News
പ്രതിഫലം കുത്തനെ ഉയര്‍ത്തി സാമന്ത, ഇതോടെ നയന്‍താരയ്ക്ക് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി താരം
പ്രതിഫലം കുത്തനെ ഉയര്‍ത്തി സാമന്ത, ഇതോടെ നയന്‍താരയ്ക്ക് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി താരം
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് സാമന്ത. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍നിര നായികയായി തിളങ്ങി നില്‍ക്കുകയാണ് നടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി തുടര്‍ച്ചയായ വിജയമാണ് താരത്തിനുള്ളത്.
ഇപ്പോഴിതാ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. മൂന്നു കോടിയില്‍ നിന്ന് അഞ്ചു കോടിയിലേയ്ക്ക് ആണ് താരത്തിന്റെ പ്രതിഫലം എത്തിയിരിക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്തു വന്നത്.
വമ്ബന്‍ വിജയങ്ങളോടെ താരം തന്റെ പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്. മൂന്ന് കോടിയില്‍ നിന്ന് അഞ്ച് കോടിയായാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്. ഇതോടെ തെന്നിന്ത്യയില്‍ നയന്‍താരയ്ക്ക് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരിക്കുകയാണ് സാമന്ത.
നിര്‍മാണ കമ്ബനിയുടേയും സിനിമയുടെ ബജറ്റിന്റേയും മറ്റു ഘടകങ്ങളേയും കണക്കിലെടുത്താണ് താരം പ്രതിഫലം നിശ്ചയിക്കുന്നത്. അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പ; ദി റൈസിലെ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാനായി അഞ്ച് കോടി രൂപ താരം പ്രതിഫലമായി വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.