News
നമ്മുടെ നായികമാരൊന്നും മോശമല്ല. കാവ്യയായാലും… ; പക്ഷെ മഞ്ജു അവിടെയാണ് വ്യത്യസ്തയാകുന്നത്; ആ അളവ് മഞ്ജു വാര്യർക്ക് അറിയാം’; നടൻ ഇർഷാദ് പറയുന്നു!
നമ്മുടെ നായികമാരൊന്നും മോശമല്ല. കാവ്യയായാലും… ; പക്ഷെ മഞ്ജു അവിടെയാണ് വ്യത്യസ്തയാകുന്നത്; ആ അളവ് മഞ്ജു വാര്യർക്ക് അറിയാം’; നടൻ ഇർഷാദ് പറയുന്നു!
മലയാളികൾക്കിന്ന് അവരുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. സല്ലാപത്തിലെ രാധ മുതൽ റിലീസിനു ഒരുങ്ങുന്ന ആയിഷയിലെ വരെയുള്ള എല്ലാ വേഷങ്ങളിലും മഞ്ജു വാര്യരുടെ ഒരു കയ്യൊപ്പ് കാണാം.
കുട്ടിത്തവും കുറുമ്പും സല്ലാപവുമായി മലയാളിയുടെ മനസിൽ ഇടം നേടിയ മഞ്ജുവിനെ നായകനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി കാണാനാണ് എപ്പോഴും മലയാളികൾ ആഗ്രഹിക്കുക. കഥാപാത്രങ്ങൾ എങ്ങനെ ആയാലും അവിടെയെല്ലാം മഞ്ജുവിന് നായകനെക്കാൾ പ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു.
മലയാളത്തിന്റെ മഹാ നടൻ തിലകനൊപ്പം പോലും കട്ടയ്ക്ക് പിടിച്ചുനിൽക്കാൻ മഞ്ജുവിന് സാധിച്ചു എന്നത് മാത്രം മതി ഈ പ്രസ്താവനയ്ക്ക് തെളിവാകാൻ.
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ വീണ്ടും മഞ്ജു സജീവമാകുന്നത്. രണ്ടാം വരവിൽ മലയാളവും കടന്ന് തമിഴിൽ വരെ വലിയ സിനിമകളുടെ ഭാഗമായിരിക്കുകയാണ് ഇന്ന് മഞ്ജു വാര്യർ.
മഞ്ജു വാര്യർ സിനിമ വരുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ ആരാധകർക്ക് ആവേശമാണ് നടിയുടെ പ്രകടനം കാണാനും. രണ്ടാം വാരത്തിൽ മുമ്പുള്ളതിനേക്കാൾ കൂടുതലായി തന്റെ താരമൂല്യം ഉയർത്താനും മഞ്ജു വാര്യർക്കായിട്ടുണ്ട്.
മഞ്ജു വാര്യർ നായികയായ സിനിമയെന്ന് പറഞ്ഞാൽ തന്നെ സിനിമ ചൂടപ്പംപോലെ വിറ്റുപോകും. ഇപ്പോഴിത നടൻ ഇർഷാദ് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയിൽ വൈറലാകുന്നത്.
കൈമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താൻ എന്തുകൊണ്ടാണ് മഞ്ജു വാര്യർ എന്ന നടിയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നത് എന്നാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്.
‘മഞ്ജു വാര്യർ എന്ന നടിയെ എങ്ങനെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്?. മഞ്ജു വാര്യരെ കുറിച്ച് മാത്രം എന്തിനാണ് ഇങ്ങനെ ആളുകൾ പറയുന്നത്?. ഒരു മരണ വീട്ടിൽ പോയാൽ ഞാൻ കരയും സങ്കടപ്പെടും. പക്ഷെ ആ മരിച്ച് കിടക്കുന്നയാളുടെ അടുത്ത ബന്ധത്തിലുള്ളവർ കരയുന്നപോലെയോ വിഷമിക്കുന്നപോലെയോ ഞാൻ സങ്കടപ്പെടില്ല.’
‘കാരണം വിഷമത്തിന്റെ വ്യാപ്തി മരിച്ച് കിടക്കുന്നയാളുമായി നമുക്കുള്ള ആത്മബന്ധം അനുസരിച്ച് ഇരിക്കും. ആ ഒരു തിരിച്ചറിവ് വലിയ ഒന്നാണ്. നമ്മുടെ റോളിന് അനുസരിച്ച് അല്ലെ പെരുമാറേണ്ടത്. അവിടെയാണ് മഞ്ജു വ്യത്യസ്തയാകുന്നത്.’
ഏതൊരു സാഹചര്യത്തിലും അതിന് അനുസരിച്ചുള്ള കറക്ട് മീറ്ററിൽ സാധങ്ങൾ ഇട്ട് കൊടുക്കണം. അത് മഞ്ജുവിന് സാധിക്കുന്നുണ്ട്. അതൊന്നും എല്ലാവർക്കും പറ്റുന്ന കാര്യമല്ല. മറ്റുള്ള നടിമാർ മോശമാണെന്നല്ല ഞാൻ പറയുന്നത്.
മഞ്ജുവിന് അഭിനയിക്കുമ്പോൾ കൃത്യമായ അളവിൽ എല്ലാം ചേർത്ത് കൃത്യമായി ചെയ്യാൻ അറിയാം. താൻ ഇങ്ങനെയൊക്കെയാണ് അഭിനയിക്കുന്നത് ഈ സാധനങ്ങളൊക്കെ വരുന്നുണ്ട് എന്ന കാര്യം മഞ്ജുവിന് പോലും ചിലപ്പോൾ അറിയില്ലായിരിക്കും.’
‘ദൈവം ജന്മനാ കൊടുത്ത കഴിവായിരിക്കാം. നമ്മുടെ നായികമാരൊന്നും മോശമല്ല. കാവ്യയായാലും… എന്റെ കാലഘട്ടത്തിൽ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടിയായിരുന്നു മഞ്ജു വാര്യർ’ ഇർഷാദ് പറഞ്ഞു.
about manju warrier