Connect with us

ലാൽ സാർ പറഞ്ഞിട്ടും ലക്ഷ്മിപ്രിയ തെറ്റ് സമ്മതിക്കുന്നില്ല; അവർ എന്റെ മാനറിസം കാണിച്ചതല്ല എന്റെ വിഷയം… എത്ര തവണ വേണമെങ്കിലും അവർ അത് ചെയ്തോട്ടെ ; പക്ഷെ…. ; എന്നിട്ടും റിയാസ് നോമിനേറ്റ് ചെയ്തത് ലക്ഷ്മി പ്രിയയെ അല്ല!

TV Shows

ലാൽ സാർ പറഞ്ഞിട്ടും ലക്ഷ്മിപ്രിയ തെറ്റ് സമ്മതിക്കുന്നില്ല; അവർ എന്റെ മാനറിസം കാണിച്ചതല്ല എന്റെ വിഷയം… എത്ര തവണ വേണമെങ്കിലും അവർ അത് ചെയ്തോട്ടെ ; പക്ഷെ…. ; എന്നിട്ടും റിയാസ് നോമിനേറ്റ് ചെയ്തത് ലക്ഷ്മി പ്രിയയെ അല്ല!

ലാൽ സാർ പറഞ്ഞിട്ടും ലക്ഷ്മിപ്രിയ തെറ്റ് സമ്മതിക്കുന്നില്ല; അവർ എന്റെ മാനറിസം കാണിച്ചതല്ല എന്റെ വിഷയം… എത്ര തവണ വേണമെങ്കിലും അവർ അത് ചെയ്തോട്ടെ ; പക്ഷെ…. ; എന്നിട്ടും റിയാസ് നോമിനേറ്റ് ചെയ്തത് ലക്ഷ്മി പ്രിയയെ അല്ല!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ രണ്ട് മത്സരാർഥികളാണ് റിയാസും ലക്ഷ്മിപ്രിയയും. റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പോയാൽ ശോകമായിപ്പോകും എന്ന് കരുതിയവരെ ഒക്കെ
ഞാട്ടിച്ചാണ് റിയാസും ലക്ഷ്മി പ്രിയയും മുന്നിലേക്ക് വന്നത് .

ഇരുവരും രണ്ട് വ്യത്യസ്ത ചിന്താരീതികൾ ഉള്ളവരായതിനാൽ നിരന്തരമായി വഴക്കുണ്ടാകാറുണ്ട്. ലക്ഷ്മിപ്രിയ കുലസ്ത്രീ ചമഞ്ഞ് മറ്റുള്ളവരുടെ ചിന്തകളെ അധിക്ഷേപിക്കുന്നുവെന്നതാണ് ഏറ്റവും കൂടുതൽ ലക്ഷ്മിപ്രിയയ്ക്കെതിരെ റിയാസ് ഉന്നയിക്കുന്ന പരാതി.

കൂടാതെ ​ഗെയിമിൽ പിടിച്ച് നിൽക്കാൻ സ്ത്രീപക്ഷ കാർഡ് ഇറക്കി കളിക്കുന്നുവെന്ന ആക്ഷേപവും റിയാസ് ലക്ഷ്മിപ്രിയയ്ക്കെതിരെ ഉന്നയിക്കുന്നുണ്ട്. അതേസമയം റിയാസ് വീട്ടിലെ ചിലർക്ക് വേണ്ടി മാത്രം സംസാരിക്കുന്നുവെന്നും ഫെമിനിസ്റ്റ് പറഞ്ഞ് സ്ത്രീകളെ കൂടുതലായി ഉപദ്രവിക്കുന്നുവെന്നതുമാണ് റിയാസിനെതിരെ ലക്ഷ്മിപ്രിയ ഉയർത്തുന്ന പരാതി.

ഇരുവരും തമ്മിൽ കഴിഞ്ഞ ആഴ്ച വലിയ തർക്കമുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ മാനറിസങ്ങൾ പരസ്പരം അനുകരിച്ചതും വലിയ വഴക്കിന് കാരണമായി കൂടാതെ റിയാസിന്റെ സ്ത്രൈണത ജന്മനായുള്ള തകരാറാണെന്നും റിയാസിനെപ്പോലെ സംസാരിക്കുന്ന നിരവധിപേർ സമൂഹത്തിലുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞത് വീടിന് അകത്തും പുറത്തും ചർച്ചയായിരുന്നു.

സമൂഹം അവ​ഗണിക്കുന്ന ഒരു വിഭാ​ഗത്തെ ലക്ഷ്മിപ്രിയ കൂടി ചേർന്ന് പരിഹസിച്ചുവെന്നതായിരുന്നു റിയാസ് പറഞ്ഞത്.മോഹൻലാൽ വന്നപ്പോഴും ലക്ഷ്മിപ്രിയയുടെ തെറ്റ് ചൂണ്ടി കാണിച്ചിരുന്നു. വൈവിധ്യമാണ് ഈ സീസണിന്റെ പ്രത്യേകതയെന്നും ആരെയും കളിയാക്കേണ്ടതില്ലെന്നും എല്ലാവരും വ്യത്യസ്ത ചിന്തയും കഴിവും മാനറിസങ്ങളും ഉള്ളവരായിരിക്കുമെന്നും മോഹൻലാൽ ലക്ഷ്മിപ്രിയയോട് പറഞ്ഞിരുന്നു.

എല്ലാവരേയും സ്നേഹിക്കാനുള്ള മനസ് ഉണ്ടായിരിക്കണമെന്നും മോഹൻലാൽ ലക്ഷ്മിപ്രിയയോട് പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ലക്ഷ്മിപ്രിയയെ കുറിച്ച് സംസാരിക്കുന്ന റിയാസിന്റെ വീഡിയോ വൈറലാകുകയാണ്.

ലാൽ സാർ പറഞ്ഞ് കൊടുത്തിട്ട് പോലും അവർക്ക് തെറ്റ് അം​ഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അവർ എന്റെ മാനറിസം കാണിച്ചതല്ല എന്റെ വിഷയം എത്ര തവണ വേണമെങ്കിലും അവർ അത് ചെയ്തോട്ടെ എന്റെ വിഷയമല്ല.

അവരുടെ പ്രവൃത്തിയേക്കാൾ വേദനിച്ചത് അവർ പറഞ്ഞ വാക്കുകളാണ്. കുറവുകളുണ്ട് എന്ന രീതിയിൽ സംസാരിക്കുന്നത് പുറത്തുള്ള പലരേയും വേദനിപ്പിക്കും. തെറ്റായ സന്ദേശം പകർന്ന് നൽക്കുന്നതിന് തുല്യമാണ് അവർ അത് മനസിലാക്കുന്നില്ല. അവരിപ്പോഴും പറയുന്നത് അവൻ എന്റെ മാനറിസം കാണിച്ചു അതുകൊണ്ട് ഞാൻ അവന്റെ മാനറിസം കാണിച്ചുവെന്നാണ് റിയാസ് റോൺസണിനോട് പറഞ്ഞു.

അതേസമയം ഇന്ന് നോമിനേഷൻ പ്രക്രിയ നടക്കുകയാണ്. എല്ലാവരും നോമിനേഷനിൽ വരാനുള്ള സാധ്യത കൂടുതലാണ്. പരസ്പരം പേരുകൾ എല്ലാവരും പറയുന്നുണ്ട്. റിയാസ് അടക്കം വ്യക്തി വൈരാ​ഗ്യം മറന്ന് സേഫ് ​ഗെയിം കളിക്കുന്നവരെ നോമിനേഷനിൽ കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്. ലക്ഷ്മിപ്രിയയുടെ പേര് പറയുന്നതിന് പകരം സൂരജിന്റെ പേരാണ് പറഞ്ഞത്.

സ്ട്രോങ്ങായ മത്സരാർഥികൾ വേണം ഫൈനൽ ഫൈവിലേക്ക് പോകാനെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും റിയാസ് പറയുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ യുദ്ധം മുറുകാനാണ് സാധ്യത. അതിനുള്ള ചെറിയ തീപ്പൊരികൾ വീട്ടിൽ വീണ് കഴിഞ്ഞു. ഇപ്പോൾ ഏഴ് പേരാണ് വീട്ടിൽ അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസം വിനയ് വീട്ടിൽ നിന്നും പുറത്തായിരുന്നു.

ഇനി രണ്ടുപേർക്കൂടി സെമിഫിനാലെ കഴിയുമ്പോഴേക്കും പുറത്താകും. ദിൽഷ ഇപ്പോൾ തന്നെ ഫൈനൽ ഫൈവിൽ ഒരാളായി സ്ഥാനം പിടിച്ച് കഴിഞ്ഞു. കാരണം ടിക്കറ്റ് ടു ഫിനാലെ ലഭിച്ചത് ദിൽഷയ്ക്കായിരുന്നു. അതിന് ശേഷം ബ്ലെസ്ലി ദിൽഷയ്ക്ക് വേണ്ടി സ്വയം തോറ്റുകൊടുത്തു എന്ന തരത്തിൽ ചർച്ചയും വന്നിരുന്നു. അതിൽ ദിൽഷയും സങ്കടത്തിലാണ്. ആരുടേയും ഔദാര്യം തനിക്ക് കിട്ടിയിട്ടില്ലെന്നും സ്വന്തം കളിച്ച് ജയിച്ചതാണെന്നുമെല്ലാം ദിൽഷ പറയുന്നുണ്ട്.

about biggboss

More in TV Shows

Trending