Actress
എന്റെ പേരിന് പിറകില്‍ ജാതി വാല്‍ അല്ല ഉള്ളത്, വെറും സര്‍ നെയിം മാത്രം; വിവാദത്തില്‍ പെട്ട് നിത്യ മേനേന്‍
എന്റെ പേരിന് പിറകില്‍ ജാതി വാല്‍ അല്ല ഉള്ളത്, വെറും സര്‍ നെയിം മാത്രം; വിവാദത്തില്‍ പെട്ട് നിത്യ മേനേന്‍
നടി മഹിമ നമ്പ്യാരുടെ പേരിന് പിറകിലെ വാല് വിവാദം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഇതിന് പിന്നാലെ വീണ്ടും അതേ വിവാദത്തില്‍ തന്നെ അകപ്പെട്ടിരിക്കുകയാണ് നടി നിത്യ മേനോനും. തന്റെ പേരിന് പിറകില്‍ ജാതി വാല്‍ അല്ല ഉള്ളതെന്നായിരുന്നു നിത്യ പറഞ്ഞത്. ഇത് വെറും സര്‍ നെയിം മാത്രം ആണെന്നും നിത്യ ഇതിനോടൊപ്പം പറഞ്ഞു.
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദത്തിന് കാരണമായ പരാമര്‍ശം. മുന്‍പ് നടി മഹിമയ്ക്കും സമാന പരാമര്‍ശം നടത്തി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു.
എന്റേത് മലയാളി കുടുംബമാണ്. പക്ഷെ ഞാന്‍ കേരളത്തില്‍ നിന്നുള്ളയാളല്ല. ഒരാള്‍ കന്നഡയില്‍ സംസാരിക്കുന്ന ആളെ കാണുമ്പോഴുള്ള ഫീല്‍ മലയാളത്തില്‍ നിന്ന് തനിക്കില്ലെന്നും നിത്യ മേനോന്‍ പറയുന്നു.
തന്റെ പേരിനൊപ്പമുള്ളത് ജാതിപ്പേരല്ലെന്നും നിത്യ പറയുന്നു. എന്റെ പേരിനൊപ്പമുള്ളത് ‘മേനേന്‍’ ആണ്. എന്റെ കുടുംബത്തിലെ ആര്‍ക്കും സര്‍ നേം വേണ്ടായിരുന്നില്ല. ‘മേനേന്‍’ എന്ന് ഞാനിട്ടതാണ്. അതൊരു സര്‍ നേം അല്ല.
പക്ഷെ എല്ലാവരും എന്നെ ‘മേനോന്‍’ എന്ന് വിളിക്കും. ബാംഗ്ലൂരില്‍ എല്ലാവര്‍ക്കും ഇനീഷ്യല്‍ ഉണ്ട്. എനിക്ക് എന്‍എസ് നിത്യ എന്നായിരുന്നു. നളിനി സുകുമാരന്‍ നിത്യ. ഞാന്‍ വളര്‍ന്ന് പാസ്‌പോര്‍ട്ട് എടുത്തപ്പോള്‍ അവര്‍ വിളിക്കുന്നത് നളിനി സുകുമാരന്‍ എന്നൊക്കെ വിളിച്ചു. എനിക്കിത് പറ്റില്ല, ഒരു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വേണമെന്ന് തോന്നി.
അവര്‍ ന്യൂമമറോളജി നോക്കി. ഞാന്‍ ന്യൂമറോളജി പഠിച്ച് പേര് നോക്കി. ‘മേനേന്‍’ എന്ന് അനുയോജ്യമായിരുന്നു. അങ്ങനെയാണ് നിത്യ മേനേന്‍ എന്ന പേരില്‍ താനറിയപ്പട്ടതെന്നും നിത്യ വ്യക്തമാക്കി. അച്ഛന്‍ എത്തീസ്റ്റ് ആണ്. ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്‌നിക്കലി അച്ഛന്‍ അയ്യരും അമ്മ മേനോനുമാണ്.