Connect with us

പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു, ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍

Malayalam

പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു, ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍

പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു, ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍

പ്രശസ്ത സിനിമ-കോമഡി താരം ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. 10 വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു താരം.

അന്ന് കെ.പി.സി.സി സെക്രട്ടറിയും ഇപ്പോള്‍ എന്‍.ഡി.എ അടൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥിയുമായ പന്തളം പ്രതാപനെതിരെ ഗ്രാമപഞ്ചായത്തില്‍ മത്സരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചില്ല.

പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഉല്ലാസിന് കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും ക്ഷണംകിട്ടിയതിനെ തുടര്‍ന്ന് ഉല്ലാസ് ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പന്തളത്തെ വേദിയിലെത്തുകയും ഷാള്‍ അണിച്ച് ഉമ്മന്‍ ചാണ്ടി ഉല്ലാസിനെ സ്വീകരിക്കുകയും ചെയ്തു.

കോമഡി സ്‌കിറ്റ് പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഉല്ലാസ്. തുടര്‍ന്ന് നിരവധി സിനിമകളിലും താരം അഭിനയിച്ചിരുന്നു. നിലവില്‍ പ്രമുഖ ചാനലുകളിലെ കോമഡി ഷോകളിലും മറ്റുമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഉല്ലാസ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top