പുറത്താക്കപ്പെടുന്നതിന് മുന്‍പും ശേഷവും അലറി വിളിച്ച് നടന്നതല്ലാതെ ആ ഷോ യുടെ നല്ലതിന് വേണ്ടി ഒരു എന്റര്ടെയന്മെന്റും സംഭാവന ചെയ്യാത്ത ആള്‍ക്ക് വേണ്ടി ആണല്ലോ സാധാരണക്കാര്‍ ഇങ്ങനെ അടിമകളെ പോലെ ഓടുന്നത് ; ബിഗ് ബോസ് ഷോയെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറൽ!
ബിഗ്ബോസ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് .ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി റിയാസ് വന്നപ്പോള്‍ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നത്. ശക്തനായ മത്സരാര്ഥിയായിരിക്കുമെന്ന് തുടക്കം മുതല്‍ റിയാസ് തെളിയിച്ചു. എന്നാല്‍ റിയാസ് കാരണം റോബിനും ജാസ്മിനുമൊക്കെ പുറത്തേക്ക് പോവുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ റോബിന് പുറത്തായതോടെ റിയാസിനെതിരെ ശക്തമായ പ്രതിഷേധമാണ് പുറത്ത് നടക്കുന്നത്.
റോബിനെ പുറത്താക്കാന്‍ കാരണക്കാരന്‍ എന്ന നിലയില്‍ റിയാസിനെ ഔട്ട് ആക്കുക എന്നതാണ് പലരുടെയും ലക്ഷ്യം. ഇതിന് വേണ്ടി മോശം മത്സരാര്‍ഥികള്‍ക്ക് വോട്ട് നല്കി അവരെ ജയിപ്പിച്ച് മറ്റൊരാളുടെ വോട്ട് താഴ്ത്താനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. എന്നാല്‍ ഇതൊക്കെ കാണുമ്പോള്‍ വെറും സഹതാപം മാത്രമാണ് തോന്നുന്നതെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.’എന്നോ പുറത്താക്കപ്പെട്ട ഒരാള്‍ക്ക് വേണ്ടി ഇപ്പോഴും ഒരു ചെറുപ്പക്കാരനെ പുറത്താക്കാന്‍, അവന്റെ സ്വപ്നങ്ങള്‍ തല്ലി കെടുത്താന്‍ ആളുകള്‍ കഴുകന്മാരെ പോലെ ഓടി നടക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.
താനാണ് ബിഗ് ബോസ് വിന്നര്‍ എന്ന് പുറത്താക്കപ്പെടുന്നതിന് മുന്‍പും ശേഷവും അലറി വിളിച്ച് നടന്നതല്ലാതെ ആ ഷോ യുടെ നല്ലതിന് വേണ്ടി ഒരു എന്റര്ടെയന്മെന്റും സംഭാവന ചെയ്യാത്ത ആള്‍ക്ക് വേണ്ടി ആണല്ലോ സാധാരണക്കാര്‍ ഇങ്ങനെ അടിമകളെ പോലെ ഓടുന്നത് എന്ന് കാണുമ്പോള്‍ കുറച്ച് കൂടെ സഹതാപം തോന്നുന്നതായി’ ആരാധകര്‍ പറയുന്നു.
പുറത്ത് നല്ല കാശ് കൊടുത്ത് ഏറ്റവും നല്ല ഒരു പിആര്‍ ഏജന്‍സിക്കും നല്ല യൂട്യൂബേഴ്സിനും വര്‍ക്ക് കൊടുത്തു എന്നതല്ലാതെ, അവിടെ മറ്റൊന്നും നല്ലതായി മുന്‍ മത്സരാര്‍ഥി ചെയ്തിട്ടില്ല. ഇതൊക്കെ ഇനിയും മനസിലാകാത്തത് കൊണ്ടാണോ ഇവര്‍ ഇങ്ങനെ വോട്ട് മാറ്റി ചെയ്യണമെന്നും, ഏറ്റവും നന്നായി ഗെയിം കൊണ്ടു പോകുന്ന ആളെ ഔട്ട് ആക്കണം എന്നും പറഞ്ഞ് പരക്കം പായുന്നത്?
ഓര്‍ക്കുക പൈസ ഉള്ളവരുടെ സ്വപ്നങ്ങള്‍ക്ക് മാത്രമല്ല വില ഉള്ളത്. ഈ ലോകം സാധാരണക്കാരുടേത് കൂടെയാണ്. ഒരാള്‍ ഒരുപാട് കാശ് മുടക്കി പിആറുരകാരെ ഉപയോഗിച്ച് നിങ്ങളുടെ ഒക്കെ മനസ്സ് വിലക്കെടുത്തു എന്നത് കൊണ്ട് മാത്രം മറ്റൊരു വ്യക്തിയുടെ ഏറ്റവും വലിയ സ്വപ്നത്തിന് നിങ്ങള്‍ വിലങ്ങ് തടി ആയി നില്‍ക്കരുത്. ഇതൊരു അപേക്ഷയായി കണ്ടാല്‍ മതി എന്നുമാണ് റിയാസിന് പിന്തുണയുമായി ആരാധകര്‍ പറയുന്നത്.
നിലവില്‍ ദില്‍ഷ മാത്രമാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇനി റിയാസ്, ധന്യ, റോണ്സന്, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, തുടങ്ങിയവരൊക്കെ എലിമിനേഷന് നേരിടുകയാണ്. ഇവരില്‍ നിന്നും ഒരാള്‍ പുറത്തേക്ക് പോവുകയാണെങ്കില്‍ ഫൈനല്‍ ഫൈവ് മത്സരാര്‍ഥികള്‍ ആരൊക്കെയാവുമെന്ന കാര്യം വ്യക്തമാവും.