Connect with us

ബിഗ് ബോസ് സീസൺ 7 ലേക്ക് ഈ മാസ് താരങ്ങൾ; കളിമാറ്റിപിടിക്കാൻ സൂപ്പർസ്റ്റാർ;എത്തുന്നത് നിസാരക്കാരല്ല!!

Bigg Boss

ബിഗ് ബോസ് സീസൺ 7 ലേക്ക് ഈ മാസ് താരങ്ങൾ; കളിമാറ്റിപിടിക്കാൻ സൂപ്പർസ്റ്റാർ;എത്തുന്നത് നിസാരക്കാരല്ല!!

ബിഗ് ബോസ് സീസൺ 7 ലേക്ക് ഈ മാസ് താരങ്ങൾ; കളിമാറ്റിപിടിക്കാൻ സൂപ്പർസ്റ്റാർ;എത്തുന്നത് നിസാരക്കാരല്ല!!

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച പരിപാടി ഇന്ന് കന്നഡ,തമിഴ് , മലയാളം, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒരു വീട്ടിൽ, മുൻപരിചയമൊന്നും ഇല്ലാത്ത വ്യത്യസ്തരായ വ്യക്തികൾക്ക് ഒപ്പം നൂറ് ദിവസം കഴിയുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്.

അതിനൊപ്പം തന്നെ ടാസ്കുകളും ഗെയിമുകളും ചെയ്യണം. അതും മെന്റൽ, ഫിസിക്കൽ സ്ട്രെങ്ത് ഉപയോഗിച്ച്. ഇതിനിടയിൽ തർക്കങ്ങളും വാക് വാദങ്ങളും എല്ലാം ഉണ്ടാകും. അത്തരത്തിലുള്ള എല്ലാം സഹിച്ച് ആ വീട്ടിൽ നൂറ് ദിവസം അതിജീവിക്കുന്നൊരാൾ വിജയിയാകും. അതാണ് ബിഗ് ബോസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ.

ബിഗ് ബോസ് ആരംഭിക്കാന്‍ ഇനി കുറച്ച് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുകയെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. സീരിയല്‍ താരങ്ങള്‍ മുതല്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാർ വരെ പതിവ് പോലെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

വിജയകരമായ ആറ് സീസണുകള്‍ പൂർത്തിയാക്കിക്കൊണ്ടാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിലേക്ക് കടക്കുന്നത്. ആറാം സീസണ്‍ നിരവധി വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയിരുന്നെങ്കിലും വിജയകിരീടം കരസ്ഥമാക്കിയത് ജിന്റോയായിരുന്നു. ഇതിനോടകം തന്നെ സീസൺ 7 നായുള്ള മത്സരാർത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബിഗ് ബോസ് അണിറപ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമ-സീരിയൽ മേഖലകളിൽ നിന്നുള്ളവരുമൊക്കെ തന്നെയായിരിക്കും ഇത്തവണയും മത്സരാർത്ഥികളായി എത്തുകയെന്നാണ് സൂചന. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 7ൽ വിളിക്കാൻ സാധ്യതയുള്ള ചിലരുടെ പേരുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

നടി സരിത ബാലകൃഷ്ണനാണ് പട്ടികയിലുള്ള ഒരാൾ. ഒരു കുക്കിങ് ചാനലും സരിത നടത്തുന്നുണ്ട്. സരിതയുടെ കുക്കിങ് വീഡയോക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രണവ് കൊച്ചുവാണ് മറ്റൊരാൾ.

അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ പേരായിരുന്നു പ്രണവിന്റേത്. സഹോദരൻ പ്രവീണിനേയും ഭാര്യയേയും പ്രണവ് മർദ്ദിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു ചർച്ചയായി മാറിയത്. പ്രണവിന്റെ പീഡനത്തെ തുടർന്ന് സഹോദരനും ഭാര്യയും പിന്നീട് വീട് വിട്ട് താമസിക്കുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു.

പട്ടികയിലെ മറ്റൊരാൾ നടി പ്രിയങ്ക അനൂപ് ആണ്. നടൻ നാഷിദ് നൗഷാദ് , നടി മായാകൃഷ്ണ, ഏഷ്യാനെറ്റ് ചാനലിലെ സീരിയൽ താരം അവന്തിക മോഹൻ, നടിമാരായ മെറീന മൈക്കിൾ, കന്യ ഭാരതി എന്നിവരുടെ പേരുകളും ലിസ്റ്റിൽ ഉണ്ട്. ഒറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ഥ എംബിബിഎസ് വിദ്യാർത്ഥി ജാനകി ഓംകുമാർ ആണ് പട്ടികയിലെ വേറൊരാൾ.

യുട്യൂബ് ചാനലായ മല്ലു ഫാമിലിയിലെ സുജിൻ , നടൻ ക്രിസ്റ്റി സെബാസ്റ്റ്യൻ, എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ജാസിൽ ജാസി, അവതാരകനായ റോഹൻ ലോണാർ, നൗഫൽ ഷഹാബ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, വ്ലോഗർ അൽത്വാഫ്, കേരളത്തിലെ ആദ്യ എക്കോ ഫ്രണ്ട്ലി ബ്രാന്റ് ഫൗണ്ടർ ആകാശ് അഖിലേഷ്, ഗ്രീൻ ഹൗസിലെ രോഹിത്, ഫിറ്റ്നസ് ട്രെയിനർ ദിൽസിൽ എം ഇക്ബാൽ, ഗായിക ഫൗസിയ റഷീദ്, കളരിക്കാരിയായ ആതിര, ബിസിനസുകാരനായ അരുൺ നായർ,ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ തുടങ്ങിയ പേരുകളും ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്.

അതേസമയം മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റേറ്റിങ് കിട്ടിയ സീസൺ 6-ാം സീസണായിരുന്നു. ബാര്‍ക്കിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 2.7 കോടിയിലധികം ആളുകൾ സീസൺ 6 കണ്ടിട്ടുണ്ട്. ഓടിടിയിലും സീസൺ 6 സൂപ്പർഹിറ്റായിരുന്നു. സോഷ്യൽ മീഡിയ ഇടപടെലിലടക്കം 100 ശതമാനം വളർച്ചയാണ് ഉണ്ടായത്.

More in Bigg Boss

Trending