എന്റെ സിനിമ കണ്ടിട്ട് എനിക്ക് വളരെ അഭിമാനം തോന്നിയത് ആ മലയാള സിനിമയോട് മാത്രം; നിത്യ മേനൻ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനൻ. സോഷ്യൽ മീഡിയയിൽ സജീവമായ നിത്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തിയേറ്ററിന് പുറത്ത് വന്നപ്പോൾ ആദ്യമായി ഒരു സിനിമയുടെ ഭാഗമായതിൽ തനിക്ക് വളരെ അഭിമാനം തോന്നിയിട്ടുള്ള നിമിഷത്തെ കുറിച്ച് പറയുകയാണ് നടി.
എന്റെ സിനിമ കണ്ടിട്ട് തിയേറ്ററിന് വെളിയിൽ വന്നപ്പോൾ ആദ്യമായി ഒരു സിനിമയുടെ ഭാഗമായതിൽ എനിക്ക് വളരെ അഭിമാനം തോന്നിയിട്ടുണ്ടെങ്കിൽ അത് ഉസ്താദ് ഹോട്ടലാണ്. വളരെ നന്നായി ചെയ്ത ഒരു സിനിമയായിരുന്നു അത്. എനിക്ക് ഏറ്റവും സ്പെഷ്യലായ ഒരു സിനിമ തന്നെയായിരുന്നു ഉസ്താദ് ഹോട്ടൽ.
ആ സിനിമയിൽ എന്റെ പോഷൻസ് ഷൂട്ട് ചെയ്തത് കൊച്ചിയിലും കോഴിക്കോടുമായിട്ടായിരുന്നു. അന്നാണ് ഞാൻ ആദ്യമായി കോഴിക്കോട് പോകുന്നത്. പിന്നെ എനിക്ക് സിനിമയിൽ പഴയ ലെജന്റ്സിന്റെ കൂടെ വർക്ക് ചെയ്യാൻ അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല. അതുകൊണ്ട് തിലകൻ സാറിന്റെ കൂടെ ഉസ്താദ് ഹോട്ടൽ ചെയ്തത് വളരെ സ്പെഷ്യലായി തോന്നുന്നുണ്ട്.
തിരുചിത്രമ്പലത്തിൽ ഭാരതിരാജ സാറിന്റെ കൂടെ അഭിനയിക്കാൻ പറ്റിയതും ഇതുപോലെ ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. അവരെ പോലെയുള്ള ആളുകളുടെ കൂടെ വർക്ക് ചെയ്യാൻ കുറഞ്ഞ അവസരമേ ലഭിച്ചിട്ടുള്ളൂ എന്നും നിത്യ മേനോൻ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.
അഞ്ജലി മേനോൻ എഴുതി അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ. ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്ര്തതിൽ നിത്യയായിരുന്നു നായിക. തിലകൻ, ലെന, മാമുക്കോയ തുടങ്ങിയ വമ്പൻ താര നിര അണിനിരന്ന ചിത്രം ഇന്നും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ടതാണ്.