Connect with us

അവര്‍ എന്നെ അകത്തു കയറാന്‍ പോലും അനുവദിച്ചില്ല; കൃത്യസമയത്ത് മലയാളികള്‍ വന്നതുകൊണ്ട് രക്ഷപ്പെട്ടു !! അനുഭവം പങ്കുവെച്ച്‌ കനിഹ…

Interviews

പാരീസ് യാത്രയ്ക്കിടെ നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച്‌ നടി കനിഹ. വനിതയുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. “പാരീസ് യാത്രയ്ക്കിടെ ഞാനൊരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിംപിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയില്‍ വസ്‌ത്രം ധരിച്ചാണ് ഇരിക്കുന്നത്. എന്റെ വേഷം കണ്ടിട്ടാവാം എന്നെ അകത്തേയ്ക്ക് കയറ്റാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. ഇറങ്ങിപോകാന്‍ പറഞ്ഞ് അവര്‍ ചൂടായി.”

“ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. കൈയില്‍ പണമുണ്ടെന്ന് ഉറപ്പായപ്പോഴാണ് അവര്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചത്. ആ റെസ്‌റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങള്‍ തന്നെ ഞാന്‍ ഓര്‍ഡര്‍ ചെയ്‌തു. ഓര്‍ഡര്‍ ചെയ്‍തിട്ട് ഇരിക്കുമ്പോൾ അവിടെ താമസിക്കുന്ന കുറച്ചു മലയാളികള്‍ കടന്നുവന്നു. എന്നെ കണ്ടയുടന്‍ അടുത്തുവന്ന് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ തുടങ്ങി.”

“ഇതൊക്കെ കണ്ടപ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമ ഉടനെ വന്ന് നിങ്ങള്‍ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങളുടെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണം. എന്ന് പറഞ്ഞു. അന്ന് കൃത്യസമയത്ത് ആ മലയാളികള്‍ അവിടെ എത്തിയത് എന്റെ ഭാഗ്യം.” – കനിഹ പറയുന്നു.

Kaniha about her experience in Paris

More in Interviews

Trending

Recent

To Top