Malayalam
തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയം തന്നെ; സുരേഷ് ഗോപിയും ഇ. ശ്രീധരനും മികച്ച മനുഷ്യരെന്ന് ഗൗതം ഗംഭീര്‍
തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയം തന്നെ; സുരേഷ് ഗോപിയും ഇ. ശ്രീധരനും മികച്ച മനുഷ്യരെന്ന് ഗൗതം ഗംഭീര്‍
കേരളത്തില്‍ സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. സംസ്ഥാന സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ തിരിഞ്ഞുകൊത്തുന്ന നിലപാടാണ് അവര്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചതെന്നും ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാരിന്റെ മൂക്കിന്‍ തമ്പിലാണ് സ്വര്‍ണക്കടത്ത് നടന്നത്. ശബരിമലയില്‍ സംഭവിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. വിശ്വാസികളുടെ വികാരത്തിന് വ്രണമേറ്റു.
ശബരിമല ഈ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയം തന്നെയാണ്. സുരേഷ് ഗോപിയും ഇ. ശ്രീധരനും മികച്ച മനുഷ്യരാണ്. അവര്‍ക്ക് നാടിന് വേണ്ടി നല്ല സംഭാവനകള്‍ നല്‍കാന്‍ കഴിയും’എന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളില്‍ വിശ്വാസികളുടെ വികാരത്തിനാണ് പ്രഹരമേറ്റത്. ഇതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഭീര്‍ പറഞ്ഞു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)