Connect with us

“അവന്റെ നടപ്പ് കണ്ടോ.. ഡാ പെണ്ണൂസാ…; റിയാസിനെ വെറുക്കുന്നത് ഇതുകൊണ്ടല്ല, അവൻ ഓവറാ… ; അപർണ്ണയും ജാസ്മിനും ന്യൂ നോർമൽ ആയിരുന്നല്ലോ..? അവരെ ആരും വെറുത്തില്ലല്ലോ?; റിയാസിന്റെ മാനറിസം കൊണ്ടല്ല വെറുപ്പ്?; റിയാസിനെ കുറിച്ചുള്ള എല്ലാ വിമർശനങ്ങൾക്കും മറുപടി!

TV Shows

“അവന്റെ നടപ്പ് കണ്ടോ.. ഡാ പെണ്ണൂസാ…; റിയാസിനെ വെറുക്കുന്നത് ഇതുകൊണ്ടല്ല, അവൻ ഓവറാ… ; അപർണ്ണയും ജാസ്മിനും ന്യൂ നോർമൽ ആയിരുന്നല്ലോ..? അവരെ ആരും വെറുത്തില്ലല്ലോ?; റിയാസിന്റെ മാനറിസം കൊണ്ടല്ല വെറുപ്പ്?; റിയാസിനെ കുറിച്ചുള്ള എല്ലാ വിമർശനങ്ങൾക്കും മറുപടി!

“അവന്റെ നടപ്പ് കണ്ടോ.. ഡാ പെണ്ണൂസാ…; റിയാസിനെ വെറുക്കുന്നത് ഇതുകൊണ്ടല്ല, അവൻ ഓവറാ… ; അപർണ്ണയും ജാസ്മിനും ന്യൂ നോർമൽ ആയിരുന്നല്ലോ..? അവരെ ആരും വെറുത്തില്ലല്ലോ?; റിയാസിന്റെ മാനറിസം കൊണ്ടല്ല വെറുപ്പ്?; റിയാസിനെ കുറിച്ചുള്ള എല്ലാ വിമർശനങ്ങൾക്കും മറുപടി!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ താരമാണ് റിയാസ്. വെെല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ കടന്നു വന്ന താരമായ റിയാസ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ടോപ് ഫെെവിലെത്തുമെന്ന് പ്രേക്ഷകരും താരങ്ങളും ഉറപ്പിച്ച് പറയുന്ന താരമാണ് റിയാസ്.

എന്നാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന അന്ന് മുതല്‍ സോഷ്യല്‍ മീഡിയയിലും ബിഗ ്ബോസ് വീടിന് അകത്തും പല തരത്തിലുള്ള വ്യക്തിയധിക്ഷേപങ്ങള്‍ക്ക് ഇരയായി മാറിയിട്ടുള്ള താരമാണ് റിയാസ്. റിയാസിന്റെ ശരീരഭാഷയെയടക്കം പരിഹസിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ റിയാസിനെക്കുറിച്ച് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടർന്ന്.

സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് നടന്ന ഒരു സംഭവമാണ്. ഞാനും സുഹൃത്തും ഇങ്ങനെ സ്കൂൾ ബിൽഡിങ്ങിൻ്റെ ഒന്നാം നിലയിൽ നിൽക്കുന്നു. അപ്പോ താഴെ ഒരു പയ്യൻ നടന്നുപോകുന്നു. സുഹൃത്ത് തോളിൽ തട്ടിപ്പറഞ്ഞു – “ഡാ… നീ അവൻ നടക്കണ നടപ്പ് കണ്ടോ? “ഞാൻ നോക്കി. അര ഒക്കെ കുലുങ്ങി തനി സ്ത്രീകളുടെ നടത്തം. ഇവനെന്താ ഇങ്ങനെ എന്ന് ചിന്തിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നു.

“ഡാ.. പെണ്ണൂസാ…”, സുഹൃത്ത് താഴേക്ക് നോക്കി വിളിച്ചു. “പോടാ ” എന്നു പറഞ്ഞ് അവൻ നടപ്പ് തുടർന്നു. ഈ പറയുന്ന പയ്യൻ കുറെ കാലം കഴിഞ്ഞ് വിദേശത്ത് ജോലിയൊക്കെ ആയി പോയി ഫേസ്ബുക്കിൽ ഒരു ദിവസം എന്നെ കോണ്ടാക്ട് ചെയ്തു. അവനോട് സംസാരിക്കവേ അവൻ ട്രാന്‍സ് ആയി ഐഡന്‍റിഫെെ ചെയ്യുന്ന ആളാണെന്നും ടോക്സിസിറ്റി സഹിക്കാതെ നാട്ടിൽ നിന്നു മാറിയതാണ് എന്നും പറഞ്ഞു. കൂടെ പഠിച്ച ഒട്ടുമിക്ക ആൾക്കാരോടും ഇന്നും മിണ്ടാൻ തോന്നില്ല എന്നും പറഞ്ഞുവെന്നും ആരാധകന്‍ പറയുന്നു.

പിന്നൊരനുഭവം കോളേജിൽ പഠിയ്ക്കുമ്പോൾ ജെന്‍റർ ഫ്ലൂയിഡ് ആയി ഐഡന്‍റിഫെെ ചെയ്ത ഒരു സീനിയർ. “സാമാന്യം പ്രിവിലേജ്ഡ് ബാക്ഗ്രൗണ്ടും നല്ലൊരു പാരൻ്റും ഇല്ലാതിരുന്നേനെയെങ്കിൽ 3g പോയേനെ” എന്ന് ഇയാൾ ആവർത്തിച്ച് പറയുമായിരുന്നു. റിയാസിനെ കാണുമ്പോൾ ഇവർ രണ്ടു പേരെയും ഓർമ വരും. കാരണം നാട്ടിൻപുറത്തെ ഒരു സാധാരണ ഫാമിലിയിൽ നിന്ന്, അതും നാട്ടിൽതന്നെ നിന്നുകൊണ്ട് കോൺഫിഡൻ്റ് ആയി വളരാൻ സാധിച്ച ഒരു വ്യക്തിയാണെന്നും കുറിപ്പില്‍ പറയുന്നു.

അത്തരം ഒരു വ്യക്തിയെ ടി വി യിൽ കാണാൻ സാധിക്കുക , അയാൾക്ക് ഒരു പ്രേക്ഷകപ്രീതി ലഭിക്കുക എന്നത് ഒരുപാടു പേർക്ക് ഒരു പ്രചോദനമാണ്. “Season of colours” ആയ ഇക്കൊലത്തെ പ്രോഗ്രാമിൻ്റെ വിജയം ആണ് റിയാസ് എന്ന കണ്ടസ്റ്റൻ്റിൻ്റെ കണ്ടെത്തൽ. ചെറിയ തോതിലെങ്കിലും ഒരു സാമൂഹികപരിഷ്കരണത്തിന് വഴിവെച്ചതിൽ ഷോയുടെ മേക്കേഴ്സിന് അഭിമാനിക്കാം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

റോബിൻ ഫാൻസിനാണ് റിയാസിനോട് കൂടുതൽ വെറുപ്പ്. അതിനു കാരണവും റിയാസിന്റെ സ്വഭാവം ആണെന്നാണ് ആരാധകർ പറയുന്നത്. അതെ, മിണ്ടാതെ ഇരുന്നിരുന്നെങ്കിൽ റിയാസിനെ ആരും കുറ്റം പറയില്ലായിരുന്നു. പക്ഷെ റിയാസ് ശബ്‌ദിച്ചു.

മലയാളികളുടെ ‘പുരുഷൻ’ എന്ന അളവുകോലുകളെയൊന്നും സംതൃപ്തിപ്പെടുത്താനാവാത്ത ടിപിക്കൽ മസ്കുലൈൻ ഭാവങ്ങളോ ശരീരഘടനയോ ഇല്ലാത്ത തന്റെ സെക്ഷ്വാലിറ്റി വെളിപ്പെടുത്താൻ തനിക്ക് ആഗ്രഹം ഇല്ല എന്ന് പറഞ്ഞ് കടന്നുവന്ന സ്ത്രൈണ ഭാവങ്ങൾ ഉള്ള , ചെറുപ്പം മുതൽ ഇതേ കാരണത്തിന്റെ പേരിൽ ക്രൂരമായി കളിയാക്കപ്പെട്ട ഒറ്റപ്പെട വ്യക്തിയാണ് റിയാസെന്നും പറയുന്നു.

സദാചാരവാദങ്ങളും പട്രിയാർക്കിയൽ ചിന്താഗതികളും ടോക്സിക് മസ്കുലിനിറ്റിയും കൊണ്ടു നടക്കുന്ന വലിയൊരു സമൂഹം ആദ്യ ദിവസം മുതൽ കൂട്ടത്തോടെ അവനെ അക്രമിക്കാൻ തുടങ്ങി.’9 – എന്നും ചാന്തുപൊട്ടെന്നും പെണ്ണാളൻ എന്നും ശിഖണ്ഡി എന്നും’ വിളിച്ച് നിരന്തരം അവനെതിരെ സൈബർ അറ്റാക്കിങ് അഴിച്ചു വിട്ടു. കളി പുറത്തു നിന്ന് കണ്ടതിനു ശേഷം ബിഗ് ബോസ് വീട്ടിൽ ചരിത്രത്തിലെ ഏറ്റവും വലിയ ജനപിന്തുണ പുറത്തുണ്ട് എന്ന് അറിഞ്ഞു വന്നിട്ടും ആദ്യം ദിവസം മുതൽ റോബിനെ വിമർശിച്ചു. റോബിൻ എന്ന വ്യക്തിയോടുള്ള എതിർപ്പായിരുന്നില്ല. അയാൾ മുന്നോട്ട് വച്ച ആശയങ്ങൾക്കെതിരെ ഉള്ള പ്രതിഷേധം ആയിരുന്നു.

“അപർണ്ണയും ലെസ്ബിയൻ ആയിരുന്നല്ലോ…അവരെ ആരും വെറുത്തില്ലല്ലോ..? എന്നുള്ള കമെന്റുകൾ കാണാം.. ജാസ്മിൻ റോബിനെതിരെ ശബ്‌ദിച്ചല്ലോ.. പക്ഷെ ജാസ്മിനെ ആരും ലെസ്ബിയൻ ആണെന്ന് പറഞ്ഞ് മാറ്റിനിർത്തിയില്ലലോ എന്ന് ചോദിക്കുന്നവർ ഉണ്ട്.

എന്നാൽ റിയാസ് ചോദ്യം ചെയ്തത് റോബിനെയോ ലക്ഷ്മി പ്രിയയെയോ അല്ല. അവരോട് വ്യക്തിപരമായി റിയാസ് ഒരു വൈരാഗ്യവും കാണിച്ചിട്ടില്ല. ലക്ഷ്മി പ്രിയയയെ നോമിനേറ്റ് പോലും ചെയ്തിട്ടില്ല. പക്ഷെ റിയാസ് അവരുടെ ആശയങ്ങളെ ചോദ്യം ചെയ്തു. സമൂഹത്തിൽ ഇത്തരം ടോക്സിക് സന്ദേശങ്ങൾ പ്രചരിക്കുന്നതിരെ ശബ്ദം ഉയർത്തി… ആശയ ദാരിദ്ര്യം ആണ് എന്ന് പറഞ്ഞ് അപ്പോഴും റിയാസിനെ പലരും കുറ്റപ്പെടുത്തി.

ഈ ആശയം ദാരിദ്ര്യം കൊണ്ടല്ല. LGBTQIA+ കമ്മ്യുണിറ്റിയെ സാധാരണ മനുഷ്യർ ആയി കാണണം എന്ന് അവർ നോർമൽ ആണ് . അവർക്കും കൂടിയുള്ളതാണ് ഈ ലോകം എന്ന് ഇനിയും മനസിലാക്കാത്തവർക്കായി പറഞ്ഞുകൊണ്ടേയിരിക്കണം.”

about riyas salim

Continue Reading
You may also like...

More in TV Shows

Trending

Recent

To Top