോസിപ്പുകളും ഉണ്ടായി..
വിവാഹിതനായ ദുൽഖറുമായി ബന്ധപ്പെട്ട് ആദ്യമായി പുറത്തുവന്ന ഗോസിപ്പും നിത്യാ മേനോനെ ചേർത്തായിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്ന് ദുൽഖറും നിത്യയും പലപ്പോഴും പല വേദികളിലും തുറന്നു പറഞ്ഞിരുന്നു.
നിത്യയുടെ പേരിൽ മറ്റു ഗോസിപ്പുകളും വന്നിട്ടുണ്ട്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ തന്നെ ഏറെ ഞെട്ടിച്ച ഗോസിപ്പ് ദുൽഖറുമായി ബന്ധപ്പെട്ടത് ആയിരുന്നെന്ന് നിത്യ പറഞ്ഞിരുന്നു.
തന്റെ കരിയറിൽ വന്നിട്ടുള്ള ഗോസിപ്പുകളിൽ ഏറ്റവും വേദനിപ്പിച്ച ഗോസിപ്പ് ആരുമായി ബന്ധപ്പെട്ടത് ആണെന്ന അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് നിത്യ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു,
ദുൽഖറുമായി ബന്ധപ്പെട്ട ഗോസിപ്പ് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. ദുൽഖർ എന്ന് പറഞ്ഞാൽ ഭാര്യയെ അത്രമാത്രം സ്നേഹിക്കുന്ന, നല്ല ഭർത്താവായിരിക്കാൻ അത്രമാത്രം ഇഷ്ടപ്പെടുന്ന ആളാണ്. ഞാനും ദുൽഖറും സംസാരിക്കുന്നത് തന്നെ ഭാര്യയെ കുറിച്ചാണ്. എനിക്ക് ഒരു കുഞ്ഞു വേണമെന്ന് ഉണ്ട്. നീയും വിവാഹം കഴിക്കൂ. എന്നൊക്കെയാണ് പറയുക.
എനിക്ക് വിവാഹം വേണ്ടെന്ന് പറയുമ്പോൾ വിവാഹം കഴിക്കൂ, വിവാഹജീവിതം രസമുള്ള കാര്യമാണ് എന്നാണ് ദുൽഖർ പറയുക. അതാണ് ഞങ്ങൾക്കിടയിൽ ഉണ്ടാവാറുള്ള സംസാരം. അതിനിടയിൽ അങ്ങനെ ഗോസിപ്പ് കേട്ടപ്പോൾ എന്ത് നോൺസെൻസാണ് ഇതെന്നാണ് തോന്നിയത്. ഞങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രി അത്രയും മനോഹരമായത് കൊണ്ടാണ് അത് സംഭവിച്ചത് എന്നും നിത്യാ മേനോൻ കൂട്ടിച്ചേർത്തു.”
പത്താം വയസിൽ ഹനുമാൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു നിത്യയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ തബുവിന്റെ ഇളയ സഹോദരിയുടെ വേഷത്തിലാണ് നിത്യ അഭിനയിച്ചത്. 2006 ൽ കന്നഡ സിനിമയായ 7′ ഓ ക്ലോക്കിലൂടെയാണ് നിത്യ പിന്നീട് സിനിമയിലേക്ക് എത്തുന്നത്.
ചിത്രത്തിൽ സഹനടിയായ എത്തിയ താരം 2008 ൽ ആകാശ ഗോപുരം എന്ന മലയാള ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. പിന്നീട് അങ്ങോട്ട് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം ജനപ്രീതി നേടുകയായിരുന്നു.
നിത്യാ മേനോന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ തിരുച്ചിട്രമ്പലമാണ്. സിനിമയിൽ ധനുഷായിരുന്നു നിത്യാ മേനോന്റെ നായകൻ. പ്രകാശ് രാജും റാഷി ഖന്നയും പ്രധാന വേഷം ചെയ്ത സിനിമ അടുത്തിടെ പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് സിനിമകളിൽ ഒന്നാണ്.
വിജയ് സേതുപതി നായകനായ 19(1)എ എന്ന ചിത്രമാണ് മലയാളത്തിൽ നിത്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. അഞ്ജലി മേനോന്റെ പേരിടാത്ത ചിത്രം, ആറാം തിരുകല്പന തുടങ്ങിയവയാണ് നിത്യയുടേതായി അണിയറിൽ ഉള്ള സിനിമകൾ. ജയലളിതയുടെ ജീവിതകഥ പറയുന്ന ദി അയൺ ലേഡിയും അണിയറയിലാണ്.
about nithya menon
