Malayalam
സുരേഷ് ഗോപി മക്കളെ മറ്റെന്തെങ്കിലും ജോലി വാങ്ങിക്കൊടുക്കുന്നതാവും ബുദ്ധി, സിനിമയുമായി നിന്നാൽ മകൻ രക്ഷപെടും എന്ന തോന്നൽ ഒന്നും ആർക്കും വേണ്ട; ശാന്തിവിള ദിനേശ്
സുരേഷ് ഗോപി മക്കളെ മറ്റെന്തെങ്കിലും ജോലി വാങ്ങിക്കൊടുക്കുന്നതാവും ബുദ്ധി, സിനിമയുമായി നിന്നാൽ മകൻ രക്ഷപെടും എന്ന തോന്നൽ ഒന്നും ആർക്കും വേണ്ട; ശാന്തിവിള ദിനേശ്
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള ചില കാര്യങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്. മുമ്പൊരിക്കൽ അദ്ദേഹം ഇപ്പോൾ മലയാള സിനിമയിലെ താര പുത്രന്മാരെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു.
ഇപ്പോഴത്തെ താരങ്ങളിൽ എന്നെ ഒരുപാട് കൊതിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ. അയാളെ വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് എനിക്ക് ഭയങ്കര കൊതി ആണ്. ഫഹദിന്റെ അച്ഛൻ ഫാസിലിന് പോലും അയാളുടെ ആ കഴിവ് മനസ്സിലായില്ല. അത് പോലെ ദുൽഖറും. എന്നാൽ അതേസമയം നടൻ മണിയൻപിള്ള രാജുവിന്റെ മകൻ ഒന്നും കയറിവരില്ല. പക്ഷെ കുതിരവട്ടം പപ്പുവിന്റെ മകൻ ക്ലിക്ക് ആയില്ലേ. കൈയിൽ നമ്പർ വേണം.
സുരേഷ് ഗോപിയുടെ മകനെ പാപ്പൻ എന്ന സിനിമയിൽ കണ്ടു. അതിൽ എന്തിനാണ് ഈ പയ്യൻ എന്നെനിക്ക് സംശയം തോന്നി.. ഒരു കാര്യവുമില്ല. എനിക്ക് പറയാനുള്ളത് സുരേഷ് ഗോപി എത്രയും പെട്ടെന്ന് തന്നെ അതികം വൈകാതെ മക്കളെ അദ്ദേഹം മറ്റെന്തെങ്കിലും ജോലിക്കോ എങ്കിലും ബിസിനസോ വിദേശത്തയച്ച് ജോലിയൊക്കെ വാങ്ങിക്കൊടുക്കുന്നതാവും ബുദ്ധി.
അല്ലാതെ,, സിനിമയുമായി നിന്നാൽ മകൻ രക്ഷപെടും എന്ന തോന്നൽ ഒന്നും ആർക്കും വേണ്ട, അല്ലങ്കിലും അച്ഛന്റെ കോടികൾ ഉള്ളത് കൊണ്ട് മക്കൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. എത്രയും പെട്ടെന്ന് ഇത് മതിയാക്കി അവരെ വേറെ ഒരു പ്രാെഫഷനിലേക്ക് പറഞ്ഞ് വിടുന്നതാണ് ബുദ്ധി. അതുപോലെ മോഹൻലാലിന്റെ പയ്യന് ഒരു ക്യാരക്ടറുണ്ട്. അവർ ആർക്കും ഒരു ശല്യം ചെയ്യാതെ അവന്റേതായ ലോകത്ത് കഴിയുന്നു. എനിക്കവനെ ഇഷ്ടമാണ്. അവന്റെ അഭിനയവും. ഹൃദയം എന്ന സിനിമയിൽ അവൻ ഒരു കൊച്ചു കുട്ടിയുടെ അച്ഛനായി അഭിനയിച്ചു. അതെങ്കിലും കണ്ട് ഈ മോഹൻലാൽ ഈ കോപ്രാട്ടി വേഷങ്ങൾ അവസാനിപ്പിക്കേണ്ടതല്ലേ എന്നും ശാന്തിവിള ചോദിക്കുന്നു.
അതേസമയം, മലയാള സിനിമയിൽ ഇപ്പോൾ വരുന്ന നായികമാരെല്ലാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യം ചുരുക്കം സമയം കൊണ്ട് ഉദ്ഘാടനവും സ്‌റ്റേജ് പ്രോഗ്രാമും ഗൾഫ് ഷോയും സിനിമയും ചെയ്ത് 10-15 കോടി രൂപയുണ്ടാക്കി ഒരുത്തനെ കെട്ടി മാറണം എന്നല്ലാതെ സീമ, ശാരദ, ഷീല, ഉർവശി എന്നിവരെ പോലെ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും 50 കൊല്ലം സിനിമയിൽ ഉറച്ച് നിൽക്കണം എന്ന് ആഗ്രഹമുള്ള ഒരാളുമില്ല എന്ന് ഞാൻ പറയുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.
ഞാൻ സ്ത്രീകളെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ ആ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ്, തിയേറ്റർ എന്നിവിടങ്ങളിൽ നിന്ന് പൃഥ്വിരാജോ ബിജു മേനോനോ ഫഹദ് ഫാസിലോ ആണ് നായകൻ എന്ന് പറയുമ്പോൾ എനിക്ക് കിട്ടുന്ന അഡ്വാൻസ് എത്ര കോടിയാണ് എന്ന് നോക്കിയാൽ മറുവശത്ത് മഞ്ജു വാര്യരാണ് നായിക എന്ന് പറഞ്ഞാൽ പോലും തിയേറ്ററിൽ നിന്ന് 10 പൈസ എനിക്ക് കിട്ടില്ല. ആ യാഥാർത്ഥ്യം ആരും മനസിലാക്കുന്നില്ല.
കല മാത്രമല്ലല്ലോ ബിസിനസ് കൂടിയാണല്ലോ സിനിമ. നടന്മാർക്കുള്ള താരമൂല്യം മലയാളത്തിൽ നടിമാർക്കില്ല. അതുകൊണ്ടാണ് ഞാൻ മഞ്ജുവാര്യരെ കുറിച്ച് തന്നെ പറഞ്ഞത്. കാരണം വർത്തമാനകാലത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത അത്രയും നല്ല അഭിനേത്രിയാണ് മഞ്ജു വാര്യർ. അവർക്ക് പോലും അങ്ങനെ ഒരു ബിസിനസ് വാല്യൂ ഇല്ല. അവരാണെങ്കിൽ വലിയ സെലക്ടീവുമാണ്.
നയൻതാരക്ക് തമിഴ്‌നാട്ടിൽ നായകനെ ഫിക്‌സ് ചെയ്യാനുള്ള ബിസിനസ് വാല്യു ഉണ്ട്. എന്നാൽ അതേ നയൻതാര അടുത്തകാലത്ത് ഇവിടെ വന്ന് ചെയ്ത സിനിമക്കൊന്നും പത്ത് പൈസയുടെ കളക്ഷൻ കിട്ടിയിട്ടില്ല. തമിഴ്‌നാട്ടിലും നയൻതാരയ്ക്ക് ഇപ്പോൾ പഴയ മാർക്കറ്റ് വാല്യു ഇല്ലെന്നും ശാന്തിവിള ദിനേശ്പറഞ്ഞു.
