Connect with us

സീരിയസ് ആയ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുക; ഭർത്താവിന്റെ മരണശേഷം അക്കാര്യം തിരിച്ചറിഞ്ഞു; ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മീന!

News

സീരിയസ് ആയ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുക; ഭർത്താവിന്റെ മരണശേഷം അക്കാര്യം തിരിച്ചറിഞ്ഞു; ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മീന!

സീരിയസ് ആയ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുക; ഭർത്താവിന്റെ മരണശേഷം അക്കാര്യം തിരിച്ചറിഞ്ഞു; ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മീന!

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മീന. മോഹൻലാലിൻറെ നായികയായി ദൃശ്യം രണ്ടു ഭാഗങ്ങളിലും മീനയുണ്ടായിരുന്നു. എന്നാൽ ആരാധകരെ ഒന്നടങ്കം വേദനിപ്പിച്ച ഒരു വാർത്തായിരുന്നു നടി മീനയുടെ ഭർത്താവിന്റെ മരണം

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. അവയവ മാറ്റ ശസ്ത്രക്രിയക്ക് കാത്തു നിൽക്കവെ വിദ്യാ സാ​ഗർ മരണപ്പെട്ടത് ഏവരെയും കണ്ണീരിലാഴ്ത്തി. ഭർത്താവിന്റെ മരണ ശേഷം മീന ആകെ തകർന്നിരുന്നു.

അതേസമയം, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയോടെയാണ് നടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് മീന. തന്റെ സുഹൃത്തുക്കളുടെ പിന്തുണ കൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നതെന്ന് മീന പറയുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

Read More;
Also read;

“ഭർത്താവിന്റെ മരണം അപ്രതീക്ഷിതം ആയിരുന്നു. വിചാരിച്ചതിനപ്പുറത്താണ് സംഭവങ്ങൾ നടന്നത്. ഞാൻ ആകെ തകർ‌ന്നിരുന്നു. എന്റെ അമ്മ വളരെ ശക്തയായ സ്ത്രീ ആയിരുന്നു. ചെറുപ്പം തൊട്ട് ഇന്നും ഞാൻ ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതിന് കാരണം അമ്മ ആണ്. എന്റെ കോൾ ഷീറ്റെല്ലാം നോക്കിയിരുന്നത് അമ്മ ആയിരുന്നു. ഞാൻ വളരെ ചെറുപ്പമായിരുന്നു. ആ സമയത്ത് അമ്മ ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. അത് കണ്ട് വളർന്നതിനാലായിരിക്കാം ഈ വിഷമഘട്ടത്തെ മറികടക്കാൻ ആയത്.

ഇത്രയും സീരിയസ് ആയ കാര്യങ്ങൾ നടക്കുമ്പോഴാണ് നമ്മൾ‌ എത്ര ശക്തരാണെന്നും എങ്ങനെ അത് പുറത്ത് കൊണ്ടു വരണമെന്നും സ്വയം തിരിച്ചറിയിരുന്നത്. ഞാൻ വളരെ സോഫ്റ്റ് ആയ വ്യക്തിയാണെന്നാണ് എല്ലായ്പ്പോഴും കരുതിയത്. പക്ഷെ ഞാൻ അമ്മയെ പോലെ വളരെ ശക്തയായെന്നും മീന പറഞ്ഞു.

എന്നെ ചുറ്റും നിരവധി പേർ ഉണ്ടായിരുന്നു. അതിലെനിക്ക് വളരെ നന്ദിയുണ്ട്. എല്ലാവരും വലിയ പിന്തുണയാണ് നൽകിയത്. വെറുതെ പറയുന്നതല്ല. ആ സമയത്ത് നിന്നും ഒരു അഭിമുഖം കൊടുക്കുന്ന തരത്തിലേക്ക് ഞാൻ മാറിയത് എനിക്ക് തന്നെ ആശ്ചര്യമാണ്. അതിന് എല്ലാവരോടും നന്ദി ഉണ്ട്.

എനിക്കറിയാത്തവർ പോലും എന്നെ ആശ്വസിപ്പിച്ചു. അവരുടെ വ്യക്തിപരമായ നഷ്ടം പോലെ അവർ എന്റെ ദുഖത്തിൽ പങ്കുചേർന്നു. എന്റെ സുഹൃത്തുക്കളോട് വളരെ നന്ദി ഉണ്ട്. കാരണം കുറേ വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം. പക്ഷെ അന്ന് ഞങ്ങൾ സന്തോഷകരമായ സമയമായിരുന്നു ഒപ്പം ചെലവഴിച്ചത്’

‘​സീരിയസ് ആയ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുകയെന്ന് കേട്ടിട്ടുണ്ട്. അത് യഥാർത്ഥത്തിൽ ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു. എന്റെ ഭർത്താവിനെ ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കും. കാരണം അദ്ദേഹത്തിന് ലൈം ലൈറ്റിൽ വരുന്നതേ ഇഷ്ടമല്ലായിരുന്നു.

പക്ഷെ അദ്ദേഹത്തിന് എന്റെ എല്ലാ സുഹൃത്തുക്കളെയും അറിയാം. എന്റെ കൂടെ വർക്ക് ചെയ്ത അഭിനേതാക്കളെ എല്ലാം അറിയാം. അപൂർവമായി അദ്ദേഹം ഷൂട്ടിം​ഗ് സ്ഥലത്ത് വരുമായിരുന്നു. എനിക്കറിയുന്ന എല്ലാവരെയും അദ്ദേഹത്തിനും അറിയാം. എന്റെ സുഹൃത്തുക്കൾ എല്ലാം അദ്ദേഹത്തിന്റെയും സുഹൃത്തുക്കൾ ആയിരുന്നു. അതിനാൽ അവർക്കും ഇത് പെട്ടെന്ന് വിശ്വസിക്കാൻ പറ്റിയില്ല’

‘സുഹൃത്തുക്കൾ എന്നെ വലിയ രീതിയിൽ പിന്തുണച്ചു. ഇതെല്ലാം സിനിമയിൽ മാത്രമായിരുന്നു കണ്ടത്. എല്ലായ്പ്പോഴും എന്നെ വിളിച്ചു. വീട്ടിൽ വരുമായിരുന്നു’ എന്തെങ്കിലും സംസാരിച്ച് തന്നെ സന്തോഷിപ്പിച്ചെന്നും മീന പറഞ്ഞു.

Also read;

about meena

Continue Reading
You may also like...

More in News

Trending