Connect with us

തലചായ്ക്കാൻ ഒരിടംതന്നത് ഗബ്രി.. ഒടുവിൽ മറച്ചുവെച്ച ആ രഹസ്യം വെളിപ്പെടുത്തി ജാസ്മിൻ…. ഞെട്ടലോടെ കുടുംബം!

Bigg Boss

തലചായ്ക്കാൻ ഒരിടംതന്നത് ഗബ്രി.. ഒടുവിൽ മറച്ചുവെച്ച ആ രഹസ്യം വെളിപ്പെടുത്തി ജാസ്മിൻ…. ഞെട്ടലോടെ കുടുംബം!

തലചായ്ക്കാൻ ഒരിടംതന്നത് ഗബ്രി.. ഒടുവിൽ മറച്ചുവെച്ച ആ രഹസ്യം വെളിപ്പെടുത്തി ജാസ്മിൻ…. ഞെട്ടലോടെ കുടുംബം!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി വന്ന കോമ്പോ ആയിരുന്നു ഗബ്രിയുടെയും ജാസ്മിന്റെയും.

സീസൺ തുടങ്ങിയപ്പോൾ മുതൽ രണ്ട് പേരും കോമ്പോ ആയിട്ടാണ് നിന്നത്. ബിഗ് ബോസിനകത്തും പുറത്തും ഈ കോമ്പോയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇരുവരും കോമ്പോ തുടർന്നു. എന്നാല്‍ പുറത്തു കമ്മിറ്റഡ് ആണെന്ന് പേരില്‍ ജാസ്മിന്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഉറപ്പിച്ചു വച്ചിരുന്ന കല്യാണം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തി.

എന്നാല്‍ മത്സരത്തിനുശേഷം ജാസ്മിനെയും ഗബ്രിയേയും ചേര്‍ത്ത് പിടിക്കുകയാണ് ആരാധകര്‍. പൊതു പരിപാടികളിലും ഉദ്ഘാടനകളിലുമെല്ലാം ജാസ്മിന്‍-ഗബ്രി എന്ന ജോഡി ആയിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്.

എങ്കിലും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് രണ്ടാളും പറയുന്നത്. ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റേയും ഒരുമിച്ച് സമയം പങ്കിടുന്നതിന്റേയുമെല്ലാം വീഡിയോ ഇരുവരും ഇടയ്ക്കിടെ പങ്കിടാറുണ്ട്. ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന ജബ്രി വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഒന്നിച്ച് ജീവിച്ചൂടെ എന്നാണ് ഇവരോട് ആരാധകർ ചോദിക്കുന്നത്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്നാണ് ജാസ്മിനും ഗബ്രിയും തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയും അതിന് നൽകിയ ക്യാപ്ഷനുമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഗബ്രിക്ക് ഒപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് ജാസ്മിൻ പങ്കുവെച്ചത്. ” ഈ വർഷത്തെ എല്ലാ സങ്കടങ്ങൾക്കിടയിലും നീ എനിക്ക് തലചായ്ക്കാൻ ഒരിടം തന്നു, ഈ വർഷം എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, യു ഇഡിയറ്റ് ” എന്നാണ് ജാസ്മിൻ വീഡിയോയ്ക്കൊപ്പം പങ്കുവെച്ച ക്യാപ്ഷൻ. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. എന്നും ഇതുപോലെ ഒരുമിച്ച് ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. രണ്ടു പേരും നന്നായി പ്രാർത്ഥിക്കൂ നിങ്ങൾ ആഗ്രഹിക്കുന്നത്‌ എന്താണോ അതു സാധിക്കട്ടെ,

എന്റെ മക്കളെ നിങ്ങൾ തമ്മിൽ എന്ത് ചേർച്ചയാണ് നിങ്ങൾക്ക് ഒന്നായി കൂടെ നിങ്ങൾക്ക് പരസ്പരം ഇഷ്ടമുണ്ടെന്നറിയാം, പക്ഷേ എന്തോ കാരണങ്ങളാൽ നിങ്ങളുടെ ഇഷ്ടം നിങ്ങൾ മറച്ചുവയ്ക്കുന്നു. ആരെയാണ് നിങ്ങൾ പേടിക്കുന്നത് മതപരവും വീട്ടുകാരുടെ എതിർപ്പും ആണോ അതാണെങ്കിൽ അതൊക്കെ വെറും താൽക്കാലികം മാത്രമാണ് തീരുമാനമെടുക്കേണ്ടത് നിങ്ങൾ മാത്രമാണ് അതെല്ലാം മറച്ച് വേറെ എന്തുകാരണം കൊണ്ടാണെങ്കിൽ ഒക്കെ അത് നിങ്ങളുടെ ഇഷ്ടം എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. ബിഗ് ബോസിനകത്ത് വെച്ച് തന്നെ ജാസ്മനും ഗബ്രിയും തമ്മിലുള്ള ബന്ധം എന്താണ് എന്ന് സഹമത്സരാർത്ഥികൾക്ക് പോലും മനസ്സിലായിരുന്നല്ല. പ്രണയം ആണോ എന്ന് ചോദിക്കുമ്പോൾ അല്ലെന്ന് തന്നെയാണ് രണ്ട് പേരും പറഞ്ഞത്. എന്നാൽ സൗഹൃദത്തിന് അപ്പുറത്താണ് എന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്.

അതേസമയം ഇരുവരും തമ്മിലുള്ള പുതിയ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അറബിക്കഥയിലെ രാജകുമാരിയായി ജാസ്മിനും അലാവുദ്ദീനായി ഗബ്രിയും ചിത്രങ്ങളിൽ തിളങ്ങുകയാണ്. ജിക്സൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ സ്നേഹം പങ്കുവെച്ച ആരാധകരും എത്തുന്നുണ്ട്. ചില മനുഷ്യർ ചേർന്നിരിക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗിയാണ്. രാജകുമാരനും രാജകുമാരിയും എന്നിങ്ങനെ നീളുന്നു കമ്മന്റുകൾ.

അതേസമയം ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി പുതിയ ക്യൂ ആന്‍ എ യുമായി താരങ്ങള്‍ എത്തിയിരുന്നു. അതിനിടയിൽ ഗബ്രി, ജാസ്മിന് കംഫര്‍ട്ട് സോണ്‍ ആണോ എന്ന ഒരു ചോദ്യയത്തിന് ഞങ്ങള്‍ ഒരു മണിക്കൂര്‍ ഒരുമിച്ച് ഉണ്ടെങ്കില്‍ അതില്‍ 45 മിനിറ്റ് നല്ല സുഹൃത്തുക്കളെ പോലെ ആയിരിക്കും. അതില്‍ 15 മിനിറ്റ് വലിയ അടി ആയിരിക്കും. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ടതുപോലെ ഞങ്ങള്‍ തമ്മില്‍ വഴക്കു കൂടുന്നത് ഒരു കാരണവുമില്ലാതെയാണ്. ഗബ്രിയുടെ കൂടെയുള്ളപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. പക്ഷേ അടിയും വഴക്കുമൊക്കെ ഉണ്ടാവാറുണ്ടെന്ന് ജാസ്മിന്‍ പറയുഞ്ഞു. ഗബ്രി കൂടെയുള്ളപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷവതിയാണ്. എനിക്ക് കൂടുതല്‍ സുഹൃത്തുക്കള്‍ ഒന്നുമില്ല. ഇവന്‍ വന്നതിനുശേഷമാണ് ഞാന്‍ ലോകം കാണാന്‍ തുടങ്ങിയത്. കേരളം വിട്ട് ഞാന്‍ പുറത്തൊന്നും പോയിട്ടില്ല. അതെല്ലാം ഗബ്രി വന്നതോടെയാണ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ വീട്ടുകാരും ഗബ്രിയുമാണ് ഇപ്പോഴത്തെ എന്റെ കംഫര്‍ട്ട് സോണ്‍. ഞങ്ങള്‍ തമ്മില്‍ മൂന്നു വയസ്സിന്റെ വ്യത്യാസമുണ്ട്. ഗബ്രിക്ക് ഇപ്പോള്‍ 27 വയസ്സും എനിക്ക് 24 വയസ്സുമായി.

രണ്ടാളും ഒരുമിച്ചുള്ള പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. തന്റെ ലക്ഷ്യം സിനിമ മാത്രമാണെന്നാണ് ഗബ്രി പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് പ്ലാനുകള്‍ ഒന്നുമില്ലെന്ന് ജാസ്മിനും പറയുന്നു. കാരണം താന്‍ എന്താ ആഗ്രഹിച്ചാലും അതൊന്നും നടക്കാറില്ല. അതുകൊണ്ട് നടക്കുന്നത് പോലെ നടക്കട്ടെ എന്ന് വിചാരിക്കുന്നുള്ളു. അത് നടക്കണം ഇത് ചെയ്യണം എന്നുള്ള പദ്ധതികളൊന്നും തനിക്കില്ലെന്ന് ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു… ഞങ്ങളുടെ രണ്ടാളുടെ ഫാമിലികൾ തമ്മിൽ കണ്ടുമുട്ടിയിട്ടില്ല. പക്ഷേ ഗബ്രി എന്റെ വീട്ടിൽ വരികയും മാതാപിതാക്കളെ കാണുകയും ഞാൻ ഗബ്രിയുടെ വീട്ടിൽ പോവുകയും മമ്മി ഉണ്ടാക്കി തരികയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പിന്നെ കുറെ ആൾ ഉണ്ടാക്കിയിരിക്കുന്നത് ജാസ്മിന്റെ ഫാമിലി എന്നെ കണ്ടാൽ അടിച്ചു കൊല്ലാൻ നിൽക്കുകയാണ് എന്നൊക്കെയാണ്. എന്താണ് ഏതാണെന്ന് ഒന്നും അറിയാതെ പ്രചരിപ്പിക്കാൻ വേണ്ടിയാണ് ആളുകൾ അങ്ങനെ പറയുന്നതെന്ന് ഇരുവരും പറയുന്നു.

Continue Reading
You may also like...

More in Bigg Boss

Trending