Connect with us

ഒമ്പത് മണിയ്ക്ക് വെച്ച പരിപാടിയ്ക്ക് നയൻതാരയും വിഘ്നേഷും എത്തിയത് വൈകിട്ട് മൂന്ന് മണിയ്ക്ക്!; നയന്‍താരക്ക് വിമര്‍ശനം

Actress

ഒമ്പത് മണിയ്ക്ക് വെച്ച പരിപാടിയ്ക്ക് നയൻതാരയും വിഘ്നേഷും എത്തിയത് വൈകിട്ട് മൂന്ന് മണിയ്ക്ക്!; നയന്‍താരക്ക് വിമര്‍ശനം

ഒമ്പത് മണിയ്ക്ക് വെച്ച പരിപാടിയ്ക്ക് നയൻതാരയും വിഘ്നേഷും എത്തിയത് വൈകിട്ട് മൂന്ന് മണിയ്ക്ക്!; നയന്‍താരക്ക് വിമര്‍ശനം

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. നയൻതാരയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.

ഫെമി 9 എന്ന ബിസിനസ് സംരംഭത്തിന്റെ സ്ഥാപക ഉടമകൂടിയായ നയൻതാര ഇതിന്റെ ഒരു പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. രാവിലെ ഒമ്പത് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ നയൻതാരയും വിഘ്‌നേഷ് ശിവനും ആറ് മണിക്കൂറോളം വൈകി വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടിയ്ക്ക് എത്തിയത്.

ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്ക് തീരേണ്ട പരിപാടി വൈകീട്ട് ആറ് മണിയോടെയായിരുന്നു തീർന്നത്. പരിപാടിയ്ക്ക് എത്തിയ ഇൻഫ്ലുവൻസർമാർ അടക്കമുള്ളവരെ നയൻതാരയും വിഘ്‌നേഷും വൈകിയെത്തിയത് ബാധിച്ചു. ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പരിപാടിയുടെ ചിത്രങ്ങൾ നയൻതാര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ചിരുന്നു.

ഇതിന് താഴെ നിരവധി പേരാണ് നയൻതാരയുടെ നടപടിയ്ക്കെതിരെ വിമർശനമുന്നയിക്കുന്നത്. വൈകി എത്തിയതിന് ക്ഷമാപണം പോലും നടത്താൻ നയൻതാര തയ്യാറായില്ല എന്നതാണ് പ്രധാന വിമർശനം. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ നയൻതാര ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ പേര് വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. നടിയുടേതായി നെറ്റ്ഫ്‌ളിക്‌സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. നയൻതാരയുടെ വിവാഹത്തിനൊപ്പം ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു.

ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻ‌താര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.

സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.

ഈ സംഭവത്തിൽ നയൻതാരയും ധനുഷുമായുള്ള പ്രശ്‌നങ്ങളും കേസുകളും നടക്കുകയാണ്. ഇതിനിടെ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചിരുന്നു. നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്.

എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. സെറ്റിൽ ഇരുവരും വൈകിയാണ് വരുന്നത്. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വിഘ്നേഷ് ആവർത്തിച്ച് ചിത്രീകരിച്ചുവെന്നും ധനുഷ് സത്യവാങ്മൂലത്തിൽ പറയുന്നു. മാത്രമല്ല, ഡോക്യുമെന്ററിക്കായി ചില ദൃശ്യങ്ങൾ വിഘ്നേഷ് രഹസ്യമായി ചോദിച്ചു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഡയറക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യപ്പെട്ടത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചപ്പോൾ വിഘ്നേഷ് അസഭ്യം പറഞ്ഞുവെന്നും ധനുഷ് ആരോപിച്ചിരുന്നു.

പ്രൊഡക്ഷൻ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്നാണ് ധനുഷ് പറയുന്നത്. ഇതേച്ചൊല്ലി പലതവണ തർക്കങ്ങളും ഉണ്ടായി. ഒരുഘട്ടത്തിൽ ചിത്രം തന്നെ ഉപേക്ഷിക്കാൻ ധനുഷ് ആലോചിച്ചിരുന്നു. അവസാനഘട്ടത്തിൽ ധനുഷ് വേണ്ടത്ര പണം നൽകാത്തതിനാൽ നയൻതാര വിഘ്നേഷിനുവേണ്ടി സ്വന്തം പണം മുടക്കിയാണ് സിനിമ പൂർത്തിയാക്കിയതെന്നും വിവരമുണ്ട്.

Continue Reading
You may also like...

More in Actress

Trending