Connect with us

എല്ലാ സീനുകളും ഗെയിം ഓഫ് ത്രോണ്‍സ്, പ്ലാനറ്റ് ഓഫ് ഏപ്‌സ്, ജംഗിള്‍ബുക്ക് എന്നിവയുടെ കോപ്പിയടി; ‘ആദിപുരുഷി’നെതിരെ പുരാണ കഥാപാത്രങ്ങള്‍ ചെയ്ത് കൈയടി നേടിയ അരുണ്‍ മണ്ടോല

News

എല്ലാ സീനുകളും ഗെയിം ഓഫ് ത്രോണ്‍സ്, പ്ലാനറ്റ് ഓഫ് ഏപ്‌സ്, ജംഗിള്‍ബുക്ക് എന്നിവയുടെ കോപ്പിയടി; ‘ആദിപുരുഷി’നെതിരെ പുരാണ കഥാപാത്രങ്ങള്‍ ചെയ്ത് കൈയടി നേടിയ അരുണ്‍ മണ്ടോല

എല്ലാ സീനുകളും ഗെയിം ഓഫ് ത്രോണ്‍സ്, പ്ലാനറ്റ് ഓഫ് ഏപ്‌സ്, ജംഗിള്‍ബുക്ക് എന്നിവയുടെ കോപ്പിയടി; ‘ആദിപുരുഷി’നെതിരെ പുരാണ കഥാപാത്രങ്ങള്‍ ചെയ്ത് കൈയടി നേടിയ അരുണ്‍ മണ്ടോല

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. പിന്നാലെ വിലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഇതിന് ഏറ്റുവാങ്ങേണ്ടി വന്നത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 500 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ചിത്രം എത്തിയത്.

എന്നാല്‍ ഒരു കാര്‍ട്ടൂണ്‍ കാണുന്ന പ്രതീതിയാണ് ടീസര്‍ കാണുമ്പോള്‍ ലഭിക്കുന്നതെന്നാണ് പലരും പറയുന്നത്. ചിത്രത്തിന്റെ വിഎഫ്എക്‌സിനെയാണ് പലരും ട്രോളിയത്. ഇപ്പോഴിതാ ആദിപുരുഷിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ഏറെ പുരാണ കഥാപാത്രങ്ങള്‍ ചെയ്ത് കൈയടി നേടിയിട്ടുള്ള അരുണ്‍ മണ്ടോല.

ആദിപുരുഷിന്റെ ടീസര്‍ കാലഹരണപ്പെട്ടതാണെന്നാണ് അരുണ്‍ പറയുന്നത്. എല്ലാ സീനുകളും ഗെയിം ഓഫ് ത്രോണ്‍സ്, പ്ലാനറ്റ് ഓഫ് ഏപ്‌സ്, ജംഗിള്‍ബുക്ക് എന്നിവയുടെ കോപ്പിയടിയാണ്. ഇന്ത്യന്‍ പ്രേക്ഷകരെ മനസിലാക്കുന്നതിലും സംവിധായകന്‍ പരാജയപ്പെട്ടു. മോശം സി.ജി.ഐയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നും അരുണ്‍ പറഞ്ഞു.

ബോളിവുഡിനെയും താരം രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുക്കളുടെ വൈകാരികതയെ മുതലെടുക്കാന്‍ ബോളിവുഡ് ശ്രമിക്കുകയാണ്, ഈ പ്രവണത തെറ്റാണ്. ഹോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും കോപ്പിയടിക്കുകയാണ് ബോളിവുഡ് ചെയ്യുന്നത്. ബോളിവുഡില്‍ ഇപ്പോള്‍ ആകെയുള്ളത് റൊമാന്റിക് ചിത്രങ്ങളും ആക്ഷന്‍ ചിത്രങ്ങളുമാണ്, ഇവയും കോപ്പിയാണ്.

പഴയ പ്രമേയത്തില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ് ഇവര്‍. ഇന്നത്തെ പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്ന് ഇവര്‍ ചിന്തിക്കുന്നില്ല, അരുണ്‍ മണ്ടോല പറഞ്ഞു. പുരാണ കഥാപാത്രങ്ങള്‍ ചെയ്യുന്നത് കഠിനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10-15 കിലോ ഭാരം വരുന്ന ആഭരണങ്ങള്‍ അണിയേണ്ടി വരും. സാധാരണ വസ്ത്രങ്ങള്‍ അണിയുന്നതിനെക്കാള്‍ പത്തുമടങ്ങ് പ്രയാസകരമാണ് ചരിത്ര കഥാപാത്രങ്ങളുടെ വേഷം ധരിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ആദിപുരുഷ് എന്ന ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ഈ ത്രിഡി ചിത്രം. ഈ ചിത്രം ത്രിഡിയില്‍ കാണുമ്പോള്‍ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം മാറുമെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രതികരിച്ചത്.

More in News

Trending

Recent

To Top