Malayalam
ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരട്ടെ, ഭാഗ്യയ്ക്കും ശ്രേയസിനും ഒന്നാം വിവാഹവാർഷിക ആശംസകളുമായി സുരേഷ് ഗോപി!
ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരട്ടെ, ഭാഗ്യയ്ക്കും ശ്രേയസിനും ഒന്നാം വിവാഹവാർഷിക ആശംസകളുമായി സുരേഷ് ഗോപി!
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രി മോദിയും താരരാജാക്കന്മാരുമടക്കം പങ്കെടുത്ത വലിയ താരാഘോഷത്തിലാണ് താരപുത്രിയുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെ ലോകസഭ ഇലക്ഷനിൽ എംപിയായി സുരേഷ് ഗോപി മത്സരിച്ചിരുന്നു. മുൻപ് മത്സരിച്ച് പരാജയപ്പെട്ട അതേ മണ്ഡലത്തിൽ തന്നെ വീണ്ടും മത്സരിച്ച് വിജയിക്കുകയും ആയിരുന്നു.
ഇപ്പോഴിതാ ഭാഗ്യയ്ക്കും മരുമകൻ ശ്രേയസിനും വിവാഹവാർഷികാശംസകൾ നേർന്നിരിക്കുകയാണ് സുരേഷ് ഗോപി. കുടുംബ ചിത്രങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ആശംസ. ഒരുമിച്ചുള്ള ഒരു വർഷം. ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമകൾ. എന്റെ പ്രിയപ്പെട്ട ഭാഗ്യയും ശ്രേയസും.
നിങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ നിങ്ങൾ പങ്കിടുന്ന മനോഹരമായ ബന്ധത്തിൽ ഞാൻ എത്ര അഭിമാനിക്കുന്നുവെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രത്യേക ദിനം നമുക്ക് ഗംഭീരമായി ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടേ.. അടുത്തിടെയായി എന്റെ ആരോഗ്യം അതിനായി സഹകരിക്കുന്നില്ല. എന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് തോന്നുന്ന മറ്റൊരു ദിവസത്തേയ്ക്ക് ആഘോഷങ്ങൾ മാറ്റിവയ്ക്കാം.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹസികതയുടെയും ഇനിയും നിരവധി വർഷങ്ങൾ ഒരുമിച്ച് ഉണ്ടാകട്ടെ. ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരട്ടെ. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. ഒന്നാം വാർഷിക ആശംസകൾ എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് ഭാഗ്യയ്ക്കും ശ്രേയസിനും ആശംസകൾ നേർന്ന് എത്തിയത്. മാത്രമല്ല, സുരേഷ് ഗോപിയ്ക്ക് എന്താണ് സംഭഴിച്ചത്, എന്താണ് അസുഖമെന്ന് തിരക്കിയും ആരാദകർ കമന്റുകളുമായി വരുന്നുണ്ട്. കഴിഞ്ഞ വർഷം തുടക്കിത്തിൽ ഏറെ ആഘോഷിക്കപ്പെട്ട വിവാഹങ്ങളിലൊന്നായിരുന്നു ഭാഗ്യയുടേത്.
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങ് നടന്നത്. ലളിതമായ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തിൽ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്. ഓറഞ്ച് നിറമുള്ള സാരിയാണ് വിവാഹദിനത്തിൽ താരപുത്രി ധരിച്ചത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ആഭരണമായി ഉപയോഗിച്ചത്.
താലികെട്ടിന് മകളെ പൊന്നിൽ മുക്കിയാകും സുരേഷ് ഗോപിയും ഭാര്യ രാധികയും കൊണ്ടുവരിക എന്നാണ് പ്രേക്ഷകർ കരുതിയത്. അതുപോലെ തന്നെ പെൺമക്കളെന്നാൽ ജീവൻ കളയുന്ന സുരേഷ് ഗോപി ഭാഗ്യയുടെ കയ്യും കഴുത്തും ആഭരണങ്ങൾ കൊണ്ട് നിറച്ചിട്ടുണ്ടാകുമെന്നും പ്രേക്ഷകർ കരുതിയിരുന്നു.
എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായില്ല. താലികെട്ടിന് ഒരു ചോക്കറും ഓഡിറ്റോറിയത്തിൽ നടന്ന മറ്റ് ചടങ്ങുകളിൽ രണ്ട് മാലയും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ധരിച്ചിരുന്നത്. ഒരു താരപുത്രി ഇത്രയേറെ സിംപിൾ ലുക്കിൽ വിവാഹത്തിന് പ്രത്യക്ഷപ്പെടുന്നത് ഒരുപക്ഷെ ഇത് ആദ്യമാകും. അതുകൊണ്ട് തന്നെ ഭാഗ്യ ആരാധകർക്കും ഒരു അത്ഭുതമാണ്.
സെലിബ്രിറ്റി വിവാഹങ്ങളിലെ ആഢംബരം ആഭരണങ്ങളിലും ചടങ്ങുകൾ നടക്കുന്ന മണ്ഡപത്തിലും വസ്ത്രത്തിലുമാണ് പ്രതിഫലിച്ച് കാണുക. എന്നാൽ ഭാഗ്യയുടെ കല്യാണത്തിന് സുരേഷ് ഗോപിയും കുടുംബവും വളരെ സിംപിളായിരുന്നു. പൊതുവെ ആഢംബരത്തോടും ഫാഷനോടും ഭ്രമമില്ലാത്തയാളാണ് ഭാഗ്യ. അതുകൊണ്ട് കൂടിയാകാം എല്ലാത്തിലും മിതത്വം ഭാഗ്യ സ്വീകരിച്ചത്.
സുരേഷ് ഗോപിരാധിക ദമ്പതികൾക്ക് ഗോകുൽ, ഭാവ്‌നി, മാധവ് എന്നീ മക്കളുമുണ്ട്. ഒരു മകൾ ലക്ഷ്മി വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹൻ ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്.
