Tamil
വിഘ്നേശ് ശിവനെ വിവാഹം ചെയ്ത ശേഷം നയൻതാരയുടെ അഹങ്കാരം വീണ്ടും കൂടി, ഭാര്യ തെറ്റ് ചെയ്താൽ ഭർത്താവ് തിരുത്തണം ; തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി
വിഘ്നേശ് ശിവനെ വിവാഹം ചെയ്ത ശേഷം നയൻതാരയുടെ അഹങ്കാരം വീണ്ടും കൂടി, ഭാര്യ തെറ്റ് ചെയ്താൽ ഭർത്താവ് തിരുത്തണം ; തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. നയൻതാരയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. ഫെമി 9 എന്ന ബിസിനസ് സംരംഭത്തിന്റെ സ്ഥാപക ഉടമകൂടിയായ നയൻതാര ഇതിന്റെ ഒരു പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഇത് വലിയ വിവാദത്തിലാണ് കലാശിച്ചത്.
രാവിലെ ഒമ്പത് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ നയൻതാരയും വിഘ്‌നേഷ് ശിവനും ആറ് മണിക്കൂറോളം വൈകി വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടിയ്ക്ക് എത്തിയത്. ഇൻഫ്ലുവൻസർസുമായി കൂടിക്കാഴ്ച ഇവന്റിൽ തീരുമാനിച്ചിരുന്നു. നയൻതാരയെ കാണാൻ നിരവധി പേരെത്തി. എന്നാൽ ഇത് നടന്നില്ല. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ചില ഇൻഫ്ലുവൻസേർസ് തുറന്ന് പറഞ്ഞു.
ആളുകൾ വിഘ്നേശ് ശിവനെയും നയൻതാരയെയും കണ്ട് തിരക്ക് കൂട്ടിയപ്പോൾ സംഘാടകരിലൊരാൾ നയൻതാര നമ്മളെ പോലെയല്ല, വലിയ ആളുകളാണ്, നിങ്ങൾ സംയമനം പാലിക്കണമെന്ന് പറഞ്ഞു. ഇതെല്ലാം നയൻതാരയ്ക്ക് നേരെ വിമർശനം വരാൻ കാരണമായി. പൊതുവെ താൻ അഭിനയിക്കുന്ന സിനിമകളുടെയൊന്നും ഇവന്റിന് പോകാത്ത താരമാണ് നയൻതാര.
എന്നാൽ സ്വന്തം ബിസിനസുകളുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് എത്തുന്നു. വിമർശനങ്ങൾ കടുക്കുമ്പോൾ തന്റെ കർശന നിബന്ധനകളിൽ നയൻതാര മാറ്റം വരുത്തുന്നില്ല. ഇതാണ് കാര്യങ്ങൾ കൂടുതൽ മോശമാക്കുന്നതെന്ന് അഭിപ്രായമുണ്ട്. ഇപ്പോഴിതാ നയൻതാരയ്ക്കെതിരെെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി. നയൻതാരയ്ക്ക് അഹങ്കാരം തലയ്ക്ക് പിടിച്ചിട്ടുണ്ടെന്ന് ബിസ്മി പറയുന്നു.
ഞാൻ പ്രൊമോഷന് വന്നത് കൊണ്ട് സിനിമ ഓടില്ലെന്നാണ് നയൻതാര പറഞ്ഞിരുന്നത്. ഈ കള്ളം നിർമാതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. പക്ഷെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന സിനിമകളുടെ പ്രാെമോഷന് വരുന്നുണ്ട്. ഈയടുത്ത് നടന്ന അവരുടെ ഇവന്റുകളെല്ലാം സ്വന്തം പ്രൊഡക്ട് വിൽക്കാൻ വേണ്ടിയാണ്. വിഘ്നേശ് ശിവനെ വിവാഹം ചെയ്ത ശേഷം നയൻതാരയുടെ അഹങ്കാരം വീണ്ടും കൂടി.
അതിന് കാരണം വിഘ്നേശ് ശിവനാണെന്ന് കരുതുന്നു. ഭാര്യയും ഭർത്താവുമാകുമ്പോൾ ഭർത്താവ് തെറ്റ് ചെയ്താൽ ഭാര്യ പറഞ്ഞ് മനസിലാക്കും. ഭാര്യ തെറ്റ് ചെയ്താൽ ഭർത്താവും. നയൻതാരയുടെ ഭാഗത്ത് തെറ്റുണ്ടാകുമ്പോൾ വിഘ്നേശ് ശിവൻ അത് തിരുത്തണം. പകരം രണ്ട് പേരും ചേർന്ന് ഇത്തരം തെറ്റുകൾ ചെയ്യുകയാണെന്നും ബിസ്മി വിമർശിച്ചു. നേരത്തെ ബിസ്മിക്കെതിരെ നയൻതാര പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
തന്റെ പേര് വെച്ചാൽ വ്യൂവേഴ്സ് ഉണ്ടാകുന്നതിനാൽ ചിലർ തന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയാണെന്ന് നയൻതാര പറഞ്ഞു. താനിത് കാര്യമാക്കുന്നില്ലെന്നും അവർ പറയുന്ന ഒരു കാര്യവും സത്യമല്ലെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ പേര് വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.
നടിയുടേതായി നെറ്റ്ഫ്‌ളിക്‌സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻതാര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.
സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.
