Actress
സിനിമ സെറ്റുകളിൽ നിങ്ങൾ പൂർണ സുരക്ഷതിരായിരിക്കും, ഒരാളും നിങ്ങളെ ആക്രമിക്കാൻ പോകുന്നില്ല; നിങ്ങൾ ഒരിടത്ത് എങ്ങനെ പരിഗണിക്കപ്പെടണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്; നിത്യ മേനൻ
സിനിമ സെറ്റുകളിൽ നിങ്ങൾ പൂർണ സുരക്ഷതിരായിരിക്കും, ഒരാളും നിങ്ങളെ ആക്രമിക്കാൻ പോകുന്നില്ല; നിങ്ങൾ ഒരിടത്ത് എങ്ങനെ പരിഗണിക്കപ്പെടണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്; നിത്യ മേനൻ
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്ത് വന്ന വിവരങ്ങൾക്ക് പിന്നാലെയാണ് നിത്യ തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞത്. തനിക്ക് ഒരിടവും അരക്ഷിതമായി തോന്നിയിട്ടില്ലെന്നും നിങ്ങളായിരിക്കണം നിങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നുമാണ് നിത്യ പറയുന്നത്.
എനിക്ക് ഒരിക്കലും എവിടെയും അരക്ഷിതാവസ്ഥയുണ്ടായിട്ടില്ല. ആരും നിങ്ങളെ അ ക്രമിക്കാൻ വരില്ല. സത്യത്തിൽ സിനിമ സെറ്റുകളിൽ നിങ്ങൾ പൂർണ സുരക്ഷതിരായിരിക്കും. കാരണം ചുറ്റും ഒരുപാട് ആൾക്കാരുണ്ടല്ലോ. നിറയെ പുരുഷന്മാരും സ്ത്രീകളുമുണ്ടാകും. ഞാൻ തുടങ്ങുമ്പോൾ പരിമിതമായ സ്ത്രീകൾ മാത്രമാണ് സെറ്റിലുണ്ടായിരുന്നത്.
മിക്കപ്പോഴും ഒരാൾ, അത് ഹെയർസ്റ്റൈലിസ്റ്റാകും. അല്ലാതെ മറ്റാരുമുണ്ടാകില്ല. പക്ഷേ ഇന്ന് സെറ്റുകളിൽ നിരവധി സ്ത്രീകളെ കാണുന്നുണ്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് സന്തോഷം നൽകുന്നുണ്ട്. ഒരാളും നിങ്ങളെ ആക്രമിക്കാൻ പോകുന്നില്ല. ഒരിടത്ത് എങ്ങനെ പരിഗണിക്കപ്പെടണമെന്ന് നിങ്ങൾ തന്നെയാണ് തീരുമാനിക്കുന്നത്.
ചിലപ്പോൾ അത് നന്നായി സ്വീകരിക്കപ്പെടില്ലായിരിക്കാം. പക്ഷേ അത് നിങ്ങൾക്ക് വ്യക്തമായി തന്നെ ചെയ്യാം. ആരെയെങ്കിലും മതത്തിന്റെയും ജാതിയുടെയും ലിം ഗത്തിന്റെയും പേരിൽ വേർതിരിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ വേർതിരിവ് എനിക്കൊരിക്കലും കാണാനാകില്ല എന്നും നിത്യ പറയുന്നു.
1998ല്‍ പുറത്തിറങ്ങിയ ഹനുമാന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചത്. തുടര്‍ന്ന് സെവന്‍ ഓ ക്ലോക്ക് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു.
2008ല്‍ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവരുന്നത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.വളരെ പെട്ടന്ന് തന്നെ നിത്യ സൗത്ത് ഇന്ത്യയിലെ പ്രിയ നായികയായി മാറി. മിഷന്‍ മംഗല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.
മലയാളത്തില്‍ ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് പോലുള്ള ചിത്രങ്ങളില്‍ നിത്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തെലുങ്കിലും തമിഴിലും സൂപ്പര്‍ താരങ്ങളുടെ നായികയായും നിത്യ എത്തിയിട്ടുണ്ട്. വിജയിയുടെ നായികയായി മെര്‍സലിലും, ധനുഷിനൊപ്പം തിരുചിത്രമ്പലത്തിലും, അല്ലു അര്‍ജുനൊപ്പം സണ്‍ ഓഫ് സത്യമൂര്‍ത്തിയിലുമെല്ലാം നിത്യ നായികയായിരുന്നു. കൂടുതലായി നിത്യ ഇപ്പോള്‍ അഭിനയിക്കുന്നതും തെലുങ്കിലും, തമിഴിലുമാണ്.