Connect with us

സാധാരണ എനിക്കെതിരെയുള്ള വാർത്തകൾ ഒന്നും എന്നെ ബാധിക്കാറില്ല; പക്ഷെ അന്നാ മാധ്യമപ്രവർത്തകൻ എഴുതിയത് എന്നെ ഏറെ വേദനിപ്പിച്ചു !! പൃഥ്വിരാജ് പറയുന്നു….

Interviews

അഭിനയം തുടങ്ങിയ കാലം തൊട്ടേ ആരോപണങ്ങൾ ഒരുപാട് നേരിടുന്ന ആളാണ് പൃഥ്വിരാജ്. സത്യം ആരുടെയും മുഖത്ത് നോക്കി പറയുന്ന സ്വഭാവം ഉള്ളത് കാരണം അഹങ്കാരിയെന്നും മറ്റും ചാപ്പ കുത്തി മാറ്റി നിർത്തപ്പെട്ട തരാം കൂടിയായിരുന്നു പ്രിത്വി. പിന്നീട നല്ല വേഷങ്ങൾ ചെയ്‌ത്‌ മലയാളികളുടെ സ്വന്തം രാജുവേട്ടനായി ആ ചെറുപ്പക്കാരൻ മാറിയതും നമ്മളെല്ലാവരും കണ്ടതാണ്.

സാധാരണ മാധ്യമങ്ങളിൽ വരുന്ന വാർത്തകളോ, ട്രോളുകളോ, ചോദ്യങ്ങളോ ഒന്നും തന്നെ ബാധികാരില്ലായെന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാൽ ഒരിക്കൽ ഒരു മധ്യപ്രവർത്തകൻ തന്നെ കുറിച്ചെഴുതിയ ഒരു വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് പ്രിത്വി പറയുന്നു. പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ…

“സാധാരണ മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങളോ ഒന്നും എന്നെ ദേഷ്യം പിടിപ്പിക്കാറില്ല. എനിക്ക് സങ്കടം വരാറുമില്ല. എന്നെ പറ്റി അപവാദമെഴുതിയിട്ടുള്ള ഒരുപാട് മാധ്യമങ്ങൾ ഉണ്ട്. അതൊന്നും എനിക്കൊരു കാര്യമേയല്ല. ഓർ കാര്യവും അറിയാതെ ചില ചില കാര്യങ്ങൾ പറയുന്നതാണ് എന്നെ ഏറെ വേദനിപ്പിക്കുന്നത്. ഞാൻ ഒരുപാട് ദുഖിച്ചു പോയ ഒരു സംഭവം ഉണ്ടായത് വർഗ്ഗം എന്ന സിനിമയുടെ റിലീസിന് ശേഷമാണ്.”

“ഷൂട്ടിംഗ് സമയത്ത് ഭയങ്കരമായ സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ അനുഭവിച്ച ഒരു ചിത്രമായിരുന്നു വർഗ്ഗം. ഒരുപാട് ദിവസം ലൊക്കേഷനിൽ ആളുകൾക്ക് ഭക്ഷണം വരെ എന്റെ പോക്കറ്റിൽ നിന്ന് പണമെടുത്ത് ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്. പറഞ്ഞ ശമ്പളം പോലും തരാൻ നിർമ്മാതാവിന് സാധിച്ചില്ല. അത് വിട്ടേക്കൂ. ഞാൻ ആ സിനിമക്ക് ശമ്പളം കാര്യമായി എടുത്തിട്ടുമില്ല. ഒടുവിൽ ആ സിനിമ റിലീസാകുന്നതിന് തലേ ദിവസം ലാബിൽ 6 ലക്ഷം രൂപ കൊടുത്താലേ റിലീസ് ചെയ്യാൻ പറ്റൂ എന്ന അവസ്ഥ വന്നു. അന്നാണെങ്കിൽ എനിക്കൊരു സിനിമക്ക് 6ലക്ഷം രൂപ പോലും ഇല്ല.”

“ആ സമയത്ത് സിനിമ റിലീസാകണം എന്ന ആഗ്രഹം കാരണം എനിക്കാകെ തന്നെ 3 ലക്ഷം രൂപയും കൂടെ എന്റെ പേർസണൽ ചെക്കിൽ നിന്ന് 3 ലക്ഷം രൂപയുടെ ചെക്കും കൊടുത്താണ് ആ സിനിമ റിലീസ് ചെയ്‌തത്‌. ചിത്രം വലിയ ഒരു വിജയമായില്ല. പക്ഷെ അതിനു ശേഷം മലയാളത്തിലെ ഒരു മാധ്യമപ്രവർത്തകൻ എഴുതിയത് ആ സിനിമ പരാജയപ്പെടാൻ കാരണം പ്രിത്വിരാജിന്റെ ശമ്പളം കൂടിയത് കാരണമാണ് എന്നായിരുന്നു. എനിക്ക് ഭയങ്കര സങ്കടം വന്നു. ഇവർക്ക് കാര്യം ഒന്ന് അന്വേഷിച്ചതിന് ശേഷം വാർത്ത ഇട്ടൂടെ ?!” – പൃഥ്വിരാജ് പറഞ്ഞു.

Prithviraj against media

More in Interviews

Trending

Recent

To Top