Actress
മഞ്ജു വാര്യരാണ് നായിക എന്ന് പറഞ്ഞാൽ പോലും തിയേറ്ററിൽ നിന്ന് 10 പൈസ കിട്ടില്ല, നയൻതാരയുടെ മാർക്കറ്റ് വാല്യുവൊക്കെ പോയി, ലേഡി സൂപ്പർസ്റ്റാർ എന്ന വാക്കുകളൊന്നും ഉപയോഗിക്കരുത്; ശാന്തിവിള ദിനേശ്
മഞ്ജു വാര്യരാണ് നായിക എന്ന് പറഞ്ഞാൽ പോലും തിയേറ്ററിൽ നിന്ന് 10 പൈസ കിട്ടില്ല, നയൻതാരയുടെ മാർക്കറ്റ് വാല്യുവൊക്കെ പോയി, ലേഡി സൂപ്പർസ്റ്റാർ എന്ന വാക്കുകളൊന്നും ഉപയോഗിക്കരുത്; ശാന്തിവിള ദിനേശ്
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള ചില കാര്യങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്തുന്നു എന്ന് പറയുന്നത് ശരിയല്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ആർക്കും ആരേയും മാറ്റി നിർത്താനും വളർത്താനും സാധിക്കില്ല എന്നും കഴിവുള്ളവർ എന്തായാലും കയറി വരുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
ഷീല, ശാരദ തലമുറ മുതൽ സീമ വരെ അല്ലെങ്കിൽ ഉർവശി വരെ ഒരുപാട് നോട്ടബിളായിട്ടുള്ള സിനിമകൾ ചെയ്ത നടിമാരുണ്ടായിട്ടുണ്ട്. അതിന് ശേഷം വന്ന പുതിയ തലമുറയിൽ സ്ഥാനത്തും അസ്ഥാനത്തും മഞ്ജു വാര്യരെ പ്രതിഷ്ഠിക്കുന്നുണ്ടെങ്കിൽ പോലും ശാദരാമ്മയെ പോലെ ജനപ്രിയ നായിക ഉണ്ടായിട്ടില്ല. തുലാഭാരം, ത്രിവേണി, നദി എന്നീ സിനിമകളൊക്കെ കണ്ടാൽ നമ്മൾ ഞെട്ടിപ്പോകുന്ന പ്രകടനം കാഴ്ചവെച്ച ശാരദാമ്മയെ പോലുള്ളവർ ജീവിച്ച മലയാള സിനിമയാണ്.
ഇവിടെ ചിലർ രസത്തിന് വേണ്ടി പറയും ലേഡി സൂപ്പർസ്റ്റാർ എന്ന്. ആ വാക്കുകളൊന്നും ഉപയോഗിക്കരുത് എന്ന പക്ഷക്കാരനാണ് ഞാൻ. കാരം ഒരു സൂപ്പർസ്റ്റാർ എന്ന് പറയുമ്പോൾ ഒരു പോസ്റ്റർ കാണുമ്പോൾ ആ ഇവരുണ്ടോ സിനിമയിൽ എന്ന് പറഞ്ഞ് തിയേറ്ററിലേയ്ക്ക് ആളുകൾ കയറണം. തിലകനെ പോലും തോൽപിച്ച് കൊണ്ടല്ലേ കണ്ണെഴുതിപൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു വാര്യർ അഭിനയിച്ചത്. നാക്ക് കൊണ്ട് ചുഴറ്റി തിലകനെ നോക്കി ശൃംഗാരം അഭിനയിച്ച ഒറ്റ ഷോട്ട് മതി മഞ്ജുവിനെ അളക്കാൻ. അങ്ങനെയൊക്കെ ഒരുപാട് വേഷങ്ങൾ ഉണ്ടായിട്ടുണ്ട്.
മലയാള സിനിമയിൽ ഇപ്പോൾ വരുന്ന നായികമാരെല്ലാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യം ചുരുക്കം സമയം കൊണ്ട് ഉദ്ഘാടനവും സ്‌റ്റേജ് പ്രോഗ്രാമും ഗൾഫ് ഷോയും സിനിമയും ചെയ്ത് 10-15 കോടി രൂപയുണ്ടാക്കി ഒരുത്തനെ കെട്ടി മാറണം എന്നല്ലാതെ സീമ, ശാരദ, ഷീല, ഉർവശി എന്നിവരെ പോലെ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും 50 കൊല്ലം സിനിമയിൽ ഉറച്ച് നിൽക്കണം എന്ന് ആഗ്രഹമുള്ള ഒരാളുമില്ല എന്ന് ഞാൻ പറയും.
ഞാൻ സ്ത്രീകളെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ ആ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ്, തിയേറ്റർ എന്നിവിടങ്ങളിൽ നിന്ന് പൃഥ്വിരാജോ ബിജു മേനോനോ ഫഹദ് ഫാസിലോ ആണ് നായകൻ എന്ന് പറയുമ്പോൾ എനിക്ക് കിട്ടുന്ന അഡ്വാൻസ് എത്ര കോടിയാണ് എന്ന് നോക്കിയാൽ മറുവശത്ത് മഞ്ജു വാര്യരാണ് നായിക എന്ന് പറഞ്ഞാൽ പോലും തിയേറ്ററിൽ നിന്ന് 10 പൈസ എനിക്ക് കിട്ടില്ല. ആ യാഥാർത്ഥ്യം ആരും മനസിലാക്കുന്നില്ല.
കല മാത്രമല്ലല്ലോ ബിസിനസ് കൂടിയാണല്ലോ സിനിമ. നടന്മാർക്കുള്ള താരമൂല്യം മലയാളത്തിൽ നടിമാർക്കില്ല. അതുകൊണ്ടാണ് ഞാൻ മഞ്ജുവാര്യരെ കുറിച്ച് തന്നെ പറഞ്ഞത്. കാരണം വർത്തമാനകാലത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത അത്രയും നല്ല അഭിനേത്രിയാണ് മഞ്ജു വാര്യർ. അവർക്ക് പോലും അങ്ങനെ ഒരു ബിസിനസ് വാല്യൂ ഇല്ല. അവരാണെങ്കിൽ വലിയ സെലക്ടീവുമാണ്.
നയൻതാരക്ക് തമിഴ്‌നാട്ടിൽ നായകനെ ഫിക്‌സ് ചെയ്യാനുള്ള ബിസിനസ് വാല്യു ഉണ്ട്. എന്നാൽ അതേ നയൻതാര അടുത്തകാലത്ത് ഇവിടെ വന്ന് ചെയ്ത സിനിമക്കൊന്നും പത്ത് പൈസയുടെ കളക്ഷൻ കിട്ടിയിട്ടില്ല. തമിഴ്‌നാട്ടിലും നയൻതാരയ്ക്ക് ഇപ്പോൾ പഴയ മാർക്കറ്റ് വാല്യു ഇല്ലെന്നും ശാന്തിവിള ദിനേശ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട് അത് അന്വേഷിക്കണം എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നതെന്നും പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞ്ഞിരുന്നു.
