ജിന്റോയോട് ചെയ്തത് ; പറഞ്ഞത് കടുത്ത പച്ചത്തെറി! ബിഗ്‌ബോസിൽ അന്ന് സംഭവിച്ചത്? ആ സത്യം വെളിപ്പെടുത്തി സായി!
By
റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബറും ബിഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയുമായിരുന്നു സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുന്ന താന്‍ ഇനി സീക്രട്ട് ഏജന്റ് ആയിരിക്കില്ല അമ്മയുടെ കണ്ണനായിട്ടായിരിക്കും മടങ്ങി വരിക എന്ന് സായി കൃഷ്ണ പറഞ്ഞിരുന്നു.
ബിഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡുകാർ വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. പിന്നാലെ വന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിൽ സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണയുണ്ടെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയായിരുന്നു. കാരണം തങ്ങൾ കാണാൻ ആഗ്രഹിക്കുന്നൊരു ഗെയിം സായിയിൽ നിന്നും അവർ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ വന്ന ദിവസം മുതൽ ഒതുങ്ങി കൂടിയത് പോലെയാണ് സായിയെ വീട്ടിൽ കാണപ്പെട്ടത്. കാര്യമായി പ്രവോക്കിങ് നടത്താനോ സെയ്ഫ് ഗെയിം കളിക്കുന്നവരെ പുറത്തേക്ക് കൊണ്ടുവരാനോ ഒന്നും സായിക്ക് സാധിച്ചിട്ടില്ല. നല്ലൊരു പ്രവോക്കിങ് ഗെയിം സായ് കാഴ്ചവെക്കുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. മൈന്റ് ഗെയിം കാഴ്ചവെക്കാനൊന്നും സാധിച്ചിട്ടില്ലെങ്കിലും ഫിസിക്കൽ ടാസ്ക്കുകൾ വരുമ്പോൾ നൂറ് ശതമാനം നൽകി പെർഫോം ചെയ്യാറുണ്ട് സായ് കൃഷ്ണ. മലപ്പുറം സ്വദേശിയാണ് താരം.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 6 വലിയ രീതിയില്‍ വിജയമായിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സായി കൃഷ്ണ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചർച്ചയായിരിക്കുന്നത് കഴിഞ്ഞ സീസണിലെ കാര്യങ്ങളാണ്. തുടക്കം മുതല്‍ നിരവധി കണ്ടന്റുകള്‍ ഉണ്ടായിരുന്നു. രതീഷേട്ടന്‍ ഒരു ആഴ്ചമാത്രമാണ് നിന്നതെങ്കിലും നൂറ് ദിവസത്തെ ടി ആർ പി കൊടുത്തിട്ടാണ് പോയത്.
പിന്നാലെയാണ് സിജോ റോക്കി ഫൈറ്റ്, അതിന് ശേഷം ജാസ്മിന്‍ – ഗബ്രി കോംമ്പോ. എന്തൊക്കെയായാലും സീസണ്‍ കത്തി നിന്നു. ടി ആർ പി ഇരട്ട അക്കത്തിലേക്ക് എത്തി. അവരെ സംബന്ധിച്ച് വലിയ ലാഭമായിരുന്നു സീസൺ 6. ഒരു സീസണില്‍ ഉണ്ടാക്കേണ്ടത് അവർ നാല്‍പ്പത് ദിവസം കൊണ്ട് നേടിയെന്നും സായി കൃഷ്ണ പറഞ്ഞു.
സിജോ – റോക്കി വിഷയം വലിയ രീതിയില്‍ ചർച്ചയായി. ജാസ്മിന്‍ – ഗബ്രി കോംമ്പോയും ഒരു വശത്ത് കണ്ടന്റായപ്പോള്‍ മറുവശത്ത് ജിന്റോ സ്വന്തം നിലക്കും കണ്ടന്റുണ്ടാക്കി. ജാന്മണിയും അങ്ങനെ തന്നെയായിരുന്നു. ബിഗ് ബോസ് മലയാളത്തെ സംബന്ധിച്ച് ഒരു സീസണും നഷ്ടമായിട്ടില്ല. കഴിഞ്ഞ സീസണേക്കാള്‍ വലുത് അതിന്റെ അടുത്ത സീസണ്‍ തന്നെയായിരിക്കും.
ഞങ്ങള്‍ പങ്കെടുത്ത ആറാം സീസണേക്കാള്‍ വലിയ നേട്ടമായിരിക്കും വരാന്‍ പോകുന്ന സീസണിൽ ഉണ്ടാകുക. വിജയകരാമാകുന്നില്ലെങ്കില്‍ അവർ ഈ പണിക്ക് നില്‍ക്കില്ലാലോ. റോക്കി സിജോയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചതിന്റെ പേരില്‍ എന്തൊക്കെയോ വിഷയങ്ങള്‍ ഉണ്ടായിരുന്നു. ചിലർ പരാതികളുമായും എത്തിയിരുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ കയറുമ്പോള്‍ ‘പോയി സിക്സ് അടിച്ചിട്ട് പോരരുത്’ എന്ന കൃത്യമായ നിർദേശവും നൽകിയിരുന്നു എന്നും സായി വ്യക്തമാക്കി.
ആക്രമിക്കാതെ പതിയെ കളിക്കണമെന്ന നിർദേശമാണ് അവരിൽ നിന്നും ഉണ്ടായിരുന്നത്. വീട്ടിലെ പ്രശ്നങ്ങള്‍, അച്ഛനുമായിട്ടുള്ള പ്രശ്നങ്ങള്‍, വ്യക്തിപരമായ വിഷയങ്ങള്‍ അത് മാത്രം മതി. വേറൊന്നും പുറത്ത് എടുക്കരുതെന്നും അവർ പറഞ്ഞു. നമ്മള്‍ മാസ് കാണിക്കുമോ, ഫൈറ്റ് കാണിക്കുമോ എന്നൊന്നും അല്ല ബിഗ് ബോസ് അധികൃതർ അഭിമുഖങ്ങളില്‍ നോക്കുക.
നമുക്ക് സമൂഹത്തിലെ ആരേയെങ്കിലും റപ്രസെന്റ് ചെയ്യാന്‍ സാധിക്കുമോ, അല്ലെങ്കില്‍ ആരെങ്കിലുമായി കണക്ട് ചെയ്യാന്‍ പറ്റുമോ എന്നതാണ് അവരുടെ പരിഗണനാ വിഷയം. ബിഗ് ബോസ് ഷോ ബില്‍ഡ് ചെയ്തിരിക്കുന്നത് തന്നെ അങ്ങനെയാണ്. അടുക്കളയില്‍ വർക്ക് ചെയ്യാന്‍ സാധിക്കുന്ന, അല്‍പം മുതിർന്ന ആളുകള്‍ വേണം, പ്രേമിക്കാന്‍ പാകത്തിലുള്ളവർ, പൊട്ടിത്തെറിയുള്ളവർ, വിയേഡ് ആയിട്ടുള്ളവർ അങ്ങനെ ഒരു സമൂഹത്തില്‍ ഏതൊക്കെ തരത്തിലുള്ള ആളുകളുണ്ടോ അത്തരത്തിലുള്ളവരുടെയെല്ലാം പ്രതിനിധികള്‍ അവിടെയുണ്ടാകും.
യാതൊരുവിധത്തിലുള്ള സ്ക്രിപ്റ്റും ഡയറക്ഷനും ഇല്ല. നമ്മളെ മുഴുവനായി അഴിച്ചുവിട്ടിരിക്കുകയാണ്. നമ്മള്‍ ചെയ്യുന്ന എന്ത് കാര്യം ആളുകള്‍ക്ക് കൂടുതലായി ഇഷ്ടപ്പെടുന്നോ അതാണ് അവർ കൂടുതലായി കാണിക്കുന്നത്. തെറി പറയുന്ന ആളാണ് ഞാന്‍. ബിഗ് ബോസില്‍ വെച്ചും വലിയ രീതിയില്‍ തെറി പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം രാവിലെ ഏസിയില്ല, അതോടെ ക്യാമറ നോക്കി വായില്‍ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞു. ഇത് കണ്ട് എല്ലാവരും നോക്കുകയാണ്. ഒരു ദിവസം ടാസ്കിന് ഇടയില്‍ ജിന്റോയേയും വലിയ രീതിയില്‍ തെറി വിളിച്ചു. ഇത് കേട്ട ശ്രീജ ചേച്ചി വായും പൊളിച്ച് നില്‍ക്കുകയാണ്. എനിക്ക് സ്ഥിരം വാണിങ് ലഭിക്കാറുണ്ടായിരുന്നുവെന്നും സായി കൂട്ടിച്ചേർത്തു.
